പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645

Peythozhiyaathe

ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം..
സ്നേഹംട്ടോ…

തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു..
ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി ഇന്ദു..

“ന്താ ഇബടെ?”

ഞാൻ അവളോട് കണ്ണും തിരുമ്മി ചോദിച്ചു.. സാധാരണ രാവിലെ മാളൂവോ അമ്മയോ പാറുവോ ഒക്കെയാണ് വിളിക്കാറ്..

“ഉണർത്താൻ വന്നതാ.. വാ പൂവ് പറിക്കാൻ പോകാം..”

അവൾ എന്റെ കവിളിൽ നുള്ളിയ ശേഷം ഓടി… ഞാൻ അവിടെ കിടന്നു ചിന്തിച്ചു.. ആരാണ് ഈ പെൺകുട്ടി.. എന്റെ ശത്രു എന്ന് കരുതിയവൾ.. ഇപ്പോഴിതാ എന്റെ നെഞ്ചിൽ കയറിയിരിക്കുന്നു…

വല്ലാത്തൊരു സ്നേഹം അവളോട്.. അവളെ ഇനി കാണാതിരിക്കാൻ കഴിയില്ല എന്നതുപോലെ.. സഹോദരൻ അല്ല പറഞ്ഞാൽ പിന്നെ എന്തായിരിക്കും?

“ഉണ്ണി…? “

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ഓടി.. കാപ്പിയും കുടിച്ചിട്ടാണ് പൂവ് പറിക്കാൻ പോയത്.. പൂവ് പറിച്ചു തിരിച്ചു വന്നു..

ഞാൻ ഒരു റോസാപ്പൂവ് അവളുടെ മുടിയിൽ കുടുക്കിവച്ചു.. നല്ല രസമുണ്ട് ഇപ്പോൾ കാണാൻ..
അവൾ അല്പം നാണത്തോടെയാണ് പുഞ്ചിരിച്ചത്….

ഹൃദയങ്ങൾ വളരെ അടുത്തു… നിമിഷങ്ങൾ കഴിയുംതോറും അവളുടെ ചിന്തകൾ എന്റെ ഹൃദയം കൈയടക്കി..

“എനിക്ക് നിന്നോട് സ്നേഹം ആണ്…”

വൈകുന്നേരം കുളക്കരയിൽ ഇരിക്കുമ്പോൾ അവളെന്നോട് പറഞ്ഞതുകേട്ട് ഞാൻ അവളെ പരിഭ്രമിച്ചു നോക്കി..

“സ്നേഹം.. നിക്കും ഉണ്ടല്ലോ…?”

“ആ സ്നേഹം അല്ല.. ഇത് വേറെ ഒരു സ്നേഹം… ലവ് എന്നാ അതിന് പറയുക.. “

അവൾ ചിരിച്ചു.. എനിക്ക് പെട്ടെന്ന് നാണം തോന്നി.. പേടിയും..

“ന്നെ അച്ഛൻ തല്ലും..”

എനിക്ക് വായിൽ വന്നത് അതാണ്… അത് കേട്ടപ്പോൾ അവൾ പൊട്ടി പൊട്ടി ചിരിച്ചു… എന്തൊരു ഭംഗിയാണ് ഇവളുടെ ചിരിക്ക്…

136 Comments

  1. അരുദ്ധതി ഇവിടെ പോസ്റ്റ്‌ ചെയ്യാവോ

    1. ചെയ്യാം.. കുറച്ചു ടൈം എടുക്കുംട്ടോ

  2. ബ്രോ…, നിയോഗം സീസൺ 1 ഉം സീസൺ 2ഉം എന്റെ മൈലിലേക്കു അയക്കോ….,
    Kk ലു നിന്നു ഒഴിവാക്കിയത് കൊണ്ട് ആണ് ചോദിച്ചത് , എല്ലാരും നല്ല കഥ ആണെന്ന് പറഞ്ഞു , എനിക്ക് വഴിക്കാനും പറ്റിയില്ല…
    ബ്രോ എന്റെ മെയിൽ ൽ അയക്കുമോ…?

    Pls

    1. Season 1 ഇവിടെ ഉണ്ട്. സീസൺ 2 കുറച്ചീസം കഴിഞ്ഞാൽ ഇവിടെ ഇടും.

      1. ഏട്ടത്തിയമ്മ ഇംഗ്ലീഷ് റോസ് കിട്ടാൻ വല്ല വകുപ്പും ഇണ്ടോ ബാക്കി ഒക്കെ ഇവിടെ വരൂലേ ??

      2. Athu edit cheydha portions aanu varuka

        1. Mk reply nokatte

      3. വേദിക പറഞ്ഞതാണ് ഇതിന്റെ ഉത്തരം ❤️അതൊക്കെ എഡിറ്റ് ചെയ്തു ഇവിടെ ഇടാൻ സെറ്റ് ആക്കി വച്ചിട്ടുണ്ട്.

  3. രുദ്രദേവ്

    Hi MK bro,
    ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ്, ഞാൻ ആദ്യമായി ആണ് കമന്റ്‌ ഇടുന്നത്. Kk യിൽ നിയോഗം 2 ഞാൻ 3 പ്രാവശ്യം വായിച്ചു ഒന്നു കൂടെ വായിക്കാമെന്നു കരുതി നോക്കിയപ്പോ താങ്കളുടെ ഒറ്റ കഥ കാണാനില്ല. ഇവിടെ വന്നു നോക്കിയപ്പോൾ ആണ് അവിടെ എല്ലാ കഥയും പിൻവലിച്ചു എന്നറിഞ്ഞത്.. നിയോഗം 2 ഓൾഡ് വേർഷൻ കിട്ടാൻ എന്തേലും വഴിയുണ്ടോ??? താങ്കളുടെ എക്സാം എല്ലാം കഴിഞ്ഞിട്ട് മതി.
    ♥️

    1. ഒത്തിരി സ്നേഹംട്ടോ… ❤️
      നിയോഗം 2 ഇവിടെ വരും.. എഡിറ്റ് ചെയ്തു കഴിഞ്ഞതുകൊണ്ടു ഓൾഡ് വേർഷൻ കിട്ടാൻ വഴിയില്ല.. ക്ഷമിക്കണം

      1. രുദ്രദേവ്

        Bro,
        താങ്കളെ കോൺടാക്ട് ചെയ്യാൻ എന്തേലും വഴിയുണ്ടോ???♥️

  4. മാളു വിനെ കുറ്റം പറയാനും പറ്റില്ല…ആരായാലും അങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ അങ്ങനെ ഒക്കെയെ ചിന്തിക്കൂ…അതും അവളുടെ പ്രായവും ഒക്കെ നോക്കുമ്പോൾ പെട്ടന്ന് മനസ്സിലാക്കാനും പറ്റിയില്ല……… ജീവിതം എന്ന് പറയുന്നത് നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെയാണ് എന്നല്ലേ……

    അവൻ്റെ അമ്മയുടെ കാര്യം തന്നെ അതിന് ഉദാഹരണം അവനു അമ്മ അവനെ വെറുത്തു എന്ന് തോന്നി സത്യത്തിൽ അമ്മ അവനെ രക്ഷിക്കുകയായിരുന്നു…….

    Past കഴിഞ്ഞല്ലോ….ഇനി ഇന്ദുവുമയുള്ള കണ്ടുമുട്ടൽ ആണ്……….??????

    Waiting for next part….

    സ്നേഹത്തോടെ…?????

    1. അതെ.. അവൾക്കും പറയാൻ ഉണ്ടാകും.. നോക്കാലോ.. ഏതിനും ഇരുവശങ്ങൾ ഉണ്ട്.. അത് മനസ്സിലാക്കുന്നതിൽ ആണ് കാര്യം…
      സ്നേഹംട്ടോ.. ❤️❤️

  5. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം

    ദുഷ്ടാ കരയിക്കുവാണല്ലോ

  6. DoNa ❤MK LoVeR FoR EvEr❤

    Sandoshipichu karayikkan ne pande midukana linu….orupadishtayi

    1. നീലകണ്ഠൻ

      ഹായ് ഡോണ

      അല്ല താൻ സിംഗിൾ ആണോ…

      വെറുതെ… നിക്ക് ലേശം കൗതുകം കൂടുതലാണെ

  7. Ithum adipoli

  8. Dear mk

    നിങ്ങളുടെ uncut stories കിട്ടാൻ വല്ല വകുപ്പും ഉണ്ടോ

  9. എന്താ പറയേണ്ടത് എന്ന് അറിയില്ല ?
    കഥ ഒരുപാട് ഇഷ്ട്ടയിട്ടോ

    ♥️♥️♥️

  10. അഗ്നിദേവ്

    സന്തോഷിപ്പിക്കാനും കരയിപ്പിക്കനും നിൻ്റെ കഥകൾക്ക് സാധിക്കുന്നുണ്ട് കൂട്ടുകാരാ. ഓരോ ദിവസവും നിൻറെ കഥ വന്നിട്ടുണ്ടോ എന്ന് ഞാൻ check ചെയ്യാൻ കാരണവും അതാണ്. എനിക്കൊന്നും പറയാനില്ല കാരണം പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരമാണ് നിൻ്റെ കഥ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനു വേണ്ടി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. ഏതൊരു കാര്യത്തിനും രണ്ടു വശമുണ്ടല്ലോ.
    Believe in karma
    താൻ താൻ ചെയ്തത് താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അമ്മയുടെ വാക്കുകൾ കണ്ണീരോഴിക്കിയെങ്കിലും അച്ഛന്റെ നീറിയുള്ള
    മരണം ഒരു വികാരവുമുണ്ടാക്കിയില്ല, വളർത്തനറിയില്ലെങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത്.
    A ton love ❣️❣️❣️❣️❣️❣️

  12. *വിനോദ്കുമാർ G*❤

    ഓ എന്റെ പൊന്നോ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി ❤♥♥❤♥♥♥♥❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  13. ബ്രോ
    ഈ ഭാഗം ഒരു രക്ഷയുമില്ല പൊളിച്ചു ?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    ഒരു സംശയം
    ഇനി ഇന്ദു വിന്റെ view വിൽ ഫ്ലാഷ് ബാക്ക് ഉണ്ടോ?

    സ്നേഹത്തോടെ ❤️❤❤

  14. Dear MK

    കലക്കി മച്ചാനെ ..വേറെ ലെവൽ ..വല്ലാത്ത ഫീൽ ആട്ടോ ..അല്ലെങ്കിലും തനിക്കു മാത്രം ഇവിടെ നിന്ന ഇഗ്നേ ഒള്ള നായികമാരെ കിട്ടുന്നെ ..ഇന്ദു ❤️

    എന്റെ കാഴ്ചപ്പാടിൽ മാളുവിനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല അവൾ കണ്ട കാഴ്ച ആഗ്നേ അല്ലെ ,ആരാണെങ്കിലും അങ്ങനെ അല്ലെ കരുത്തു ..സത്യം സച്ചു അവളോട്‌ പറഞ്ഞതും ഇല്ല …അപ്പൊ അവളോട്‌ ദേശ്യം തോനിയിട്ടു കാര്യം ഇല്ലാലോ ..നമ്മൾ എപ്പോഴും ഒരു സൈഡ് മാത്രം ചിന്തിക്കുന്നത് കൊണ്ട ഇഗ്നേ ..

    എന്തായാലും വേറെ ലെവൽ മച്ചാനെ ..

    അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത്❤️
    കണ്ണൻ

  15. ഏതൊരു കര്യയത്തിനും രണ്ട് വശമുണ്ടകും നമ്മൾ നമ്മുടെ ഭാഗം മാത്രേ ചിന്തിക്കൂ അപ്പുറുതുള്ളവരുടെ ഉള്ള് ഒന്ന് കണ്ടാൽ തിരവുന്ന പ്രശ്നമേ ഒള്ളു പക്ഷേ അത് മനസ്സിലാക്കി വരുമ്പോഴേക്കും വേണ്ടപ്പെട്ടവർ കയ്യാകൽത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ട പെട്ടിരിക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ ❤️

  16. ഇഷ്ടം ❤️❤️❤️

  17. Uff nenchilu kuthikollunna kore varikhal?… Kollam mk Muthmaniye.. ♥️ sneham mathram..
    Kaathirikkunnu.. …
    With love… ♥️ ♥️ ♥️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. Dey evde niyokam s3

  20. ബാല്യേ കമെന്റ് ഇടണം എന്നാഗ്രഹം ഉണ്ട്…

    പക്ഷെ… കഥ വായിച്ചില്ലല്ലോ എന്നാലോചിക്കുമ്പോൾ….?

    എന്നാലും കടക്കട്ടെ കുറച്ച്…

    ???????????????

    1. ഇഷ്ടം ❤️❤️❤️

  21. ഇൗ പാർട്ടും മനോഹരം ആയിരുന്നു കരയിപിച്ച് കളഞ്ഞു..
    അവന്റെ അച്ഛൻ എന്തോരം അടിയ അവനെ അടിച്ചെ അത് ഒരു കൊച്ച് അല്ലെ അങ്ങേരോട് വല്ലാതെ ദേഷ്യം തോന്നി വെറുപ്പും.
    പിന്നെ അമ്മ ചിറ്റയോട് പറഞ്ഞ വാക്കുകൾ വല്ലാതെ നൊമ്പരപ്പെടുത്തി അമ്മയോട് അവന്റെ ദേഷ്യം ഒക്കെ മാറിയല്ലോ സന്തോഷമായി. മാളുവുമായി ഉള്ള തെറ്റിദ്ധാരണ ഒക്കെ മാറി ഇപ്പൊ പഴയ കളികൂട്ടുകാർ ആയല്ലോ♥️
    ഇനി ഇന്ദുവുമായി ആയുള്ള കൂടിക്കാഴ്ചക്ക് ആയി കാത്തിരിക്കുന്നു♥️♥️

  22. ചെറ്റ ചേട്ടൻ പിന്നെം കരയിച്ചു
    ദുഷ്ടൻ

Comments are closed.