ഞാൻ വന്നൊന്ന് എന്താ ഇത്രയ്ക്ക് നിർബദ്ധം..
അവര് കല്യാണം വിളിച്ചപ്പോൾ പ്രേതേകം പറഞ്ഞതാ.. ഫാമിലി ആയിട്ട് വരണം എന്ന്..
അച്ഛന് അത്രയും വേണ്ടപ്പെട്ട ആളുകളാ..
പിന്നെ പറഞ്ഞു വരുമ്പോൾ നമ്മളായിട്ട് ചെറിയ ബന്ധവും ഉണ്ട്..
അവര് അത്ര കാര്യായിട്ട് വിളിച്ചിട്ട് ചെന്നില്ലേൽ മോശമാ.. മോളെ..
ഇവിടെന്ന് ഒരു ഒന്നര മണിക്കൂർത്തെ ദൂരമേ ഉള്ളു.. പിന്നെ കാറിൽ അല്ലെ പോണത്.. വല്യ ഷീണമൊന്നും തോന്നില്ല..
മോള് അമ്മ പറയുന്നതൊന്ന് കേൾക്ക്..
വേണേൽ നമുക്ക് കല്യാണം കൂടിയിട്ട് എറണാകുളത്തൊക്കെയൊന്ന് കറങ്ങുകയും ചെയ്യാം…
കല്യാണത്തിന് പോകാൻ താൽപ്പര്യമില്ലേലും അമ്മ ആ ലാസ്റ്റ് വെച്ച ഓഫർ എനിക്ക് അങ്ങോട്ട് ബോധിച്ചു..
കുറെയായി ഒന്ന് കറങ്ങാൻ ഒക്കെ പോയിട്ട്.
പക്ഷെ കല്യാണം…
ആഹ് എന്തേലും ആവട്ടെയെന്നു കരുതി ഞാൻ പാതി മനസ്സാലെ സമ്മതം മൂളി.
പിറ്റേന്ന് അമ്മയെന്നെ ആറു മണിക്ക് മുൻപേ വിളിച്ചെഴുനേൽപ്പിച്ചു.. നല്ല സുഖമായി ഉറങ്ങികൊണ്ടിരുന്നപ്പോഴുള്ള ആ വിളി എനിക്ക് തീരെ പിടിച്ചില്ല..
ഇച്ചിരി നേരം കൂടെ ഉറങ്ങട്ടമ്മാ…
ഞാൻ മുറിയിലെ ട്യൂബിന്റെ വെളിച്ചം കണ്ണിലേക്കരിച്ചു കേറിയതും ഞാൻ കണ്ണിറുക്കിയടച്ചു കൊണ്ട് തലവഴി പുതച്ചു കൊണ്ട് വീണ്ടും ഉറങ്ങാനുള്ള ശ്രേമത്തിനിടയിൽ അമ്മയോടായ് പറഞ്ഞു..
വേണ്ട, വേണ്ട.. മതിയുറങ്ങിയത്.. എണീറ്റെ.. എണീറ്റെ..
നാളെയൊരു കുടുംബത്തിലേക്ക് കേറിചെല്ലേണ്ട പെണ്ണാ.. പോത്ത് പോലെ കിടന്നുറങ്ങു..
ദേ.. ഉണ്ണാറാവുമ്പോഴല്ലാ.. അങ്ങോട്ട് കേറി ചെല്ലേണ്ടത്..
ഒരു സ്ഥലത്തു നേരത്തിനും കാലത്തിനും എത്താൻ നോക്കണം.
അതും പറഞ്ഞമ്മ വീണ്ടും എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി..
ഞാൻ എണീക്കുന്ന ഭാവമില്ലെന്നു കണ്ടതും അമ്മ പുതപ്പും വലിച്ചെടുത്തോണ്ട് താഴെക്കിറങ്ങി പോയി..
ശോ.. ഈ അമ്മ.. ആ പുതപ്പിങ് താ.. അമ്മേ..
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro