നീഹാരം 2 [കാളിദാസൻ] 250

നീഹാരം 2

Author : കാളിദാസൻ

[ Previous Part ]

 

പ്രിയ കൂട്ടുകാരെ…

ഈ തവണയും വാക്ക് പാലിക്കാൻ പറ്റിയില്ല. പിന്നെയതൊരു പുതുമയുള്ള കാര്യമൊന്നുമല്ലാത്തത് കൊണ്ട് എന്റെ പ്രിയവായക്കാർ ക്ഷമിക്കും എന്നറിയാം.. ???
മനപ്പൂർവ്വം അല്ലാട്ടോ.. പെട്ടെന്ന് പ്രേതീക്ഷിക്കാത്ത നേരത്താണ് എക്സാം ഡേറ്റ് ഒക്കെ വന്നത്. പിന്നെ അതിന്റെ പുറകെ ഉള്ള ഓട്ടമായിരുന്നു. അത്കൊണ്ടാണ് ഈ തവണ പാർട്ട് വരാൻ വൈകിയത്.
തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിനാൽ പല പോരായ്മകളും കഥയ്ക്ക് ഉണ്ടായേക്കാം. എല്ലാവരും ഈ തവണത്തേക്ക് കൂടി ക്ഷമിക്കുക.

അടുത്ത തവണയും ക്ഷമിക്കാനുള്ളത് വേറെ ഒപ്പിച്ചോണ്ട് വരുന്നതാണ് ?.

സ്നേഹപ്പൂർവ്വം
കാളിദാസൻ
ഒപ്പ്.

========================================

മുന്നിൽ ഉള്ള അപകടത്തെപ്പറ്റി നല്ല ബോധ്യമുള്ളതിനാൽ വണ്ടി റോഡ് സൈഡിൽ ഒതുക്കിയിട്ട് കള്ളന്മാരെ പോലെ പമ്മിപ്പമ്മിയാണ് വീട്ടിലേക്ക് ചെന്നത്.

സ്വന്തം വീട്ടിലോട്ട് വരെ പേടിച്ച് കേറേണ്ടി വന്ന എന്നെക്കാൾ ഗെതികെട്ടവൻ വേറാരുണ്ട് ദൈവമേ.. എന്നോർത്തുകൊണ്ട്
കയ്യിൽ ഉണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് പതിയെ അകത്തേക്ക് കേറി.
ഭാഗ്യം അമ്മ ഉറങ്ങിയെന്നു തോന്നുന്നു.കിട്ടാനുള്ളത് മുഴുവൻ കൈയോടെ നാളെ വാങ്ങാമെന്ന് മനസ്സിനെ പാകപ്പെടുത്തി സ്റ്റെയ്കേസിലേക്ക് കാലുവെച്ചതും . ആ വീട്ടിലാകെ വെളിച്ചം നിറഞ്ഞതും ഒന്നിച്ചായിരുന്നു. ഇതെന്ത് മറിമായമെന്ന് ഓർത്ത് തീരുംമുമ്പെ പൊന്നു മോനൊന്നവിടെ നിന്നെ എന്ന് പിന്നിൽ നിന്നൊരു വിളിയും വന്നു.
എൻ്റെ ആറ്റുകാലമ്മച്ചി.. ഞാൻ പെട്ടല്ലോ ന്നോർത്ത് തിരിഞ്ഞതും കാണുന്നത് എന്നെ തന്നെ കലിപ്പിച്ച് നോക്കിക്കൊണ്ട് സോഫയിലിരിക്കുന്ന എൻ്റെ പൊന്നമ്മയെയാണ്.
ഹ, ഹാ.. ഇതാരാ. അമ്മയോ.. എന്താ അമ്മ ഒറങ്ങീലെ… എന്നു ഞാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചതും.

അല്ലടാ .. നാറി.. നിൻ്റെ ചത്തുപ്പോയ തന്ത.. എന്നായിരുന്നു പുള്ളിക്കാരിയുടെ ഭാഗത്തു നിന്നുo കിട്ടിയ മറുപടി.

മൂപ്പിലാത്തി നല്ല ചൂടിലാണെന്ന് ബോധ്യമായതിനാൽ പിന്നെ കൂടുതൽ ചളിയടിച്ച് നിന്നില്ല.

ബിസിനസ് കാര്യത്തിൽ കുറച്ചു പ്രശ്നങ്ങൾ വന്നത് കൊണ്ടുപോയതാണെന്നും. അല്ലാതെ മനപ്പൂർവ്വം പെൺകാണൽ ചടങ്ങിൽ നിന്നും മുങ്ങിയതല്ലെന്നു
മുഖത്ത് പറ്റാവുന്ന അത്രയും എന്തൊക്കെയോ.. ഭാവങ്ങൾ വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു വെങ്കിലും എൻ്റെ അഭിനയമികവിൻ്റെയാണോ എന്നറിയില്ല പുള്ളിക്കാരിക്കയതൊന്നും വിശ്വസിച്ചില്ല.
അവിടെ പത്ത് മിനിറ്റോളം നിർത്തി പൂരപ്പാട്ട് പാടിയിട്ടാണ് പുള്ളിക്കാരിയൊന്നു നിർത്തിയത്.

പിറ്റേന്ന് രാവിലെ സിറ്റൗട്ടിൽ പത്രവും വായിച്ചോണ്ടിരുപ്പോഴാണ് ശ്രീ ചായയുമായി വന്നത് . വന്നതും അവളും ഇന്നലെത്തെ കാര്യോം പറഞ്ഞോണ്ട് ചൊറിയാൻ തുടങ്ങി .

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.