സ്റ്റീരിയോ ഓൺ ചെയ്തതും പെട്രോൾ വില വീണ്ടും കൂടിയെന്ന വാർത്തയാണ് വന്നത്.
അത് കേട്ടതും വേഗം തന്നെയത് ഓഫ് ചെയ്തു വെച്ചു. വെറുതെയെന്തിനാ രാവിലെ തന്നെ മനുഷ്യന്റെ ഉള്ള മൂട് കളയുന്നത്.
ഒരു ബൈക്ക് വാങ്ങണം ലോക്കൽ ഓട്ടത്തിന് ഈ വണ്ടി മുതലാവില്ല. ഡീസൽ അടിച്ചു മുടിയും. ഇന്ധനവിലയാണേൽ സെഞ്ചുറിയടിച്ചിട്ടേ അടങ്ങു.. എന്നുള്ള വാശിയിലാണ് ഓരോ ദിവസത്തേയും പോക്ക്. കോപ്പ്.
അങ്ങനെ ഓരോ കാര്യങ്ങളും മനസ്സിൽ ചിന്തിച്ചു ഡ്രൈവിംഗ് തുടർന്നു.
പിന്നെ ആകെ കല്യാണത്തിന്റെ ഓരോ തിരക്കുകൾ ആയിട്ട് ഓട്ടത്തോടോട്ടമായിരുന്നു.
പത്തര കഴിഞ്ഞപ്പോൾ ചെറുക്കനും കൂട്ടരുമെത്തി. പന്ത്രണ്ടര മണിക്കായിരുന്നു മുഹൂർത്തം.
കുറച്ചു സമയം കഴിഞ്ഞതും ആരോ ഒരാൾ വന്നിട്ട് പറയുന്നത് കേട്ടു.
ചെറുക്കനേന്ത്യേ .. മൂർത്തമായി.. കാണാനില്ലന്നൊക്കെ.
അതു കേട്ടതും ഞങ്ങളിൽ പലരും ചെറുക്കനെ അനേഷിച്ചു പല സ്ഥലങ്ങളിൽ തിരയാൻ. തുടങ്ങി.
മേക്കപ്പ് റൂമിൽ നോക്കിയവിടെയില്ല. വെൽകം ഡ്രിങ്സ് വെച്ചേക്കുന്ന ഭാഗത്തു നോക്കിയവിടെയുമില്ല. എന്തിന് പായസ ചെമ്പ് വരെ പൊക്കി നോക്കി. ഇനി ആ പട അതിനകത്തു വല്ലതും ഉണ്ടോന്നറിയാൻ.
അവിടെയും നിരാശ തന്നെയായിരുന്നു. ഫലം.
ഇനി ചെമ്പ് കഴുകാൻ വന്ന അമ്മിണി ചേച്ചിയോടൊപ്പം ഒളിച്ചോടിയെങ്ങാനും പോയ്ക്കണോ.. ആ വധൂരിയെന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ബാത്ത്റൂമിൽ നോക്കിയില്ലല്ലോ എന്നുള്ള കാര്യം ഓർമ വന്നത്. നേരെ അങ്ങോട്ട് വെച്ചു പിടിക്കുമ്പോൾ ദേ എന്റെ ഊഹം ശെരിയായിരുന്നു. അവിടെ നിന്ന് തിരുവാതിര കളിക്കുന്നുണ്ടായിരുന്നു അവൻ.
ഈ ചെക്കന് അപ്പിയിടാൻ പോകാൻ കണ്ട നേരം.. അതൊക്കെ കല്യാണം കഴിഞ് വേണ്ടോളം അവള് ഇടീച്ചോളൂടാ.. കോശവായെന്നും മനസ്സിൽപറഞ്ഞുകൊണ്ടവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ കല്യാണച്ചെക്കനും പിന്നെയന്റെ അമ്മാവൻ എന്നു തോന്നിക്കുന്ന ഒരാളും ചേർന്ന് കൊടിക്കുത്തിയ ചർച്ചേലായിരുന്നു.
അവരുടെ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.
എന്താ.. ഇവിടെ നിക്കണേ..
ദേ .. അവിടെ അനേഷിക്കുന്നുണ്ട്. മുഹൂർത്തമാവറായി..
ഞാൻ കേറി ചെന്നതും അവരോടായ് പറഞ്ഞു.
എന്തെ… വല്ല പ്രേശ്നവും ഉണ്ടോ..
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro