നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു ഒരു കറുത്ത ടിംബർലാൻഡ് ബൂട്ട് കൂടി ഇട്ടു. അവൾ മെല്ലെ പുറത്ത് ഇറങ്ങി..

മീനു ഹാളിൽ തല കുനിച്ചു ഇരിക്കുന്നുണ്ട്.. അവൾ തല പൊക്കി മെറിനെ നോക്കി..

“അർച്ചന?”

മെറിൻ അവളോട് ചോദിച്ചു.

“പനി ആണ്.. ഗുളിക കൊടുത്തു കിടത്തി ….”

അവൾ മെല്ലെ പറഞ്ഞു..

“ഡോർ ലോക്ക് ചെയ്തോ…”

മെറിൻ അതും പറഞ്ഞു പുറത്ത് ഇറങ്ങി.. ഡോർ അടച്ചു.. ഉടനെ ബി23 തുറന്നു ലിസ പുറത്തു വന്നു.. അവളും മൊത്തം കറുപ്പ് ആണ് വേഷം… അവളുടെ പുറകിൽ പിസ്റ്റൾ ഉണ്ടായിരുന്നു..
ബൂട്ടിന്റെ ഇടയിലും.

അവർ താഴേക്ക് ചെന്നു മെറിന്റെ ജീപ്പ് കോംപസിൽ കയറി.. അവൾ അത് സ്റ്റാർട്ട് ചെയ്തു മെല്ലെ മുൻപോട്ട് ഓടിച്ചു.

“എങ്ങോട്ടാണ്?”

ലിസ ചോദിച്ചു…

“ഈ സമയം ഒരു സഞ്ചാരം ഉണ്ട്.. അതിന്റെ പുറകെ പിടിക്കാം..ഈ ഇടക്ക് കിട്ടിയ വിവരം ആണ്.. അവനെ കൊണ്ടുപോയത് അവർ തന്നെ ആകും.”

മെറിൻ വണ്ടി നല്ല സ്പീഡിൽ വിട്ടു.. ലിസക്ക് അവൾ പറഞ്ഞത് പൂർണമായി മനസിലായില്ല..

പക്ഷെ പണിയിലേക്ക് ആണ് പോകുന്നത് എന്ന് അവൾക്ക് മനസിലായി.. ട്രിപ്പിൾ 6 ടീം ആണോ ഇതിന്റെ പിന്നിൽ എന്ന് അവൾക്കും സംശയം ആയിരുന്നു.

മെറിൻ വണ്ടി കുറച്ചു ദൂരം വിട്ട ശേഷം അല്പം റോഡിനു വെളിയിലേക്ക് ഇറക്കി നിർത്തി ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ഇരുന്നു.. ഇപ്പോൾ ആ വണ്ടി അവിടെ ഉണ്ടെന്ന് ആർക്കും മനസിലാകില്ല.

ലിസ ഒന്നും മിണ്ടിയില്ല.. മെറിൻ സ്റ്റിയറിംഗ് വീലിൽ കൈവിരൽ കൊണ്ട് തട്ടുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.. അവൾ വല്ലാത്ത ടെൻഷനിൽ ആണെന്നും അവൾക്ക് മനസിലായി.. റോഷൻ അവൾക്ക് പ്രധാനപ്പെട്ട ഒരാൾ ആണ്..

അര മണിക്കൂറോളം അവർ അങ്ങനെ ഇരുന്നു..

പെട്ടെന്ന് റോഡിൽ വെളിച്ചം തെളിച്ചു കൊണ്ട് ഒരു റോൾസ് റോയ്‌സ് പാഞ്ഞു പോയി..

നിമിഷ നേരം കൊണ്ട് മെറിൻ വണ്ടി ഓൺ ആക്കി അതിന്റെ പുറകെ കുതിപ്പിച്ചു..

ഒരു വളവു കഴിഞ്ഞപ്പോഴേക്കും അവൾ റോൾസ് റോയ്‌സിന്റെ ഒപ്പം ജീപ്പ് കോമ്പസിനെ എത്തിച്ചു..

റോൾസ് റോയ്‌സ് ഫാന്റം. കറുത്ത നിറം.. നമ്പർ 666

അവരെ കണ്ടത് പോലെ ആ വണ്ടി മുൻപോട്ട് അതി വേഗത്തിൽ കുതിച്ചു..

മെറിനും വണ്ടി അതെ സ്പീഡിൽ അതിന്റെ പുറകെ വിട്ടു.. ഒരു ചെറിയ ചേസ് അവിടെ നടന്നു..

വളവുകൾ വീശി എടുത്തു നിലം തൊടാതെ പറക്കുന്ന ആഡംബരത്തിന്റെ എല്ലാം ആയ റോൾസ് റോയ്‌സ് v12 എൻജിൻ കൊണ്ട് തനിക്ക് കരുത്തു കൂടി കാണിക്കാം എന്ന് കാണിച്ചു കൊടുത്തു..

ഡ്രൈവിങ്ങിൽ മോശം അല്ലാത്ത മെറിൻ ജീപ്പ് കോമ്പസ് ടോപ്പിൽ ഇട്ടു ചവുട്ടി വിട്ടു. വല്ലാത്ത ഒരു ഇരമ്പലോടെ ഞാനും മോശക്കാരൻ അല്ല എന്ന ഭാവത്തിൽ അതും വെടിച്ചില്ലു പോലെ റോൾസ് റോയ്സിന്റെ പുറകെ പാഞ്ഞു…

“ഗെയിം ഓവർ ബേബി….”

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.