അങ്ങനെ അന്നതവിടെ കഴിഞ്ഞു. ഞാൻ നേരെ അലിയിക്കയുടെ ജ്വല്ലറിയിലേക്കും പോയി
ഒരു മാസത്തിന് ശേഷം. ഇന്നാണ് മാഷിന്റെ മോള്‌ടെ കല്യാണം.
കല്യാണത്തിന് ഉടുത്തൊരങ്ങിയൊക്കെ ഇറങ്ങിയാതായിരുന്നു.
നല്ലൊരുഒന്നാന്തരം ഗോൾഡൻ കസവ് മുണ്ടും പച്ചകുർത്തയും ആയിരുന്നു വേഷം.
കുർത്ത സത്യത്തിൽ ശ്യാമിന്റേതായിരുന്നു. ഇന്നലെ അവന്റെ വീട്ടിൽ പോയപ്പോൾ നല്ലോണം തേച്ചു മിനുക്കി ഹാങ്കറിൽ തൂക്കിയിരിക്കുന്നു. എന്തോ കണ്ടപ്പോൾ എനിക്കത്ര പിടിച്ചില്ല. ഞാനതവൻ കാണാതിങ്ങു പൊക്കി..
ഇന്ന് കാലത്ത് വിളിച്ചിട്ടുണ്ടായിരുന്നു അവന്റെ കുർത്ത കാണാനില്ലെന്നും പറഞ്ഞു കൊണ്ട്.
കിട്ടിയ ഏതേലും ഷർട്ട് ഇട്ടോണ്ട് വാടാ എന്ന് പറഞ്ഞു. ഇനി അവിടെ ചെന്നി കുർത്ത കാണുമ്പോൾ അവനെന്നെ കൊരവള്ളിക്ക് പിടിച് ചുമരിൽ തേക്കുമെന്ന് ഉറപ്പാണ്.
തെണ്ടി നാണം കെടുത്താതിരുന്നാൽ മതിയായിരുന്നു.
ഞാൻ നേരെ കല്യാണം നടക്കുന്ന ഓടിറ്റോറിയത്തിലേക്ക് വിട്ടു.
ഇന്നലെ ഫുൾ കല്യാണ വീട്ടിൽ സദ്യയൊക്കെ ഉണ്ടാക്കുന്ന പരുപാടിയിൽ ആയിരുന്നു. കൂട്ടത്തിൽ രണ്ടണ്ണം വിട്ടേച്ചും വീട്ടിൽ വന്നു കിടക്കുമ്പോൾ ഏകദേശം കോഴികൂവാറായിരുന്നു..
അതിന്റെയൊരു ഷീണമുണ്ട് ഇപ്പോഴും മുഖത്ത്. ഇന്നത്തെയി കല്യാണം ഒന്ന് കഴിഞ്ഞിട്ട് വേണം ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങിയാ ഷീണമൊക്കെയൊന്നു മാറ്റാൻ.
രാവിലെ അമ്മയുണ്ടാക്കിവെച്ച പുട്ടും കടലയും കഴിച്ചു. ഗോതമ്പ് പുട്ടായത് കൊണ്ടാണെന്ന് തോന്നുന്നു കൊരക്കിൽ നിന്നിറങ്ങാൻ നല്ല പാടായിരുന്നു.
രണ്ടു ഗ്ലാസ് ചായകുടിച്ചു അതൊന്ന് തൊണ്ടയിൽ നിന്നിറങ്ങി കിട്ടാൻ.
മൂന്നാമതൊരു ഗ്ലാസ് ചായ കൂടി ചോദിച്ചപ്പോൾ അമ്മ തന്നില്ല.
ജഗിലെ വെള്ളം കുടിക്കെന്നായിരുന്നു മറുപടി.
വേഗം ചായയും കുടിച്ചിറങ്ങി. വണ്ടിയുമെടുത്ത് ഓഡിറ്റോറിയം ലക്ഷ്യമാക്കി നീങ്ങി. വീട്ടിൽ നിന്നും അഞ്ചു മിനിറ്റത്തെ ദൂരമേ ഉണ്ടായിരുന്നുള്ളു അങ്ങോട്ട്.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro