പാക്കാതെ വന്ത കാതൽ – 13(Last)💕💕💕💕 [ശങ്കർ പി ഇളയിടം] 138

Views : 7700

പാക്കാതെ വന്ത കാതൽ 13

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
അവസാന ഭാഗം ….

 

“ആത്മവിശ്വാസം ആകാം അലോക് പക്ഷെ  എതിരാളി  നിനേക്കാളും ഒരു പടി  മുന്നിലാണെന്ന്  ഓർക്കുന്നത് നല്ലതാ …എന്റെ  കിച്ചുവേട്ടനിൽ നിന്നും എന്നെ  നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട്    വെല്ലു വിളിച്ചു ..

 

പെട്ടെന്നാണ് ഒരു വണ്ടി  അലോകിന്റെ നേരെ പാഞ്ഞു വന്നത് അവൻ കിച്ചുവിനെ നോക്കി  വിജയ ഭാവത്തോടെ ചിരിച്ചു കൊണ്ട് പാറുവിന്റെ  നേരെയുള്ള പിസ്റ്റൾ എടുത്ത് കിച്ചുവിന്റെ നേരെ ചൂണ്ടി കൊണ്ട് അവളെ ബലമായി പിടിച്ചു വലിച്ചു   ആ വണ്ടിയിൽ കയറ്റി..

 

അതു കണ്ടതും  കൈലേഷ്  ആധിയോടെ കിച്ചുവിനെ നോക്കി കിച്ചു കൈലേഷിനെ നോക്കി കണ്ണു കൊണ്ട് അവനെ സമാധാനിപ്പിച്ചു ..

 

ഇതെല്ലാം കണ്ട് ഒന്ന്  അനങ്ങാൻ പോലും ആവാതെ നിസഹാരായി നോക്കി നിൽക്കുകയായിരുന്നു പാറുവിന്റെ അപ്പാവും അമ്മയും മറ്റു  ബന്ധുക്കളും ..പാറുവിന്റെ അമ്മ ഇതു കണ്ട് പേടിച്ചു കരയാൻ തുടങ്ങി ….

“നീ ..ഒട്ടും പ്രേതീഷിച്ചില്ല അല്ലേ എന്റെ ഈ നീക്കം ….നിനക്ക് അറിയുമോ .ഇവളെ ഞാൻ എത്രമാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന് ..ഇവളെന്നാൽ എനിക്കൊരു തരം ഭ്രാന്താണ് …ആ ഇവളെ ആർക്കും ഞാൻ വിട്ടു തരില്ല …എനിക്ക് വേണം എന്റെ പാറുവിനെ ..ഞാൻ കൊണ്ടു പോവുകയാ ഇവളെ ..”കിച്ചുവിനെ നോക്കി പറയുമ്പോൾ എല്ലാം കൊണ്ടു  വിജയിച്ചൊരു ഭാവമായിരുന്നു  അലോകിന്റെ  മുഖത്തപ്പോൾ …

 

“ഏയ്‌  അവനെ ഷൂട്ട്‌  ചെയ്യരുത് ……”

 

പെട്ടെന്ന്  കിച്ചു  അലോകിന്റെ പുറകിലേക്ക് നോക്കി അലറിയതും .. അലോക്  കിച്ചുവിന്റെ മേലുള്ള ശ്രെദ്ധ തിരിച്ചു തിരിഞ്ഞു നോക്കി..ആ  സമയം  നോക്കി  കിച്ചു അലോകിന്റെ കൈയിലുള്ള  പിസ്റ്റൾ  കൈകൊണ്ട് തട്ടി എറിഞ്ഞു   അവന്റെ നെഞ്ചിനു നേരെ ആഞ്ഞു ചവിട്ടി. ഒട്ടും പ്രേതീക്ഷിക്കാതെയുള്ള  കിച്ചുവിന്റെ നീക്കത്തിൽ അലോക് പതറി .കിച്ചു ആ  സമയം നോക്കി വണ്ടിയുടെ ഡോർ തുറന്നു പാറുവിനെ പുറത്തേക്കിറക്കാൻ

Recent Stories

The Author

ശങ്കർ പി ഇളയിടം

5 Comments

  1. ശങ്കർ മച്ചാനെ…

    കഥ കൊള്ളാം കേട്ടോ…

    എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..

    ♥️♥️♥️♥️♥️♥️♥️♥️

  2. ♥♥♥♥

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

  4. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com