നീഹാരം 2 [കാളിദാസൻ] 250

ശിവേട്ടൻ എന്തോ പറയാൻ വന്നപ്പോഴാണ് അരികിൽ നിന്നൊരു കാൽ പെരുമാറ്റം കേട്ടത്.
അമ്മയായിരുന്നുവത് പക്ഷേ അമ്മയുടെ കൂടെ നടന്നു വന്ന ആളെ കണ്ടതും ഞാനൊന്ന് സത്യത്തിൽ നടുങ്ങിപ്പോയി.
അത് അവളായിരുന്നു. അന്ന് വണ്ടിയിടിക്കാൻ പോയ ആ സ്കൂട്ടർകാരി .

അവളുടെ അവസ്‌ഥയും മറിചായിരുന്നില്ല ചെറിയൊരു ഞെട്ടൽ അവളുടെ മുഖത്തും ഉണ്ടായിരുന്നു. ഞങ്ങൾക്ക് പരസ്പ്പരം നോക്കാൻ എന്തോ മടി തോന്നി.

ആഹ്. ദേ… ഇതാണ് ആള്.

നിനക്ക് ഇതാരൊക്കെയാണെന്ന് മനസ്സിലായോ…

ശിവേട്ടൻ തന്റെ അടുത്തിരുന്ന അവരെ ചൂണ്ടികൊണ്ട് എന്നോട് പറഞ്ഞു.

ഞാനാണേൽ അതിന് മറുപടി പറയാൻ ആവാതെ പൊട്ടൻ ആട്ടം കണ്ടപോലെ അങ്ങനെ നിൽക്കുക മാത്രം ചെയ്തു.

അത് കണ്ടതും ശിവേട്ടൻ തുടർന്നു. നമ്മള് കോട്ടയത്ത്‌ പെണ്ണ് കാണാൻ പോകാൻ ഇരുന്നില്ലേ.. ആ ആളുകളാ ഇവര്.

ഇത് പെണ്ണിന്റെ അച്ഛൻ ഇത് പെണ്ണിന്റെ അമ്മ. പിന്നെ ദേ ദാ നിൽക്കുന്നതാണ് പെൺകുട്ടി.

ശിവേട്ടൻ അമ്മയുടെ അരികിൽ നിന്ന അവളെ ചൂണ്ടി കാട്ടിയത് പറഞ്ഞതും. ആകെ കിളി പോയ അവസ്ഥയായിരുന്നു എന്റേത്.

ഞാനൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ശിവേട്ടൻ തുടർന്നു..

ഇവർക്കും ഉണ്ടായിരുന്നു മാഷിന്റെ മോൾടെ കല്യാണം. അത് കൂടാൻ വന്നപ്പോൾ ഇത് വഴി കേറിയതാ…

ഹരീടെ വർക്കൊക്കെ എങ്ങനെ പോകുന്നു..

അവളുടെ അച്ഛൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

വർക്ക് നന്നായി പോകുന്നുണ്ട്. ഈ മാസം തൃശൂർ പുതിയതൊരണ്ണം സ്റ്റാർട്ട് ചെയ്യും.

ഞാനും ഒരു പുഞ്ചിരിയോടുകൂടി മറുപടി നൽകി.

അങ്ങനെ കുറച്ചു നേരം പുള്ളി എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി.

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.