അതിന് അതിന്റെ അമ്മ വിളിച്ചു കൊറേ.. ക്ഷമ പറഞ്ഞു.. പോരാത്തേന് ഇങ്ങനെ ഒരു കല്യാണം ഉണ്ടെന്നറിഞ്ഞപ്പോൾ അവരാ.. പറഞ്ഞെ നിന്നേം കൂടി കൂട്ടികൊണ്ട് വരാൻ.
എന്ത് പണിയാ അമ്മേയിത്.. കഷ്ട്ടാട്ടോ.. ഞാനെങ്ങും വരൂല.. നോക്കിക്കോ..
അതും പറഞ്ഞു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുഖോo വീർപ്പിച്ചു നിന്നപ്പോഴാണ് അച്ഛൻ അങ്ങോട്ട് വന്നത്. പക്ഷെ കൂടെ അച്ഛന്റെയതെ പ്രായമുള്ളരാളും പിന്നൊരു സ്ത്രിയും അവരുടെ മോളെന്ന് തോന്നിക്കുന്ന ഒരു ചേച്ചിയും ഉണ്ടായിരുന്നു. കൂടെ ഒരു വാവയും.
ആളിച്ചിരി കുറുമ്പനാണെന്ന് തോന്നുന്നു.. വരുന്ന വഴിക്ക് അടുത്തൂടെ നടന്നു പോയൊരു ചേട്ടന്റെ തലയ്ക്കിട്ട് അവന്റെ കൈയിലിരുന്നിരുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ടോറ്റയടി വെച്ചു കൊടുത്തു..
അവര് തമ്മിൽ പരസ്പ്പരം അറിയുന്ന ആളുകൾ ആണെന്ന് തോന്നുന്നു. എന്നെ ചൂണ്ടിയെന്തോ പറഞ്ഞപ്പോൾ ആയാളും കൂടെ അവരോടൊപ്പം വരുന്നുണ്ട്.
ഇനി ഇത് വല്ലോം ആണോ… ചെക്കൻ??
ദേ.. ആളെ മനസ്സിലായില്ലേ..
ഇതാണ് ഹരിയുടെ അമ്മ ലക്ഷ്മി. ഇത് പെങ്ങള് ശ്രീ. പിന്നെ ഇത് ശിവേട്ടൻ. ദാ ഇത് ശ്യാം ഹരിയുടെ കൂട്ടുകാരനാണ്.
അച്ഛൻ അവരെയെല്ലാം എനിക്കും അമ്മയ്ക്കുമായ് പരിചയപ്പെടുത്തി.
ആ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു. പേരുപോലെ തന്നെ ലക്ഷ്മിയാണ് ആ അമ്മ. നല്ല ഐശ്വര്യമുള്ള മുഖമായിരുന്നു അവരുടേത്.
ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു.. കുറെ നേരം സംസാരിച്ചു. എന്തോ ആ അപരിചിതത്വം തോന്നുന്നില്ല ഇപ്പോൾ. നല്ലൊരമ്മയായിരുന്നു അവർ. ശ്രീ ചേച്ചിയും ഞാനും വളരെ പെട്ടെന്ന് തന്നെ കമ്പനിയായി.
ഡാ.. കുറച്ചു നേരം ഇവനെ ഒന്ന് എടുത്തെടാ..എന്റെ കൈ വേദനിക്കുന്നു..
ശ്രീ ചേച്ചി ശ്യാം ചേട്ടനോടായ് പറഞ്ഞു.
എനിച് പോണ്ട.. ഈ കൊരങ്ങന്റെയൊപ്പം..
അമ്പാടിയുടെ ആ മറുപടി പുള്ളി ഒട്ടും പ്രേതീക്ഷിച്ചില്ലെന്നു തോന്നുന്നു..
നല്ലൊരു ചമ്മല് കാണാനുണ്ടായിരുന്നു പുള്ളിയുടെ മുഖത്ത്.
എനിക്കാണേൽ ചിരി വന്നിട്ടും പാടില്ല. എന്നാലോ ചിരിക്കാനും പറ്റാത്ത അവസ്ഥ.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro