നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

“ഉറങ്ങിക്കോ ഏട്ടാ…”

അവൾ സ്നേഹത്തോടെ നെറ്റിയിൽ ചുംബിച്ചു.. ഞാൻ അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു..

“ഏട്ടന് എന്റെ കുട്ടികളെ കാണണ്ടേ?”

അവൾ ചോദിച്ചപ്പോൾ ഞാൻ സമ്മതം പറഞ്ഞു..

ഉടനെ രണ്ടു കുട്ടികൾ റൂമിൽ കയറി വന്നു എന്റെ കാലിന്റെ വിരലിൽ പിടിച്ചു ഇക്കിളി ആക്കി.. ഞാൻ അവരെ നോക്കി..

“അർച്ചനാ.. എന്താ നമ്മുടെ കുട്ടികൾക്ക് നീണ്ട പല്ലും വാലും?”

അവൾ ചിരിച്ചു..

“ഞാൻ മനുഷ്യൻ അല്ലാത്തത് കൊണ്ട്…”

ഞാൻ അവളുടെ മടിയിൽ നിന്നും ചാടി എഴുനേൽക്കാൻ നോക്കി..പക്ഷെ അവൾ എന്നെ അമർത്തി പിടിച്ചു കിടത്തി..

നിമിഷ നേരം കൊണ്ട് അവളുടെ പല്ലുകൾ നീണ്ടു വന്നു.. ഒരു അലർച്ചയോടെ അവൾ എന്റെ കഴുത്തിൽ ആഞ്ഞു കടിച്ചു…

“ആആആആ…”

ഞാൻ അലറി വിളിച്ചു ചാടി എഴുനേറ്റു ഇരുന്നു.. അർച്ചന ഇല്ല.. കുട്ടികളും ഇല്ല.. തല വല്ലാത്ത വേദന..

ഞാൻ ചുറ്റും നോക്കി.. കിടന്നിരുന്നത് ഒരു ബെഡ്ഡ് പോലെ ഉള്ള എന്തിലോ ആണ്.. വല്ലാത്ത പതുപതുപ്പ്.. റൂം ആണെന് തോന്നി..

എന്നാൽ ഒരു കൂടു പോലെ…ബെഡ്ഡ് മാത്രമേ ഉള്ളു റൂമിൽ.. വേറെ ഒന്നും ഇല്ല.. ഒരു കൊച്ചു ഡോറും ഉണ്ട്.. ബാത്ത്റൂം ആയിരിക്കണം.

എന്തോ ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി അങ്ങോട്ട് നോക്കി…

ആ കൂടിന്റെ ഒരു വശം തുറന്നിരിക്കുന്നു.. അവിടെ ട്രിനിറ്റി..

അവൾ മെല്ലെ അകത്തേക്ക് വന്നു.. കറുത്ത വേഷം അല്ല.. ഗ്രേ കളറിലുള്ള നീണ്ട ഗൗൺ പോലെ ഒന്ന്..

“എഴുന്നേറ്റു അല്ലെ?? എനിക്ക് അറിയാമായിരുന്നു..”

അവൾ ബെഡിൽ ഇരുന്നു എന്റെ നെറ്റിയിൽ തല മുട്ടിച്ചു.. എന്റെ ഇരു ചുമലിലും പിടിച്ചു എന്റെ കണ്ണിൽ നോക്കി..

നീല കണ്ണുകളിൽ ജലാംശം..

“ഒന്ന് ഉറങ്ങി പോയി.. എന്താ നിനക്ക് ഒരു വിഷമം പോലെ??”

അവൾ ഒന്ന് ചിരിച്ചു..

“റോഷൻ ഇവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു.. ഇനി ഉണരില്ല എന്ന് വിചാരിച്ചതാണ്.. പക്ഷെ.. ഉണർന്നു.. എന്റെ അഭിമാനം ആണ് കാത്തത്…”

അവൾ എന്നെ മെല്ലെ ചുംബിച്ചു.. എനിക്ക് ഒന്നും മനസിലായില്ല. രണ്ടു ദിവസം ഞാൻ ഉറങ്ങിയോ?

“എനിക്ക് തലവേദന എടുക്കുന്നു…”

ഞാൻ അവളോട് പറഞ്ഞു..

“ഉണ്ടാകും.. ഇവിടെ ഭൂമിയിൽ നിന്നും വ്യത്യസ്തം ആണ്.. അതിനോട് ശരീരം അഡ്ജസ്റ്റ് ആകുന്നതാണ്.. എണീറ്റല്ലോ… ഇനി ബാക്കി ഒക്കെ ശരിയാകും.. ഞാൻ മരുന്ന് തരാം.. റോഷന് നമ്മുടെ കുട്ടികളെ കാണണ്ടേ?”

അവൾ ആവേശത്തോടെ പറഞ്ഞു.. അവൾ എന്റെ സമ്മതം ചോദിക്കാതെ തന്നെ പുറത്തേക്ക് നോക്കി വാ കൊണ്ട് ഒരു ശബ്ദം ഉണ്ടാക്കി..

ഉടനെ റൂമിലേക്ക് വന്നു.. ഒരാൾ അല്ല.. രണ്ടുപേർ.. ഒരു പെണ്ണും ഒരു ആണും..

ഞാൻ അവരെ അതിശയത്തിൽ നോക്കി..

രണ്ടുപേർക്കും നീല കണ്ണുകൾ ആണ്.. പെണ്ണിന് നല്ല മുടി ഉണ്ട്.. ആണിന്റെ മുടി വടിച്ചു കളഞ്ഞത് പോലെ…

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.