പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645

പൊതുവെ എന്നെ എപ്പോൾ അടിക്കണം എന്ന് ചിന്തിച്ചു നടക്കുന്ന അച്ഛൻ.. അറിയില്ല അയാൾക്ക് എന്നോട് എന്തിനാ ഇത്ര ദേഷ്യം എന്ന്..
അയാൾ അതൊരു അവസരം ആയി കണ്ടിരിക്കാം.. അല്ലെങ്കിൽ ഞാൻ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് എന്ന് ഉറപ്പിച്ചിരിക്കാം..

അന്ന് ഇന്ദു അപസ്മാരത്തിന്റെ ലക്ഷണം ആണ് കാണിച്ചത്.. അത് അച്ഛൻ എന്നെ ചവിട്ടികൂട്ടുന്നത് കണ്ടിട്ട് ആകണം..

അവൾ എപ്പോൾ എണീറ്റു എന്നുപോലും അറിയില്ല. ഒന്ന് അറിയാം.. അവൾ കുറെ ദിവസം ആരോടും മിണ്ടിയില്ലായിരുന്നു.. ഉറക്കത്തിൽ എഴുന്നേറ്റ് നിലവിളിക്കുമായിരുന്നു.. ചിറ്റ പറഞ്ഞ അറിവ് ആണ്..

ബ്ലഡ് എടുത്തു.. ആരോടും ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.. മണിക്കൂറുകൾ.. ഇന്ദുവിനെ ഞാൻ കണ്ടില്ല.. കാണാൻ തോന്നിയില്ല.. എപ്പോഴോ അപ്പു അവളെയും മാളുവിന്റെ അമ്മയെയും വീട്ടിൽ വിട്ടിരുന്നു.. നേരം വെളുത്തു..

“മാളുവിന് ബോധം തെളിഞ്ഞിട്ടുണ്ട്.. ഇനി കുഴപ്പം ഒന്നുമില്ല.. ആരാ സച്ചു? അവനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു.. “

നേഴ്സ് വന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ നോക്കി.. ഞാൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. വാതില്ക്കലേക്ക് കണ്ണും നട്ട് കിടക്കുന്ന മാളു.. പണ്ടത്തെ മാളു അല്ല അവളിപ്പോൾ..
ഒത്ത ഒരു പെണ്ണ് ആണ്.. സുന്ദരി.. ആര് കണ്ടാലും നോക്കും..

“സച്ചൂട്ടാ.. ഞാൻ..”

അവൾ എന്നെ കണ്ടതും എണീക്കാൻ ശ്രമിച്ചു…

“അവിടെ കിടക്ക്‌ മാളു..”

ഞാൻ അവളെ അവിടെ പിടിച്ചു കിടത്തി.. ഏങ്ങൽ അടിച്ചുകരയുന്ന അവളെ ഞാൻ നോക്കി..

“ഞാൻ.. ഞാൻ.. എന്നോട്.. ക്ഷമിക്കണം ന്നു പോലും…”

ഞാൻ അവളുടെ വായ മൂടി…

“അതിനെപ്പറ്റി സംസാരം വേണ്ട മാളു.. കഴിഞ്ഞുപോയത് നമുക്ക് മറക്കാം.. എല്ലാം ആരോ എഴുതിവച്ചതുപോലെ അല്ലെ വരുക? ഇനി അബദ്ധം ഒന്നും കാണിക്കരുത്.. കേട്ടോ? ഞാൻ ഇവിടെ ഉണ്ട്.. മാളൂന്റെ സച്ചു….”

അത് പറഞ്ഞു അവളുടെ വിറയ്ക്കുന്ന കൈ കവർന്നപ്പോൾ അവൾ നന്നായി കരഞ്ഞു…
ഞാൻ മെല്ലെ അവളുടെ നെറ്റിയിൽ തടവി… മുടി ഒതുക്കിവച്ചു…

ആ കൂട്ടുകാരിയോട് ഞാൻ ക്ഷമിച്ചിരുന്നു… അവൾ മെല്ലെ മയക്കത്തിലേക്ക് പോയപ്പോഴും ഞാൻ അവിടെ ഇരുന്നു.. അവളെയും നോക്കി…. എന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചിരുന്നു.. കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടി അത് ഉറക്കത്തിലും ചേർത്ത് പിടിക്കുന്നതുപോലെ…

തുടരും…

136 Comments

  1. രുദ്രതേജൻ

    എന്താടോ താൻ ഇങ്ങനെ? തന്റെ കഥകൾ എപ്പോഴും എന്റെ കണ്ണുകളെ ഈറൻ അണിയിക്കാറുണ്ട്.

  2. ഏട്ടാ ഒരുപാട് വൈകി എന്നറിയാം തിരക്ക് ആയിരുന്നു ഒന്നിനും ടൈം ഇല്ലായിരുന്നു അതാണ്…
    കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടായി എക്സാം ആണെന്ന് അറിയാം പറ്റുംപോലെ ബാക്കി ഇടണേ

    സ്നേഹത്തോടെ മാരാർ ❤️

  3. എക്സാം ഉണ്ടെന്ന് പറഞ്ഞ തിങ്കൾ ഇപ്പോ കഴിഞ്ഞു പോയതാണോ അതോ. ഇനി വരുന്ന തിങ്കൾ ആണോ ?

  4. മാർക്കോപോളോ

    Bro kk യിലെ story കൾ ഇവിടെ കുടെ ഇട്ടുകുടെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇതിന്റെ അടുത്ത പാർട്ടും ഉടനെ പ്രതീക്ഷിക്കുന്നു

  5. Oru rakdhayumilla, nyc story. Waiting for your next magic ?

  6. സത്യം.. കുറേ പേരുടെ ആഗ്രഹമാണത്

  7. ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം. എന്നാലും ചോദിച്ചു പോകുവ, kk യിലെ കഥകൾ വീണ്ടും വായിക്കാൻ എന്തെങ്കിലും ഒരു അവസരം തന്നുടെ. ഇടയ്ക്കിടയ്ക്ക് വായിച്ചുകൊണ്ടിരുന്ന കഥകൾ ഇത്രയും നാളും വായിക്കാതെ ഇരുന്നിട്ട് ഭയങ്കര ബുദ്ധിമുട്ട് അതുകൊണ്ടാ. ആർക്കെങ്കിലും ഒരാൾക്ക് ഷെയർ ചെയ്ത് കൊടുത്താലും മതി ഞങ്ങൾ എല്ലാവരും അവരെ കോൺടാക്ട് ചെയ്തോളാം. Please ഒരു റിക്വസ്റ്റ് ആണ് പരിഗണിക്കാൻ പറ്റുമെങ്കിൽ ഒന്ന് പരിഗണിക്കണേ…???

    1. Mr blackinod ചോദിച്ചാൽ മതി.
      ചിലപ്പോൾ മച്ചാന്റെ കയ്യിൽ ഉണ്ടാവും

      1. പക്ഷേ കഥകൾ PDF ഇറക്കിയിട്ടില്ലല്ലോ ഇറക്കിയ കഥകളുടെ PDF അല്ലേ mr.black ന്റ കയ്യിൽ ഉള്ളത്. കാണുമ്പോൾ ഒന്നു ചോദിച്ചുനോക്കാം

Comments are closed.