നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

അവൾ അത് പറഞ്ഞു വണ്ടി നല്ല സ്പീഡ് കൂടി റോൾസ് റോയ്സിന്റെ സമാന്തരം ആയി പിടിച്ചു ജീപ്പ് കോംപസിന്റെ ഫ്രണ്ട് കൊണ്ട് അതിന്റെ ഒരു വശത്ത് ഒന്ന് ഇടിപ്പിച്ചു..

നല്ല സ്പീഡിൽ ആയതു കൊണ്ട് അതോടെ നിയന്ത്രണം പോയ റോൾസ് റോയ്‌സ് വല്ലാത്ത ഒരു ശബ്ദത്തോടെ റോഡിൽ കിടന്നു ഒന്ന് വട്ടം കറങ്ങി റോഡിൽ നിന്നും ഉരസി അല്പം താഴേക്ക് പോയി ഉരഞ്ഞു അവിടെ നിന്നു..

മെറിൻ ഗിയർ ഡൌൺ ചെയ്ത് ബ്രേക്ക് ആഞ്ഞു ചവുട്ടി ഹാൻഡ് ബ്രേക്ക് വലിച്ചു… ജീപ്പ് കോമ്പസ് ഒന്ന് അലറിക്കൊണ്ട് റോഡിൽ ടയറുകൾ ഉരച്ചു അല്പം മുൻപോട്ട് നീങ്ങി നിന്നു…

വണ്ടി നിന്നപാടേ അവൾ ചാടി ഇറങ്ങി ഓടി താഴേക്ക് ഇറങ്ങി..

ലിസ സീറ്റ് ബെൽറ്റ് ഊരി താഴെ ഇറങ്ങിയപ്പോഴേക്കും മെറിൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ഒരു പെണ്ണിനെ വലിച്ചിറക്കി ആദ്യം അവളുടെ മുഖം നോക്കി ഒരു അടി അടിച്ചു.. അവളെ വലിച്ചു നേരെ നിർത്തി വണ്ടിയോട് ചാരി അവളുടെ വയറിൽ ശക്തിയിൽ ഒരു ഇടി കൊടുത്തു.

അവൾ വേദനകൊണ്ട് പുളഞ്ഞു ചുരുണ്ടുപോയി.. അവളെ പിടിച്ചു നേരെ നിർത്തി അവൾ അലറുന്നതിനു മുൻപേ തന്നെ അവളുടെ താടിക്ക് ഒരു അപ്പർ കട്ട് കൂടി കൊടുത്തപ്പോൾ അവൾ താഴേക്ക് വീണു..

ഇതൊക്കെ ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.

അവളെ വലിച്ചു പൊക്കി ദേഹത്തു താങ്ങി മെറിൻ ലിസയെ നോക്കി.. ലിസ വണ്ടിയിൽ നോക്കി.. വേറെ ആരും ഉണ്ടായിരുന്നില്ല…

അപ്പോഴേക്കും മെറിൻ അവളെ കൈ പുറകോട്ട് കെട്ടി വായിൽ ഒരു ആ കാറിൽ തന്നെ ഉണ്ടായിരുന്ന ടേപ്പ് ഒട്ടിച്ചു റോൾസ് റോയ്സിന്റെ ബാക് ഡോർ തുറന്നു സീറ്റിൽ കിടത്തി..

അവളുടെ കാലും ഷൂ ലേസ് കൊണ്ട് കെട്ടി.. അവളുടെ മുടി മാറ്റി നോക്കി.. അധികം പ്രായം തോന്നാത്ത ഒരു സുന്ദരി പെണ്ണ്… അടി കിട്ടി അവളുടെ മുഖം തിണിർത്തിരുന്നു..

“ഈ പെൺപിള്ളേർ ഒക്കെ എന്തിനാ ഇവരുടെ ഒപ്പം? ഇതിനൊക്കെ നന്നായി ജീവിച്ചൂടെ?”

ലിസ സ്വയം ചോദിച്ചു..

“ഡ്രഗ്സ്, മണി, സെക്സ് ഇത് തന്നെ കാരണം.. പിന്നെ ട്രാപ്പിൽ പെട്ട് പോകുന്നവർ വേറെ…”

മെറിൻ മറുപടി കൊടുത്തു.

“ലിസ.. ആ വണ്ടി ഒതുക്കി ഇട്ടോളൂ.. ഇനി നമ്മുടെ യാത്ര ഇതിൽ ആണ്…”

ലിസ ഉടനെ മുകളിൽ കയറി ജീപ്പ് കോമ്പസ് ഒതുക്കി ഇട്ടു ലോക്ക് ചെയ്തു..

“ഇത് മുകളിൽ കയറുമോ?”

അവൾ സംശയത്തോടെ മെറിനെ നോക്കി…

“നീ ശ്രദ്ധിച്ചില്ലേ? ഓഫ് റോഡ് ടയറുകൾ ആണ്.. ഇവർ ഏതോ കാട്ടിൽ ആണ്.. ഇനി ഇവളെ ഉണർത്തണം… ഞാൻ വണ്ടി ഓടിക്കാം..”

മെറിൻ അവളോട് പറഞ്ഞു. ലിസ ഉടനെ അവളെ ഒതുക്കി കിടത്തി ബാക്കിൽ കയറി.. മെറിൻ ഡ്രൈവിംഗ് സീറ്റിലും..

“അഞ്ചോ ആറോ കോടിയുടെ മുതൽ ആണ്..”

അവൾ അതും പറഞ്ഞു അതിന്റെ എൻജിൻ സ്വിച്ച് അമർത്തി.. അധികം ശബ്ദം ഒന്നും ഇല്ലാതെ അത് മെല്ലെ കണ്ണ് തുറന്നു..
ഓഫ് ആയി പോയ വണ്ടിയുടെ മുൻപിൽ ഉള്ള “സ്പിരിറ്റ് ഓഫ് എക്സ്റ്റേസി” എന്ന് അറിയപ്പെടുന്ന മറഞ്ഞിരുന്ന പെണ്ണിന്റെ രൂപം മുകളിലേക്ക് പൊങ്ങി വന്നു..

ഓട്ടോമാറ്റിക് ആണ്.. മെറിൻ മെല്ലെ ആക്സിലറേറ്റർ കൊടുത്തപ്പോൾ അത് മെല്ലെ റോഡിലേക്ക് കയറി…ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ. അത് പൊയ്ക്കൊണ്ടിരുന്ന വഴിയിൽ തന്നെ അവൾ വണ്ടി വിട്ടു..

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.