ചോറ് വിളമ്പി മുന്നിൽ വെച്ചിട്ടെന്നെ തലോടിക്കൊണ്ടുള്ള അമ്മയുടെയാ
ചോദ്യത്തിനുത്തരമായി എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നുവെങ്കിലും സത്യം കേട്ടു കഴിഞ്ഞാ എന്നെങ്കിലും ഒരിക്കൽ അവളെ ഈ വീട്ടിലേക്കു കൊണ്ടു വരുമ്പോ ചിലപ്പോ അമ്മക്കവളെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല
ആദ്യം കേട്ടപ്പോ എനിക്കു പോലുമത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ലല്ലോ…അപ്പൊ അമ്മേടെ കാര്യം പറയണ്ട….
അതുകൊണ്ട് ഞാൻ എന്റെയുള്ളിലുണ്ടായിരുന്നതൊക്കെ മറച്ചു വെച്ചു…..
“…. അവൾക്കു നല്ല വിഷമം ഉണ്ടായിരുന്നമ്മേ വീട്ടില് ഭയങ്കര പ്രശ്നങ്ങളൊക്കെയാ
അതുകൊണ്ടാ….
പിന്നെ എനിക്കവളെ ഭയങ്കരിഷ്ടമായിരുന്നു കടേൽ വെച്ചാരോ പറഞ്ഞത് അവള് മരിച്ചെന്നാ അത് കേട്ടപ്പോ ഞാനങ്ങു പേടിച്ചു പോയി അതാ അങ്ങനെയൊക്കെ പെരുമാറിയെ…..”
ഒരു ചെറിയ ചമ്മലോടെ ഞാനതു പറയുമ്പോ അമ്മയുടെയും ചേച്ചിയുടെയും മുഖത്തൊരു ചിരി വിടർന്നിരുന്നു…..
“…. എനിക്കറിയായിരുന്നു അമ്മേ ഇതാവസാനം ഇങ്ങനെയൊക്കെ തന്നെ വരൂന്ന്….
എന്തൊക്കെയായിരുന്നു വഴക്കിടുന്നു കരയിക്കുന്നു സോറി പറയുന്നു ഹോ….”
“…. പോടീ… എന്റെ കൊച്ച് നല്ലവനാ… അവനെ വെറുതെ കളിയാക്കണ്ട….
എന്തായാലുമെന്റെ മോൻ കണ്ടുപിടിച്ചത് നല്ലൊരു കൊച്ചിനെയല്ലേ…..
വർത്താനം പറഞ്ഞിരുന്നപ്പോ ഒരു കാര്യം മറന്നു ഞാൻ പോയി കടല വെള്ളത്തിലിട്ടിട്ടു വരാം മോൻ കഴിക്ക്…….”
അമ്മ എഴുന്നേറ്റു പോയതും ചേച്ചി എന്റെയടുത്തു വന്നിരുന്നു…..
“…. റോഹനെല്ലാമെന്നോടു പറഞ്ഞാരുന്നു…. പാവം എന്തോരം അനുഭവിച്ചല്ലേ….
സാരമില്ല നീ നിന്റെ കൂടെ കൂട്ടി നന്നായിട്ടു നോക്കിയാ മതി….പിന്നെ അമ്മയോട് ഇപ്പൊ ഒന്നും പറയണ്ട അങ്ങനെ ഒരു സിറ്റുവേഷൻ വരുവണേ മാത്രം പറഞ്ഞാ മതി….”
അമ്മ എഴുന്നേറ്റു പോയാ ആ സ്ഥലത്തേക്ക് നീങ്ങിയിരുന്നു ചേച്ചിയെന്നെ തലോടിക്കൊണ്ടതു പറഞ്ഞപ്പോ
എനിക്കു വല്ലാത്തൊരു സന്തോഷമായിരുന്നു
കാരണം ചേച്ചിയും ഇതറിയുമ്പോ എങ്ങനെ പെരുമാറും എന്ന് ഞാൻ ഭയപ്പെട്ടിരുന്നു…..
________________________________
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤