നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

രണ്ടിനും ചെറിയ കൂർത്ത പല്ലുകൾ… കയ്യിൽ കൊച്ചു നഖങ്ങൾ.. നീണ്ട വാൽ..

ദൈവമേ എനിക്ക് വാലും പല്ലും ഒക്കെ ഉള്ള കുട്ടികൾ ആണോ ഉണ്ടായത് എന്ന് ആലോചിച്ചെങ്കിലും നിമിഷ നേരം കൊണ്ട് ഞാൻ ബോധത്തിലേക്ക് വന്നു..

അവർ അടുത്ത് വന്നു എന്നെ നോക്കി.. അതിൽ പെണ്ണ് എന്റെ ചെവി പിടിച്ചു നോക്കി..
കൈ വിരൽ എടുത്തു പിടിച്ചു നോക്കി ട്രിനിറ്റിയെ സംശയത്തിൽ നോക്കി.. അവൾ ചിരിച്ചു..

“ഞങ്ങളുടെ അച്ഛൻ ഒരു ഏലിയൻ ആണോ എന്നാണ് അവരുടെ സംശയം…”

ട്രിനിറ്റി ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.. അതെ.. ഇവിടെ ഞാൻ ആണ് ഏലിയൻ.. ആലോചിക്കുമ്പോൾ ചിരി വരുന്നു..

ഞാൻ കുട്ടികളെ ചേർത്ത് നിർത്തി രണ്ടു പേർക്കും നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
അവർ ഒരു പകപ്പോടെ എന്നെ നോക്കി.. എനിക്ക് ചിരിയാണ് വന്നത്..

ട്രിനിറ്റിയും ചിരിച്ചു..

അതിലെ പെൺകുട്ടി എന്റെ മുഖം പിടിച്ചു നോക്കി..എനിക്ക് അവളെ പോലെ പല്ല് ഉണ്ടോ എന്ന് നോക്കി..

എന്നിട്ട് അവൾ അവളുടെ അമ്മയെ നോക്കി… എന്താ എനിക്ക് അവരെ പോലെ കൂർത്ത പല്ലുകൾ ഇല്ലാത്തത് എന്നായിരിക്കണം..

“എന്താ എന്റെ പെണ്ണിന്റെ പേര്?”

ഞാൻ അവളോട് ചോദിച്ചു..

“മാവിക്കോ…”

അവൾ ഒന്ന് നാണിച്ചു മെല്ലെ മറുപടി പറഞ്ഞു, അതിന് ശേഷം ട്രിനിറ്റിയുടെ പുറകിൽ മറഞ്ഞു..
ഞാൻ അത് അത്ഭുതത്തോടെ ആണ് നോക്കിയത്.. കുട്ടികൾ കുട്ടികൾ തന്നെ.. നാണം.

അത് പോലെ അമ്മയുടെ പുറകിൽ മറയുന്ന അവരുടെ ശീലം..

“നിന്റെ പേര്?”

ഞാൻ അവനെ നോക്കി..അവൻ കുറച്ചു ഗൗരവക്കാരൻ ആണെന്ന് തോന്നി.

“ആവോക്ക്….”

അവൻ മറുപടി പറഞ്ഞു എന്റെ കൈ പിടിച്ചു വീണ്ടും നോക്കി.. ഇനി നഖം ഉണ്ടോ എന്നായിരിക്കാം.. അവരെ പോലെ നഖം കയ്യിൽ നീണ്ടു വരുന്നുണ്ടോ എന്നായിരിക്കാം..

എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.. ചിരിച്ചു.. ഒപ്പം ട്രിനിറ്റിയും കൂടി ചിരിച്ചപ്പോൾ രണ്ടും പുറത്തേക്ക് ഓടി..

“നമ്മുടെ മക്കൾ…”

അവൾ അഭിമാനത്തോടെ അത് പറഞ്ഞപ്പോൾ എനിക്ക് അല്പം നാണം തോന്നി..

“നാണിക്കല്ലേ.. ഈ ഗ്രഹത്തിലെ രാജാവിന്റെ സ്ഥാനം ആണ് റോഷന്.. പിന്നെ ചിലർക്ക് ഇതൊന്നും ഇഷ്ടമായിട്ടില്ല…”

അവൾ ചെറു ചിരിയോടെ പറഞ്ഞു..

“കേട്ടിരുന്നു.. ഒരാൾ ഞാൻ മയങ്ങി കിടക്കുന്നു എന്ന് പറഞ്ഞു എന്തോ പറഞ്ഞല്ലോ? “

“കേട്ടോ? എന്നോട് ക്ഷമിക്കണം റോഷൻ.. “

“കുഴപ്പമില്ല.. ഞാൻ എണീറ്റല്ലോ.. അവളെ ഞാൻ ശരിയാക്കാം..”

ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്..

“റോഷൻ..അവൾ എന്ത് പറഞ്ഞാലും പ്രതികരിക്കരുത്.. ഭൂമിയിൽ നീ ഞങ്ങളെ തോൽപ്പിച്ചു.. പക്ഷെ ഇവിടെ അതിനു കഴിയില്ല.. കൃതരിൻ പെണ്ണിനെ തോൽപ്പിക്കാൻ ഒരിക്കലും ആർക്കും നേരിട്ട് പറ്റില്ല… അല്ലെങ്കിൽ ഞങ്ങളുടെ ഗ്രഹം തന്നെ നിന്നെ ഞങ്ങളിൽ ഒരാൾ ആയി കൂട്ടണം.. എന്നാലും ഇവിടെ ആണിനേക്കാളും ആറിരട്ടി ശക്തി പെണ്ണിന് ആണ്..

അവളുടെ ഉദ്ദേശവും അത് തന്നെ ആണ്..പിന്നെ ഞാൻ നിനക്ക് വഴങ്ങി തന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നില്ല.. പെണ്ണ് പെണ്ണ് തന്നെ ആണ് റോഷൻ.. സൊ എന്നിൽ മാത്രം ശ്രദ്ധിക്കുക…മനസ്സിലായോ?”

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.