അവരുടെ മുഖഭാവം കണ്ടതും ഞാൻ തിരക്കി.
ഉവ്വ്. ചെറിയൊരു പ്രേശ്നമുണ്ട്. ഇവൻ ബാത്‌റൂമിൽ പോകാൻ വന്നപ്പോൾ ഇവിടെ മൂടും തല്ലിയൊന്നു വീണു. മുണ്ടാകെ നനഞ്ഞു. ഇത് ഉടുത്തോണ്ട് എങ്ങനാ മണ്ഡപത്തിൽ കേറുന്നെ..
ചെറുക്കന്റെയമ്മാവൻ ആശങ്കയോടെ പറഞ്ഞു.
അപ്പോഴേക്കും അതും കേട്ടോണ്ട് കല്യാണപ്പെണ്ണിന്റെ അച്ഛനും അവരെ തിരക്കി വന്നു.
ദൈവമേ.. ഇനിയെന്ത് ചെയ്യും. മുഹൂർത്തോം ആവറായി..
മാഷിനാണേ നല്ല ദേഷ്യവും വിഷമവും ഒക്കെ വരുന്നുണ്ടായിരുന്നു.
ആരെങ്കിലും വേഗം പോയൊരു മുണ്ട് വാങ്ങിക്കൊണ്ട് വാ..
മാഷ് വേഗം കൂടെ നിന്ന ആളുകളോടായ് പറഞ്ഞു.
മുണ്ടൊക്കെ വാങ്ങി വരുമ്പോഴേക്കും മുഹൂർത്തമൊക്കെ കഴിയും വേറെ വല്ല വഴിയും നോക്കെന്ന് ഉടൻ തന്നെയരോ മറുപടി കൊടുത്തു.
പുള്ളിയാണേൽ എന്ത് ചെയ്യുമെന്നോർത്ത് താടിക്ക് കൈയും കൊടുത്തു ചിന്തിച്ചു നിന്നപ്പോഴാണ്. എന്റെ മുണ്ട് പുള്ളിയുടെ കണ്ണിൽ പതിഞ്ഞത്.
പുള്ളിക്കാരൻ മുണ്ടിൽ നിന്നും തുടങ്ങിയ നോട്ടം എന്റെ മുഖത്തിന് നേരെ കൊണ്ട് നിർത്തി.
എടാ.. നിന്റെ മുണ്ട് കൊടുക്കോ തല്ക്കാലം.
ഏഹ്. എന്റെ മുണ്ടോ..
ഇനിയിപ്പോ പുതിയതൊരണ്ണം പോയി വാങ്ങാനുള്ള നേരോന്നും ഇല്ല.
നിനക്ക് വേണ്ടി വേറൊന്ന് ആരേലും വിട്ട് വാങ്ങിപ്പിക്കാം. .
അതും പറഞ്ഞു പുള്ളിയെന്നെ ദയനീയമായൊന്ന് നോക്കി.
വേറെ നിവർത്തിയില്ലാത്തത് കൊണ്ട് എനിക്കതിനു സമ്മതിക്കേണ്ടി വന്നു.
ടോയ്‌ലെറ്റിൽ കേറി മുണ്ടൂരി ചെക്കന് കൊടുത്തു.
അവനൊരു ചമ്മിയ ചിരിയോടെ അത് വാങ്ങിയുടുത്തു.
മാഷൊരു ചെക്കനെ മുണ്ടു വാങ്ങാനായി കാശും കൊടുത്തു പറഞ്ഞു വിട്ടു.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
Next part?
Macahane evide adutha part
1 month ayi…
കാളിദാസാൻ July 9, 2021 at 10:18 pm
അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//
Enthu vadei ith…??
Ennitt evide bro