എല്ലാവരും തിരികെ ഓഡിറ്ററിയത്തിലേക്ക് പോയി. ഞാൻ മാത്രം ആ ടോയ്‌ലെറ്റിൽ ഒറ്റക്കായി.
കൂടിന് ശ്യാമിനെ വിളിച്ചപ്പോൾ അവന്റെ കുർത്ത എടുത്തോണ്ട് പോയെന്നുള്ള നീട്ടി നാല് തെറിയും പറഞ്ഞു ഫോൺ കട്ടാക്കി തെണ്ടി.
അവനിപ്പോൾ കല്യാണം കൂടാൻ വന്ന പെൺകുട്ടികളുടെ അളവെടുക്കുവായിരിക്കും. നല്ലൊരു തയ്യൽ കാരനാവാനുള്ള എല്ലാ കഴിവും അവനിൽ കാണാനുണ്ട്. ട്ടേപ്പില്ലാതെ കൃത്യം അളവ് പറയാൻ അവനോളം കഴിവുള്ളവേറാരും തന്നെയാനാട്ടിൽ ഇല്ല.
മുണ്ടുവാങ്ങാൻ പോയ ചെക്കനാണേൽ അരമുക്കാൽ മണിക്കൂർ കഴിഞ്ഞാണ് മുണ്ടും കൊണ്ട് വന്നത്.
കൊണ്ടോന്ന മുണ്ടാണേൽ ഒറ്റ മുണ്ടും.
അത് ഉടുക്കുന്നതും ഉടുക്കാതിരിക്കുന്നതും ഒക്കെ കണക്കായിരുന്നു.
കൊതുക് വലയായിരുന്നു ഇതിലും ഭേദം.
തല്ക്കാലം അതും ഉടുത്തിറങ്ങി നേരെ പോയി വേറൊരു മുണ്ടും വാങ്ങി വന്നപ്പോഴേക്കും കല്യാണോം കഴിഞ്ഞു നാലാമത്തെ പന്തി സദ്യയും തുടങ്ങിയിരുന്നു.
സദ്യ നടക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോൾ തന്നെ ഒരു കിണ്ണൻ ചോറും കൈയിൽ തന്നേച്ചും വിളമ്പിക്കോളാൻ പറഞ്ഞു.
വേറാരും അല്ല ആ ശ്യാം തെണ്ടിയുടെ തന്ത.
അങ്ങനെ എല്ലാ കലിയും സദ്യയിൽ വിളമ്പി തീർക്കുന്നതിന്റെ ഇടയ്ക്കാണ് ഏതോ കല്യാണം വിളിക്കാത്തൊരു തെണ്ടി മൂന്നാമത്തെ റോയിൽ ഇരുന്ന്
ടോ.. കുറച്ചു ചോറിട്ടെടോ.. എന്നജ്ഞാപിച്ചത്.
അവന്റെ ആ ഡയലോഗ് അത്രയ്ക്കങ്ങോട്ട് സുഖിക്കാതിരുന്ന ഞാൻ. വേണേൽ തൊട്ടപ്പുറത്തെ എലേന്ന് വാരിത്തിനടാന്നും പറഞ്ഞു ഒന്നും മിണ്ടാതെ ചോറും തിന്നേച്ചും പായസത്തിനായ് കാത്തിരുന്ന വേറൊരുത്തന്റെ ഇലയിലേക്ക് ഒരു കാര്യോം ഇല്ലാതെ ഒരു കൈല് ചോറും വിളമ്പികൊണ്ട്
വിളമ്പുന്ന പരുപാടി നിർത്തി വെച്ചുകൊണ്ട് തൊട്ടടുത്ത പന്തിക്ക് തന്നെകേറിയിരുന്നുണ്ടെച്ചും വീട് പിടിച്ചു.
==========================
നാളെ എറണാകുളത്ത് അച്ഛന്റെയൊരു സുഹൃത്തിന്റെ മോളുടെ കല്യാണം ഉണ്ടെന്ന് തലേന്ന് രാത്രി കിടക്കാൻ നേരത്താണ് പറഞ്ഞത്.
അത്രയും ദൂരം എന്ന് കേട്ടതും ഞാനപ്പോൾ തന്നെ ഒഴിവ് പറഞ്ഞു..
ശോ.. ഇത് വല്ല്യ കഷ്ട്ടായല്ലോ…
അച്ഛന് കല്യാണം ഉണ്ടേൽ അച്ഛനും അമ്മയും കൂടി പോയാൽ പോരെ..
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro