ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

മീന മനസ്സിലോർത്തു…

വിധിയെ പഴിക്കുക അല്ലാതെ മറ്റൊന്നിനും ഇനി കഴിയില്ല…

പല സ്‌നേഹ ബന്ധങ്ങളേയും പോലെ ആത്മാർഥയില്ലാത്ത പ്രണയം മാത്രമായിരുന്നു ഇവരുടെ ബന്ധം എന്ന് ആഗ്രഹിച്ചു പോകുകയാണ്..

അങ്ങനെയായിരുനെങ്കിൽ തന്റെ മോന് ഇങ്ങനെയൊരു സ്വയം ഉരുകി ജീവിക്കേണ്ടി വരില്ലായിരുന്നു…

അവന്റെ പ്രണനായിരുന്നു ഇവൾ എന്നത് ശരിക്കും ഇപ്പോഴാണ് ശരിക്കും അവർക്ക് ബോധ്യം വന്നത്…

“മോന് സുഖല്ലേ മോളെ…കണ്ടിട്ടില്ല ഇതുവരെ”

“സുഖമാണ് അമ്മച്ചി…”

അവൾ പറഞ്ഞു… എന്തോ ഒരു വിമ്മിഷ്ടം ഇരുവർക്കും തോന്നി..

വാ തോരാതെ സംസാരിച്ചിരുന്നവർക്ക് ഇന്ന് വാക്കുകൾ കിട്ടാതെ വരുന്നു…

“പോട്ടെ അമ്മച്ചി.. ജോലിക്ക് പോണം..”

ഇനിയുമിവിടെ നിന്നാൽ കണ്ണുകൾ തന്നെ ചതിക്കുമെന്നു തോന്നിയ ഹെലൻ പതിയെ മുന്നോട്ട് നടന്നു…

അവൾ പോകുന്നത് നോക്കി മീന അവിടെ തന്നെ നിന്നു…

×××××××××××××××××××××××××××××××××××

മീന തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ ആൽവിൻ ഉമ്മറത്തെ പടിയിൽ ഇരിക്കുകയായിരുന്നു…

അത് പതിവുള്ള കാഴ്ച്ച അല്ലാത്തതിനാൽ അവർ അത്ഭുതപ്പെട്ടു…

വീട്ടിൽ വന്നാൽ കൂടുതൽ നേരവും മുറിയിൽ തന്നെയാണ് ..

പതിയെ നടന്നവർ ഉമ്മറത്തെക്ക് കയറി..

“എവിടെ പോയതാണ്..”

അവരോട് ആൽവിൻ ചോദിച്ചു… അതും പതിവില്ലാത്ത കാര്യം ആയതിനാൽ അവർ അവനെ സൂക്ഷിച്ചു നോക്കി…

“ഒന്ന് പള്ളിയിൽ പോയതാ…”

മറുവശത്ത് നിന്നും ഒരു മൂളൽ മറുപടിയായി വന്നു…

സദാ പുഞ്ചിരി തൂകി വിടർന്ന മുഖത്ത് ഇപ്പോൾ ഏത് നേരവും വിഷാദമാണ്.. അവർ തന്റെ മകനെ സൂക്ഷിച്ചു നോക്കി…

ചീകിയൊതുക്കാത്ത താടിയും അലക്ഷ്യമായി പറക്കുന്ന മുടിയും…
.യൗവനമുക്തനാകും മുൻപ് തന്നെ അവൻ വാർദ്ധക്യത്തെ തേടിയലയുന്നത് പോലെ…

അവർ ഒരു നെടുവീർപ്പിട്ടുകൊണ്ട് തന്റെ മുറിയിലേക്ക് പോയി…

ആൽവിൻ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി അവിടെ തന്നെയിരുന്നു…

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.