നീഹാരം 2 [കാളിദാസൻ] 250

അത് കേട്ടതും പുള്ളിയൊന്നെന്നെ സംശയത്തോടെ നോക്കി . എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള പാതി മനസ്സ് വന്നത് പോലെ .
ആ തക്കത്തിന് ഞാൻ ഇന്നലെ നടന്ന കാര്യങ്ങൾ മുഴുവനും വള്ളി പുള്ളിവിടാതെ പുള്ളിയെ പറഞ്ഞു മനസ്സിലാക്കി .

ഇനി പറ ..അമ്മയോട് പറയാൻ പറ്റോ.. ഞാൻ ഇന്നലെ പാതിരാക്കൊരുത്തന്റെ വീട്ടിൽ കേറി തലതല്ലിപൊളിച്ചുന്ന് ..
അമ്മയോട് പെട്ടെന്നൊരു ബിസിനസ്സ് ആവശ്യം വന്നപ്പോൾ പോവേണ്ടി വന്നതാണെന്നാണ് പറഞ്ഞത് . അമ്മയാണേൽ അതൊട്ടും വിശോസിച്ചിട്ടുമില്ല . ഞാൻ മനപ്പൂർവ്വം മുങ്ങിയതാണെന്നാ അമ്മയിപ്പോഴും കരുതിയേക്കുന്നേ ..

ഇത്രയും കേട്ടതും താടിയും ചൊറിഞ്ഞോണ്ട് എന്തോ ആലോചനയിലായിരുന്നു പുള്ളി .

അല്ലടാ …ഇനിയിപ്പോ അവൻ കേസ്സാക്കോ … വീട്ടിൽ കേറി തല്ലിയെന്നൊക്കെ പറഞ്ഞാൽ വകുപ്പ് വേറെയാണ് . പുള്ളിക്കാരൻ ഉള്ളിലെ ആശങ്ക മറച്ചു വെക്കാതെ പറഞ്ഞു .

അതോർത്തു ശിവേട്ടൻ ടെൻഷൻ അടിക്കണ്ട . അവൻ കേസിനൊന്നും പോവൂല ..
ഇന്നലെ നല്ല ഇരുപ്പത് ഒരണ്ണം കൊടുത്തിട്ടാ പോന്നത് . അതിന്റെ വേദന മാറുന്നത് വരെ അവന് നല്ല പേടിയുണ്ടാവും . ഇന്നലെ തന്നെ അവൻ നല്ലോണം പേടിച്ചിട്ടുണ്ട് .

അതിനും വേണ്ടും തല്ലിയോ നീയവനെ?

പുള്ളിയൊരു അതിശയ ഭാവത്തോടെ ചോദിച്ചു .

ഇടിച്ചവന്റെ അണ്ണാക്ക് അകത്ത് കേറ്റിയിട്ടുണ്ട് .

ഞാൻ കോളറിന്റെയൊരു സൈഡ് പൊക്കിയൊരു മാസ്സ് ലുക്കിൽ പറയാനൊക്കെ ശ്രെമിച്ചെങ്കിലും കൈ ഉടക്കിയത് കഴുത്തിൽ കിടന്ന മാലയിലായിരുന്നു .

പിടിച്ച സാധനം മാറിപ്പോയി ശശിയെ.. എന്ന് തലച്ചോറീന്ന് തപാലുകുറി വന്നേക്കാൾ മുൻപേ മാലപ്പൊട്ടി കൈയിലിരുന്നിന്രുന്നു.

ഞാൻ അണ്ടിപോയ അണ്ണാനെപോലെ ശിവേട്ടനെ ഒന്ന് ദയനീമായൊന്നു നോക്കി.

പുള്ളിയാണേൽ നീ എന്തിന്റെ കുഞ്ഞാടാ… എന്നുള്ള ഭാവമായിരുന്നു.

ഞാൻ ആ ചമ്മൽ മറയ്ക്കാൻ എന്ന വണ്ണം വേഗം വിഷയം മാറ്റി.

ശിവേട്ടാ.. ടോറസ് ഇറക്കണ്ടേ..

ഒരു ഓട്ടം വന്നിട്ടുണ്ട്. അൽപ്പം ചില്ല തടയണ കേസ്സാ..
ആ എസ് ഐ ക്ക് ഇത്തിരി കൈ മടക്ക് കൊടുത്തിട്ടാണെലും വേണ്ടില്ല. അതെങ്ങനെയെങ്കിലും ഇറക്കണം നമുക്ക്.

ഒന്നില്ലേലും പുറത്ത്‌ ഓട്ടത്തിന് കൊടുത്താൽ സിസി അടഞ്ഞെങ്കിലും പൊക്കോളും.

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.