അത് കെട്ടതും പുള്ളിയൊന്നും മിണ്ടാതെ അല്പം നേരം എന്തോ ആലോചിച്ചു.
മ്മ്.. ശെരി. നീയെന്നാ റെഡിയാവ് നമുക്കൊന്ന് സ്റ്റേഷൻ വരെ പോയിനോക്കാം.
അങ്ങനെ ഞങ്ങളൊരു പതിനൊന്നു മണിയോട് കൂടി സ്റ്റേഷനിൽ എത്തി. ഞങ്ങൾ ചെല്ലുമ്പോൾ എസ് ഐ സ്റ്റേഷനിൽ ഇല്ലായിരുന്നു.
പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് പുള്ളി വന്നത്. വന്നതും ഉടനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നൊരു സിവിൽ പോലീസ് ഓഫീസർ വന്ന് ഞങ്ങളോട്
കാണാൻ കേറിക്കോളാൻ പറഞ്ഞു.
സാർ മെ ഐ..
എസ്.. വരൂ..
ഇരിക്ക്..
ഞങ്ങൾ അകത്തേക്ക് കയറിയതും കസേരയിലേക്ക് കൈ ചൂണ്ടിയാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സാർ. ഞങ്ങൾ വന്നത് എന്താന്നുവെച്ചാൽ കഴിഞ്ഞൊരാഴ്ച്ച മുൻപ് മണല് കടത്തിയെന്നുള്ള കേസ്സിൽ എന്റെ മൂന്ന് ടോറസ് ലോറികൾ പിടിച്ചിട്ടിരുന്നു.
ആ.. മനസ്സിലായി.. മനസ്സിലായി..
കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ച വണ്ടികളുടെ ആളുകൾ അല്ലെ..?? ഞാൻ അതിന് FIR ഒന്നും അടിച്ചിട്ടില്ല.
സാർ അതൊന്ന് എങ്ങനെയെങ്കിലും ഇറക്കി കിട്ടിയാൽ വലിയ ഉപകാരമായിരുന്നു. പുതിയ വണ്ടിയാ മൂന്നും..
അതൊക്കെ ഈ പരുപാടിക്ക് ഇറങ്ങുന്നേന് മുൻപ് നിങ്ങൾ ആലോചിക്കണമായിരുന്നു…പിന്നെ ഞാൻ പറഞ്ഞില്ലേ.. നിലവിൽ ഞാൻ അത് ഇതുവരെ FIR ആക്കിയിട്ടൊന്നുമില്ല. സാധാരണ ഒരു കേസ് വന്നാൽ 24 മണിക്കൂറിനുള്ളിൽ FIR രജിസ്റ്റർ ചെയ്യണം എന്നാണ്. പിന്നെ ഞാൻ അത് ചെയ്യാതെ വെച്ചേക്കുന്നത്..
മനസ്സിലായി സാർ. സാർ ഒന്ന് സഹായിച്ചാൽ വേണ്ടപ്പോലെ ഞാൻ കണ്ടോളാം..
അത് കേട്ടപ്പോൾ പുള്ളിയുടെ മുഖമൊന്ന് തിളങ്ങി.
ഇത്തരം കേസിനൊക്കെ പിടിച്ചാൽ സാധാരണ വണ്ടി ലോഡ് അടക്കം കൊല്ലങ്ങളോളം എടുക്കും അതൊന്ന് വിട്ട് കിട്ടാൻ. കേസ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും വണ്ടി തുരുമ്പും പിടിച് പോയിട്ടും ഉണ്ടാവും..
അങ്ങനെ വരുമ്പോൾ ഇരു കൂട്ടർക്കും നഷ്ട്ടം വരാത്തൊരു കാര്യം ഞാനങ് പറയാം..
ഒരു വണ്ടിക്ക് അയ്യായിരം രൂപ വീതം മൂന്ന് വണ്ടിക്ക് കൂടി പതിനയ്യായിരം രൂപ. സമ്മതം ആണേൽ ഇപ്പൊ തന്നെ വണ്ടിയും കൊണ്ട് പോകാം.. എന്ത് പറയുന്നു…
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro