ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

“നിന്റെ ദേഷ്യം കുറച്ചില്ലെങ്കിലെ ചിലര് നിന്നെ കെട്ട് കഴിഞ്ഞാ ശരിപ്പെടുത്തും എന്ന പറയുന്നേ…”

ഹെലനെ നോക്കിക്കൊണ്ട് ചിരിയോടെ മീന ആൽവിനോട് പറഞ്ഞു…

“ഓഹോ… ഭീഷണിയാന്നോ അമ്മച്ചിയെ..”

“ആണെടാ പൊന്നു മോനെ…”

അമ്മച്ചിയും മോനും കൂടെ തനിക്കെതിരെ യുദ്ധം ചെയ്യാനുള്ള പുറപ്പാടാണ് എന്നറിഞ്ഞതും നിരായുധയായ ഹെലൻ പയ്യെ രംഗം വിടാനൊരുങ്ങി…

മുഖം കൊണ്ട് മീനയെയും ആൽവിനെയും കോക്രി കാട്ടി അവൾ അവിടം ചവിട്ടി കുലുക്കി ഹാളിലേക്ക് പോയി..

ആ പോക്ക് കണ്ട് പൊട്ടിച്ചിരിച്ചു പോയ മീന തന്റെ മകനെ നോക്കി…

“ഒന്ന് നിക്കേടോ അവിടെ…”

ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടക്കാൻ ഒരുങ്ങിയ അവളെ ആൽവിൻ കൈയിൽ പിടിച്ചു നിർത്തി…

അവന്റെ കൈവിടുവിക്കാൻ അവൾ കുതറി…

കേറുവോടെ തനിക്ക് എതിരെ നിൽക്കുന്ന അവളുടെ മുഖം ആൽവിന്റെ മനസ്സിലെ പ്രണയത്തിന്റെ മാറ്റ് കൂട്ടി..

പിടയ്ക്കുന്ന മിഴികളും കപട ഗൗരവം കളിയാടുന്ന ചൊടികളും അവളെ മനോഹരിയാക്കി…

അവന്റെ നോട്ടം അവളിലും മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിച്ചു ലജ്ജയുടെ മൂടുപടം അവന്റെ മിഴികളുടെ കത്തുന്ന നോട്ടത്തിൽ ഉരുകി വീണു..

മാസങ്ങൾക്കുള്ളിൽ ഈ നിറദീപം തനിക്കു മാത്രം സ്വന്തമായി കിട്ടുമെന്ന് ഓർത്തപ്പോൾ അവന്റെ ഉള്ളം യുദ്ധം ജയിച്ച വീരനെ പോലെ ഹര്ഷോന്മാദത്തിൽ നീരാടി…

ഇനിയുമീ നോട്ടം തനിക്ക് താങ്ങാൻ ആകില്ലെന്ന് വന്നപ്പോൾ അവൾ അവനെ തള്ളി മാറ്റി ഉമ്മറത്തെക്ക് ഓടി..

 

“സുഖമാണോ മോളെ…”

മീനയുടെ ചോദ്യമാണ് അവളെ പഴയ ഓർമ്മകളിൽ നിന്നും മടക്കി കൊണ്ട് വന്നത്…

“അതേ അമ്മച്ചി..”

ഒരു വിഷാദചിരി അവർക്ക് സമ്മാനിച്ചുകൊണ്ടു അവൾ മറുപടി നൽകി…

തന്റെ വീട്ടിലേക്ക് മരുമകളായി തന്റെ മകന്റെ പെണ്ണായി വരേണ്ടവൾ… ഇന്ന് മറ്റൊരാളുടെ ഭാര്യയായി തനിക്ക് മുന്നിൽ..

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.