എന്റെ അവസ്ഥ വളരെ മോശമാണെന്നു തോന്നിയതും അവന്മാരുമെന്റെ കൂടെയിരുന്നു ആ ദിവസമെന്നെ വീട്ടിലേക്ക് വിട്ടില്ല….. അന്നത്തെ ദിവസം അവിടെയാണ് ഞാനെന്നു അവന്മാരമ്മയെയും ചേച്ചിയെയും വിളിച്ചു പറഞ്ഞിരുന്നു…..
അന്നത്തെ ദിവസം ഉറക്കം പോലുമില്ലാതെ വെളുപ്പിനെ വരെയിരുന്ന ഞാൻ ക്ഷീണം കൊണ്ടെപ്പോഴോ ഉറങ്ങി പോയി
പിന്നെ എഴുന്നേൽക്കുന്നത് ചേച്ചി വിളിക്കുമ്പോഴായിരുന്നു…..
“…. ചിന്നുവേച്ചി…. ഞാൻ കാരണാ ഞാൻ കാരണം…. അവള്….”
ചേച്ചിയെ കണ്ടതും എന്റെയുള്ളിലെ സങ്കടം ഇരട്ടിച്ചു മുൻപത്തെതിനേക്കൾ ഉറക്കെ ഞാൻ കരയാൻ തുടങ്ങി…. കൂടുതലൊന്നും പറയുന്നതിന് മുൻപേ ചേച്ചിയെന്നെ മാറോടണക്കി……
കുറെ നേരമെന്നെ അങ്ങനെ വെച്ചു…..
“…. നീ വിഷമിക്കാതിരി അവൾക്കൊന്നുമില്ല….
ഞാൻ അവിടെ പോയി അന്വേഷിച്ചാരുന്നു….”
എന്റെ ശബ്ദത്തിനു ശക്തി കുറഞ്ഞതും ചേച്ചി സംസാരിച്ചു തുടങ്ങി……
“…. സത്യാണോ ചേച്ചി…”
“… ആടാ…. ഇന്നു രാവിലെ അവള് കണ്ണു തുറന്നു….
നേരിട്ട് കണ്ടില്ല പക്ഷെ ചോദിച്ചപ്പോ ഇപ്പൊ കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞത്….
നീ കരയാതിരി….”
“…. എനിക്കൊന്നു കാണണം ചേച്ചി…. ഒറ്റ തവണ… പ്ലീസ്….”
“… എടാ ഇപ്പൊ ചെന്നാലും കാണാൻ പറ്റൂല…. ഐ സി യൂ വിലാ… അവളെ വാർഡിലെക്കു മാറ്റുമ്പോ കാണാൻ പോവാം….”
കുറച്ചാശ്വാസം തോന്നിയ വാക്കുകൾ….
പിന്നെയാണ് ഞാനെന്തെങ്കിലും കഴിക്കുന്നത് അതും മനസില്ലാ മനസ്സോടെയായിരുന്നു….
എന്റെ ഉള്ളിലെ വിഷമം അടങ്ങണമെങ്കിൽ അവളെ കാണണമായിരുന്നു….
അന്ന് വൈകുന്നേരം വരെ അവന്മാരുടെ കൂടെ നിന്നു വൈകുന്നേരമായപ്പോഴേക്കും ചേച്ചിയെന്നെ നിർബന്ധിച്ചു തിരിച്ചു വിളിച്ചു വീട്ടിലേക്കു കൊണ്ട് പോയി…..
അമ്മയെല്ലാമറിഞ്ഞിരുന്നതു കൊണ്ട് കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലായിരുന്നു….
പിന്നെയുള്ള മൂന്നു ദിവസം കോമ സ്റ്റേജു പോലെയായിരുന്നു
എന്തെങ്കിലും കിട്ടിയാ കഴിക്കും ചോദിച്ചാലുത്തരം പറയും അത്ര തന്നെ….
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤