നിഴലായ് അരികെ -6 [ചെമ്പരത്തി] 350

 

“ഒന്നുമില്ലെടീ……. രാത്രി മുഴുവൻ ഇങ്ങനെ ഇരുന്നതല്ലേ പുറംവേദന….. ”

 

“നീ കുറച്ചു നേരം നിവർന്നു കിടക്ക് നന്ദാ……ഞാൻ താഴേക്കു പോകുവാ…… ”

 

“നീ അവിടെ കിടക്ക് അമ്മൂ…. ഇപ്പോ ഇറങ്ങി ഓടേണ്ട…….ഞാൻ സോഫയിൽ കിടന്നോളാം ”

 

“നന്ദാ……. ”

 

“നിന്നോട്  പറഞ്ഞത് കേൾക്കാൻ പറ്റില്ലേ അമ്മൂ??? ”

നന്ദന്റെ സ്വരം ഉയർന്നതും അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവിടെത്തന്നെ കിടന്നു.നന്ദൻ പതിയെ എണീറ്റു സോഫയിൽ പോയി കിടന്നു.

“മക്കൾ എണീറ്റെ 9 മണിആയീട്ടോ… ”

ആര്യ കണ്ണ് തുറന്നു നോക്കുമ്പോൾ മമ്മി ആണ് പുറകിൽ പപ്പയും….

“എന്താണ് നന്ദൂട്ടിക്ക്  ഒരു കള്ളപ്പനി ഓക്കെ… മ്മ്മ്??”

ഒരു കുസൃതിചിരിയോടെ പപ്പാ ചോദിച്ചു.

 

“ഒന്ന് പോയെ പപ്പാ…. കള്ളപ്പനി ഒന്നും അല്ല ”

അവൾ കുറുമ്പൊടെ  പപ്പയെ നോക്കി.

“നന്ദൂട്ടാ….. “നന്ദനെ വിളിക്കാൻ പോയ  മമ്മിയെ അവൾ തടഞ്ഞു.

“വേണ്ട മമ്മി…… ഉറങ്ങിക്കോട്ടെ…. രാത്രി മുഴുവൻ ഒരേ ഇരുപ്പായിരുന്നു… ”

“ഓ….. ആയ്ക്കോട്ടെ….. “എന്നും പറഞ്ഞു അവർ ഫിലിപ്പിനെ, ആര്യ കാണാതെ ഒന്ന് നോക്കി.

“എനിക്കൊന്നു കുളിച്ചു ഫ്രഷ് ആകണം… ഡ്രസ്സ്‌ മൊത്തം മുഷിഞ്ഞു…..ഞാൻ വീട്ടിൽ പോകുവാ…..മമ്മി വരുന്നുണ്ടോ?? “ചോദിച്ചു കൊണ്ട് അവൾ അവരെയും കൂട്ടി താഴേക്കു നടന്നു…

“ഞാൻ ഇല്ല നീ ഫ്രഷ് ആയിട്ട് ഇങ്ങോട്ട് പോരെ അവിടൊന്നും വച്ചിട്ടില്ല…. നിനക്ക് പനിയാണെന്നു പറഞ്ഞത് കൊണ്ട് ഞങ്ങൾ രാവിലെ ഇങ്ങോട്ട് പോന്നു ”

 

“വീട്ടിൽ കഞ്ഞി വക്കാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോന്നു തപ്പി നടക്കുവായിരുന്നല്ലേ……. ഹോ !!!!! പപ്പാ ബിസിനസ്കാരൻ ആയതിന്റെ ഗുണം!!!…..”രണ്ടു പേരെയും നോക്കി ഒന്ന് മുഖം കോട്ടിയിട്ടു അവൾ പുറത്തേക്കു നടന്നു.

31 Comments

  1. ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും ??????

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം ???

  4. കഥ വളരെ നന്നായിരുന്നു ? പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി????

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് ?

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      ???❤

  6. തുടക്കം കൊള്ളാം..???

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ?????

    1. ചെമ്പരത്തി

      ❤?❤?

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..?

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..?

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……?

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..?????? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം?

    1. ചെമ്പരത്തി

      ❤?

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.