ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

നടത്തിനിടയിൽ അവൾ ബാഗിൽ നിന്നും തങ്ങൾക്ക് കഴിക്കാൻ വാങ്ങിയ ദോശയുടെ പൊതിയെടുത്തു.അതിൽ നിന്നും മസാലക്കറി കവറോടെ എടുത്തു കൈയിൽ വച്ചതിനുശേഷം ദോശപ്പൊതി തിരികെ വച്ചു..

പിന്നീടവൾ കാലുകൾ ശരവേഗത്തിൽ മുന്നോട്ടെക്ക് പായിച്ചുകൊണ്ട് ഓടി.. ബിൻസിയുടെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ ഞെട്ടിയ ഇരുവരും അവളെ പിടിക്കാനായി മുന്നോട്ടെക്ക് പാഞ്ഞടുത്തു..

അര കിലോമീറ്ററോളം ഇടവഴിയെ ഓടിയ ബിൻസി തളർന്നെന്ന ഭാവത്തോടെ കാലുകളുടെ വേഗത അല്പം കുറച്ചപ്പോൾ, ഇരയെ തക്കത്തിനു കൈയ്യിൽ കിട്ടിയ വേട്ടക്കാരുടെ ശൗര്യത്തോടെ ഇരുവരും അവളുടെ അരികിലേക്ക് എത്തി അവളെ കടന്നുപിടിക്കാൻ ആഞ്ഞു..

പെട്ടെന്നവൾ ഓട്ടം നിർത്തി കിതച്ചുകൊണ്ടു ഇരുകൈകളും പിറകിൽ കെട്ടിക്കൊണ്ടു അവർക്ക് നേരെ തിരിഞ്ഞു നിന്നു.. അവളുടെ ആ പ്രവർത്തി ഓടിവന്ന ഇരുവരെയും ഒന്ന് അമ്പരപ്പിച്ചു..അവർ അവിടെ നിന്നു പരസ്പരം മുഖത്തോട് മുഖം നോക്കി.അതിലൊരുവൻ ഉള്ളിലെ പകപ്പ് പുറത്തുകാട്ടാതെ അവളുടെ നേരെ നടന്നു ചെന്നു..

കിതക്കുന്ന അവളെ കടിച്ചു കുടയാനെന്നോണം എത്തിയ ഒരുവന്റെ മുഖത്തേക്ക് പൊടുന്നനെ ബിൻസി പിന്നിൽ കെട്ടിയ കൈയ്യിൽ വച്ചിരുന്ന കറിയുടെ കവർ തുറന്ന് എറിഞ്ഞു.. അങ്ങനെയൊരു നീക്കം ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന അവന് അവൾ നൽകിയ പാരിതോഷികം കണ്ണ് തുറന്നു സ്വീകരിക്കാൻ മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളു..

എരിവോടു കൂടിയ ചൂട് കറി നൽകിയ സുഖസുഷുപ്തിയിൽ അവൻ നീറി പുകഞ്ഞുകൊണ്ട് തറയിലേക്ക് ഇരുന്നുപോയി.

ഇതുകണ്ട് പകച്ചുപോയെങ്കിലും കൂടെയുള്ളവൻ അവളുടെ മുടിത്തുമ്പിൽ കയറി പിടിച്ചു.. ഞൊടിയിടയിൽ അവൾ തന്റെ ഇരു കൈകളും അവന്റെ മുഖത്തേക്ക് കൊണ്ടുവന്ന് കറി കൊണ്ട് ആ മുഖമാകെ ചായം പൂശി ചെയ്തു.

നീറ്റൽ സഹിക്കാൻ കഴിയാതെ അവൻ മുടിയിലുള്ള പിടിവിട്ടുകൊണ്ട് കണ്ണ് പൊത്തി..

കണ്ണിലെ പുകച്ചിലു കൊണ്ടുള്ള ഇരുവരുടെയും രോദനം ബിൻസിക്ക് വല്ലാത്തൊരു ആത്മധൈര്യം നൽകി.താൻ തന്നെയാണോ ഇതൊക്കെ ചെയ്തത് എന്ന് അവൾ പോലും സംശയിച്ചു.

സ്വന്തം ജീവനും മാനത്തിനും വില കല്പിക്കുന്ന പെണ്ണ് അത് സംരക്ഷിക്കാൻ എന്തും ചെയ്യുമെന്ന തിരിച്ചറിവ് അനുഭവത്തിലൂടെ അവൾ സ്വയം തിരിച്ചറിയുകയായിരുന്നു.. അവളുടെ ചുണ്ടിൽ ആത്മാഭിമാനത്തിന്റെ ചെറു പുഞ്ചിരി വിടർന്നു.

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.