നീഹാരം 2 [കാളിദാസൻ] 250

ഞാൻ ചെന്ന് നിന്നത് എന്റെ മുറിയിലെ ബാൽക്കണയിൽ ആയിരുന്നു.

സിനിമയിൽ ഒക്കെ കാണും പോലെ കുറച്ചു നേരം ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു..

നോട്ടം കണ്ടാൽ മുന്നിൽ ഉള്ളത് മലയും പുഴയും ഒക്കെ ആണെന്ന് തോന്നുമെങ്കിലും സംഗതി അവിടൊരു വുമൺസ് ഹോസ്റ്റൽ ആയിരുന്നു. കുറെ നേരം അങ്ങോട്ട് തന്നെ നോക്കി നിന്നപ്പോഴാണ് അക്കിടി മനസ്സിലായത്.

ശോ.. സംസാരിക്കാൻ ഒരു മടി തോന്നിയത് കൊണ്ടാണ് ഒന്നും പറയാതെ നിന്നത്. പക്ഷെ എന്റെ അങ്ങോട്ടുള്ള നോട്ടം കണ്ടവൾ തെറ്റിദ്ധരിച്ചു കാണുമോ എന്തോ.

അവളുമായ് സംസാരിക്കാൻ എന്തോ ഒരു ചമ്മലായിരുന്നു. അവൾക്കും അത് തന്നെയവസ്ഥയെന്നു തോന്നി. പുള്ളിക്കാരിയും എന്റെ മുഖത്തേക്ക് നോക്കുന്നില്ല.

എങ്കിലും മൗനം ഭേധിച്ചു കൊണ്ട് ഞാൻ തന്നെയൊടുവിൽ സംസാരിച്ചു തുടങ്ങി..

പക്ഷെ ഒരുപാടൊന്നും സംസാരിച്ചില്ല. ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്ന ചോദ്യങ്ങളും അതിന് ഒറ്റവാക്കിൽ ഒതുങ്ങുന്ന മറുപടികളുമായിരുന്നു ഇരുഭാഗത്തു നിന്നും ഉണ്ടായിരുന്നത്..

=======

കഷ്ടിച്ചൊരു അഞ്ചു മിനിറ്റ് മാത്രമേ ഞങ്ങളവിടെ നിന്നുള്ളു..
ആ അഞ്ചു മിനിറ്റ് പോലും അഞ്ചു യുഗം പോലെയാണ് തോന്നിയത്
എനിക്ക് മിണ്ടണം എന്നുണ്ടായിരുന്നെങ്കിലും പുള്ളിയൊന്നും കൂടുതലായി ചോദിക്കാത്തത് കൊണ്ടോ.. മിണ്ടാത്തത് കൊണ്ടോ.. എനിക്കും സംസാരിക്കാൻ ഒരു മടി തോന്നി. പുള്ളിയധികം സ്ത്രീകളുമായ് അടുത്തിടപഴകി ശീലമില്ലെന്ന് തോന്നുന്നു.

താഴേക്ക് പോയാലോ.. അവിടം മൗനം തളം കെട്ടി നിന്നപ്പോൾ ഞാൻ തന്നെ ചോദിച്ചു..

മ്മ്..

അതിനൊന്നായാൾ മൂളുക മാത്രം ചെയ്ത്കൊണ്ട് എനിക്ക് മുൻപേ നടന്നു..

താഴെക്കിറങ്ങി ചെല്ലുമ്പോൾ വലിയ ചിരിയും സംസാരിവുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
ചുരുങ്ങി സമയം കൊണ്ടുതന്നെ ഇരു കുടുംബവും നന്നായി അടുത്തിരുന്നു എന്നുള്ളത് അവരുടെ പെരുമാറ്റത്തിൽ കാണാൻ ഉണ്ടായിരുന്നു.

ഞാൻ ഇറങ്ങിവരുന്നത് കണ്ടപ്പോൾ അവിടെത്തെയമ്മയെന്നെ അവരുടെ അടുത്തേക്ക് ചേർത്തു നിർത്തി.

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.