നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

“പ്ലീസ്.. പ്ലീസ്… ഐ ഹാവ് നോ ഐഡിയ.. ഐ ഡോണ്ട് നീഡ് ബോയ്സ്.. ആം ഒൺലി ഇന്റെറെസ്റ്റഡ് ഇൻ ഗേൾസ്… പ്ളീസ് ഡോണ്ട് ഹർട് മി…”

അവൾ പേടിയോടെ പറഞ്ഞു.. അതോടെ അവൾക്ക് കൂടുതൽ ഒന്നും അറിയില്ല എന്ന ബോധം വന്ന മെറിൻ കത്തി തിരിച്ചു അവളുടെ നെറ്റിയിൽ അതിന്റെ പിടി ആഞ്ഞു ഒരു ഇടി ഇടിച്ചു..

ഒരു അലർച്ചയോടെ അവളുടെ ബോധം പോയി..

ആദ്യം അടി കിട്ടി വീണു കിടന്ന ഒരുവൻ മെല്ലെ എണീറ്റ് ഇരുന്നപ്പോൾ മെറിന്റെ ശ്രദ്ധ അവനിലേക്ക് ആയി..

അവൾ അലറി കൊണ്ട് ഓടി ചെന്ന് അവനെ വലിച്ചു പൊക്കി ഭിത്തിയോട് ചേർത്ത് നിർത്തി അവന്റെ ഇടത്തെ തുടയിലേക്ക് കത്തി കുത്തി ഇറക്കി..

“ആ ആഹ്.. ആആ… പ്ലീസ്.. “

അവന്റെ അലർച്ച അവിടെ മുഴങ്ങി..

“പറ.. നിങ്ങൾ പിടിച്ച ചെറുപ്പക്കാരൻ.. അവനെ എവിടെ കൊണ്ടുപോയി?? പറഞ്ഞില്ലെങ്കിൽ നീ ഇപ്പോൾ തീരും…”

മെറിൻ അവന്റെ കഴുത്തിൽ പിടിച്ചു..

“പ്ലീസ്.. ഇന്നലെ രാത്രി കൊണ്ടുവന്ന പിള്ളേരെ കൊണ്ടുപോയത് മട്ടാഞ്ചേരിക്ക് ആണ്. അവിടെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ അടിയിലേക്ക് ഒരു തുരങ്കം ഉണ്ട്.. അതിന്റെ ഉള്ളിൽ ആണ്.. അവിടെ വച്ചാണ് ഇവരെ ബലി കൊടുക്കുന്നത്…”

അയാൾ വേഗം പറഞ്ഞു.. മെറിൻ ഞെട്ടി ലിസയെ നോക്കി..

“ബലിയോ?”

“അതെ.. പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..കന്യകകളെ കൊണ്ടുവന്നു രക്തം മുഴുവൻ ഊറ്റി എടുത്തു ഞങ്ങൾ ശരീരം സാത്താന് സമർപ്പിക്കും.. രക്തം ഞങ്ങൾ എടുക്കും… “
കേട്ടത് വിശ്വസിക്കാൻ ആകാതെ ലിസ മെറിനെ നോക്കി.. മെറിൻ ലിസയെയും.. പക്ഷെ നേരത്തെ സെലിൻ പറഞ്ഞതും പൂർണമായും സത്യം ആയിരുന്നു എന്ന് അവർക്ക് മനസിലായി.

മെറിൻ അവനെ നിലത്ത് ഇട്ടു..

ഉടനെ ബാക്കി കാര്യങ്ങൾ പോലീസിനെ വിളിച്ചു വരുത്തി ഏൽപ്പിച്ച ശേഷം അവർ മട്ടാഞ്ചേരിക്ക് കയറി.. ഒരു പോലീസ് ജീപ്പ് എടുത്തു ടൗണിന്റെ അടുത്ത് കിടക്കുന്ന ജീപ്പ് കോമ്പസ് പാർക്ക് ചെയ്ത അങ്ങോട്ട് ചെന്നു.

“ലിസ.. നമ്മൾ മതി… ആയുധം കരുതിക്കോളൂ..ഇവർ പൊതുവെ ആയുധങ്ങൾ ഉപയോഗിക്കില്ല. പിന്നെ ഈ താവളം പിടിച്ച കാര്യം ഇപ്പോൾ പുറത്തു വിടരുത് എന്ന് പറഞ്ഞിട്ടുണ്ട്.. സൊ അവർ നമ്മളെ പ്രതീക്ഷിക്കില്ല..”

മെറിൻ അവളെ നോക്കി പറഞ്ഞു.

“ഫൈൻ ബേബി…”

ലിസ ഒരു ഇടിക്കട്ട കയ്യിൽ ഇട്ടു മുറുക്കിക്കൊണ്ടു മറുപടി കൊടുത്തു..

****

മെർവൂൺ ഗ്രഹം

ഉറക്കം എണീറ്റ ഞാൻ ഒന്ന് കുളിച്ചു.. വെള്ളം ഒക്കെ ഒരുപോലെ ആണ്.. പക്ഷെ ഇത് ആരും നേരിട്ട് കുടിക്കില്ല..
ട്രിനിറ്റി കൊണ്ടുവച്ച തുണികൾ എടുത്തു ചുറ്റി…

ഉടനെ ട്രിനിറ്റി റൂമിൽ എത്തി.. അവളുടെ കയ്യിൽ ഒരു താലം പോലെ വലിയ ഒരു തിളങ്ങുന്ന കല്ലിന്റെ പാത്രം..അതിൽ പലതരം ഭക്ഷണം ഞാൻ കണ്ടു..
ഇത്ര നാളും ഞാൻ തേൻ പോലെ എന്തോ മാത്രം ആണ് കഴിച്ചിരുന്നത്.. കൂടാതെ കുറച്ചു പഴങ്ങളും.

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.