“ഏട്ടാ… ഏട്ടാ എഴുന്നേക്ക് എന്തൊരു ഉറക്കാ ഇത്….
വാ അവര് അകത്തേക്ക് വിളിക്കുന്നു…..”
കാറിന്റെ ചില്ലിലെ ശക്തമായ ഇടി കേട്ടാണ് ഞാൻ എഴുന്നേറ്റത് പഴയതൊക്കെ ചിന്തിച്ചു കിടന്നുറങ്ങി പോയതുകൊണ്ട്
ഉറക്കമെഴുന്നേറ്റു വെളിവുപിടിച്ചു വരാൻ കുറച്ചു സമയമെടുത്തു…..
കാറിനു പുറത്തിറങ്ങി ഒന്നു ചുറ്റും നോക്കി ഒരിക്കൽ അപമാനിതനായി അവളുടെ കൈയും പിടിച്ചിറങ്ങിയ അവളുടെ വീടിനകത്തേക്കു അവളുടെ അതെ കൈയും പിടിച്ചു നടക്കുമ്പോ എന്റെ ഹൃദയം നന്നായിട്ടിടിക്കുന്നുണ്ടായിരുന്നു
അന്നു നടന്നതെല്ലാം ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ മാഞ്ഞു പോയി….
ആ വലിയ വീടിനകത്തേക്കു കയറണോ വേണ്ടയോ എന്നു ചിന്തിച്ചു നിൽക്കുമ്പോ
അവളുടെ അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു…..
പുറമെ തൂവിയിരുന്ന പുഞ്ചിരിയുടെ ഉള്ളിലെവിടെയോ മുൻപ് പറഞ്ഞതിന്റെയും ചെയ്തതിന്റെയുമൊക്കെ കുറ്റബോധം നിറഞ്ഞിരുന്നതായി എനിക്കു തോന്നി…. അല്ല അതായിരുന്നു സത്യം….
ഒരു ടേബിളിനു ചുറ്റുമായി നിരത്തിയിട്ടിരുന്ന സോഫയിലായി ഞാനിരുന്നപ്പോ അവളുടെ അച്ഛനും അമ്മയും എനിക്കെതിരായി വന്നിരുന്നു…..
“…. പളനിക്കു പോയി വന്നതല്ലേ
നിങ്ങളെന്തേലും കഴിച്ചായിരുന്നോ???…. ”
“…. വരുന്ന വഴി കഴിച്ചു പിന്നെ വീട്ടിലെത്തി നേരെ ഇങ്ങോട്ടു വരുവായിരുന്നു….”
അവളുടെ അമ്മയുടെ ചോദ്യം വരുമ്പോഴും അവള് ആ വീടൊന്നാകെ വീക്ഷിക്കുന്ന തിരക്കിലായിരുന്നു അതുകൊണ്ട് ഞാനായിരുന്നു ഉത്തരം കൊടുത്തത്….
“….എന്നാ ഭക്ഷണം എടുക്കട്ടെ മോനെ….”
“… ആം എടുത്തോ അമ്മേ…”
സ്നേഹത്തോടെയുള്ള ആ ചോദ്യത്തിനെ എനിക്കു നിരസിക്കാൻ കഴിഞ്ഞില്ല….
കൂടെ എന്റെ അമ്മേ എന്നുള്ള വിളിയിൽ അവള് അത്ഭുതപ്പെട്ടതായി അവളുടെ കണ്ണ് മിഴിച്ചുള്ള നോട്ടത്തിൽ നിന്നെനിക്ക് മനസ്സിലായി….
പെട്ടെന്നു തന്നെ അവളുടമ്മ ഭക്ഷണം കൊണ്ടുവന്നു വെച്ചു….
മൂന്നു ചപ്പാത്തിയും വെജിറ്റബിൾ കറിയും….
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤