ശരീരത്തെ ഉപേക്ഷിച്ചു ചിന്തകളുടെ ലോകത്തെത്തിയത് പോലെ….
ഇടക്കിടക്ക് രാഹുലേട്ടനും വിളിച്ചു കാര്യങ്ങൾ അന്വേക്ഷിക്കുന്നുണ്ടായിരുന്നു
!!!… എന്നെ സ്നേഹിക്കാൻ ഒരുപാടുപേരുണ്ടായിരുന്നു പക്ഷെ ഞാനാരെയെങ്കിലും ആത്മാർത്ഥമായിട്ട് തിരിച്ചു സ്നേഹിച്ചിട്ടുണ്ടോ????….
ഇല്ല….
എന്നെ സ്നേഹിച്ചവരെയൊക്കെ ഏതെങ്കിലും തരത്തിൽ ഞാൻ സങ്കടപ്പെടുത്തിയിട്ടേ ഉള്ളൂ
സൗമ്യമ്മയെ, ചേച്ചിയെ, അവളെ, രോഹനെ, രാഹുലേട്ടനെ….
ആ മൂന്നു ദിവസം എന്റെ തിരിച്ചറിവുകളുടെ കൂടെയായിരുന്നു….. ഇനിയെങ്ങനെ ജീവിക്കണം എന്നു സ്വയം കണ്ടെത്തുക കൂടിയായിരുന്നു…..
നാലാം ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം പകർന്ന ആ വാർത്തയെത്തി അപകടനില തരണം ചെയ്ത അവളെ വാർഡിലേക്ക് മാറ്റിയിരിക്കുന്നു….
രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടുകാരുടെ സമ്മതത്തോടെ ആർക്കു വേണമെങ്കിലും അവളെ കാണാം…..
ഞാൻ അങ്ങോട്ട് കൂടുതലൊന്നും പറയുന്നതിനുംമുൻപേ ചേച്ചിയവളെ കാണാൻ പോവാനുള്ള ഏർപ്പാടുകളെല്ലാം ചെയ്തിരുന്നു…..
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞതും ഒരു രാവിലെ തന്നെ ഞാനും ചേച്ചിയും അവന്മാരും കൂടി ആശുപത്രിയിലേക്കിറങ്ങി….
പോകുന്ന വഴി മുഴുവൻ അവിടെ ചെന്നാ ഇമോഷണലായൊന്നും കാണിക്കരുതെന്ന ഉപദേശമായിരുന്നു ഞാനെങ്ങനെ പെരുമാറുമെന്നുറപ്പില്ലായിരുന്നെങ്കിലും എല്ലാത്തിനും ഞാൻ തലകുലുക്കി സമ്മതിച്ചു കൊടുത്തു…..
ബൈക്കിൽ നിന്നുമിറങ്ങി ഹോസ്പിറ്റലിനകത്തേക്കു നടക്കുമ്പോ അവളെ എത്രയും പെട്ടെന്നു കണ്ടാൽ മതിയെന്നായിരുന്നു എനിക്ക്…..
അവൾക്കായി എടുത്ത റൂമിനു പുറത്തു നിന്ന അവളുടെ അച്ഛനോടും അമ്മയോടും ചേച്ചി എന്തോ പറഞ്ഞതും അവര് ഞങ്ങൾക്ക് പോവാൻ അനുവാദം നൽകി
ഞങ്ങളകത്തു കേറിയതും അവര് പുറത്തേക്കു പോകുന്നതും ഞാൻ കണ്ടു….
“… എടാ അവര് വീട് വരെ പോയേക്കുവാ ഇനി വരാൻ കുറച്ചു സമയമെടുക്കും നീ കേറി സംസാരിച്ചു വാ …..
ആശുപത്രി കുപ്പായത്തിൽ പാതി മയങ്ങിയ കണ്ണുകളുമായി കിടക്കുന്ന അവളെ കണ്ടതും ഞാൻ പെട്ടെന്ന് അവൾക്കരികിലെക്കിരുന്നു കൈ എത്തിച്ചവളുടെ കാലിൽ തൊട്ടു……
“…. ഞാൻ പിന്നേം തോറ്റു പോയല്ലേ???…”
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤