എന്തോ.. അവിടുത്തെ പ്രേശ്നങ്ങളും ഒക്കെയായി തല പെരുത്ത് ഇരിക്കുന്ന നേരത്താണ് ഇങ്ങനെ ഒരു വള്ളി കൂടി വന്നു കേറിയത്. അത് കൊണ്ട് തന്നെ തെറ്റ് എന്റെ ഭാഗത്തായിട്ട് കൂടി എന്റെ ടെമ്പർ തെറ്റുവായിരുന്നു..
ഞാൻ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ കുറ്റിക്കാട്ടിൽ കിടന്നിരുന്ന അവളുടെ സ്കൂട്ടർ പൊക്കിയെടുത്തു. ഭാഗത്തിന് ഒന്നും പറ്റിയിട്ടില്ല. ചെടിയുടെ ഇടയ്ക്കാണ് വീണത്.
വണ്ടിക്ക് ഒന്നും പറ്റിയില്ല എന്ന് കണ്ടതും എനിക്കും ലേശം അഹങ്കാരം കേറി. അതിന്റെ ധൈര്യത്തിൽ ഞാനും അല്പം എയർ പിടിച്ചു കൊണ്ടവളോട് ചോദിച്ചു.
ദേ.. വണ്ടിക്ക് ഒന്നും പറ്റിയിട്ടില്ല..
പിന്നെ തന്റെ വേറെ വല്ല സാധനോം പോയിട്ടുണ്ടേൽ പറ.. അതിന്റെ നഷ്ടപരിഹാരം ഞാനങ് തന്നേക്കാം..
അല്പം ജാഡയിട്ട് തന്നെയാണ് ഞാനത് പറഞ്ഞത്.
പക്ഷെ പണി വന്നത് വേറെ വഴിക്കായിയിരുന്നു.. അത് കേട്ടപ്പോഴാണ് അവള് അവളുടെ ഫോൺ കാണുന്നില്ലെന്നും പറഞ്ഞു അവിടെയൊക്കെ അരിച്ചു പെറുക്കാൻ തുടങ്ങിയത്. അങ്ങനെ കുറെ തപ്പിയിട്ടും കിട്ടാതെ വന്നപ്പോൾ ഞാൻ അവളോട് നമ്പർ പറയാൻ പറഞ്ഞു.
അവള് പറഞ്ഞു തന്ന നമ്പറിൽ ഡയൽ ചെയ്തതും കുറച്ചു നീങ്ങിയൊരു പുല്ലിന്റെ ഇടയിൽ നിന്നും ഫോൺ കിട്ടി.
പക്ഷെയാ.. ഫോണിന്റെ അവസ്ഥ കണ്ടപ്പോഴായിരുന്നു നേരത്തെ വല്യ കാര്യത്തിന് അടിച്ചു വിട്ട ഡയലോഗ് ഒന്നും വേണ്ടിയിരുന്നില്ലായിരുന്നു എന്ന് തോന്നിയത്. അതിന്റെ ഡിസ്പ്ലേ ഒക്കെ പൊട്ടി നാശമായിരുന്നു.
അതും ഐ ഫോൺ.
ഫോൺ പൊട്ടിയിരിക്കുന്നത് കണ്ടതും അവളുടെ മുഖവും മാറി.. മുഖമൊക്കെ ചുവന്ന് തുടുത്ത് ഇപ്പൊ പൊട്ടും എന്ന പോലെയായിരുന്നു.
എന്നെ എന്തിനാ നോക്കണേ.. അത് നേരത്തെയെങ്ങാനും പൊട്ടിയതാവും.
ഒന്ന് പേടിച്ചാണെലും ഞാൻ ഉള്ളിലെ പേടി പുറമെ കാണിക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞു.
അല്ലാതെ കളസം വരെ കീറിയിരിക്കുന്ന നേരത്ത് ഇത് പോലെ ഐഫോൺ ഒക്കെ ശെരിയാക്കി കൊടുക്കാൻ ഒക്കെ എന്റേൽ എവിടുന്നാ കാശ്…
ദേ.. ഒരുമാതിരി വൃത്തികെട്ട വർത്താനം പറയരുത്.. ഇത് ഞാൻ സ്കൂട്ടറിൽ വെച്ചേച്ച ഫോണാ.. ഇപ്പൊ വീണപ്പോ പൊട്ടിയതാ ..ഇത്. വാങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ല അറിയോ.. തനിക്ക്.. മര്യാദക്ക് ശെരിയാക്കി തന്നോ.. ഇല്ലേ.. എന്താ വേണ്ടെന്ന് എനിക്കറിയാം..
ദൈവമേ ഇവളിതെന്തോന്ന് ഭാവിച്ച…
പൊന്നു മോളെ കൈയില് കാശായിട്ട് 750 രൂപയെ ഉള്ളെന്ന സത്യം പറയണമെന്നുണ്ടായിരുന്നു. പക്ഷെ കളസം കീറി നിൽക്കണേയിരുന്നിട്ടും അഭിമാനം അതിന് അനുവദിച്ചില്ല എന്നതായിരുന്നു സത്യം.
പിന്നെയും കുറെ പറഞ്ഞു നോക്കിയെങ്കിലും അവള് അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല.
ഒടുവിൽ അത് നന്നാക്കി കൊടുക്കാം എന്ന് സമ്മതിക്കേണ്ടി വന്നു.
പക്ഷെ കുറച്ചു ദിവസത്തെ സമയം വേണമെന്ന് പറഞ്ഞപ്പോൾ ആ പൂതന എന്തോ ഭാഗ്യത്തിനത് സമ്മതിച്ചു.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro