നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

ലിസ മുൻപോട്ട് ആഞ്ഞു…

“ലിസ നോ…..!”

മെറിൻ അവളെ കൈ കാണിച്ചു. ഇത് അവൾക്ക് വിട്ടു കൊടുക്കാൻ ആണ് എന്ന് മനസിലായ ലിസ അവിടെ തന്നെ നിന്നു..

ആ പെണ്ണ് ലിസയെ ഒന്ന് നോക്കി മെറിന്റെ നേരെ നടന്നു ചെന്നു..

മെറിൻ ഫ്രീ ആയി നിന്നു..

വളരെ പെട്ടെന്ന് ആ പെണ്ണ് മെറിന്റെ തലക്ക് മുകളിൽ കൂടി എടുത്തു ചാടി നിലത്തു നിന്ന് വെട്ടിത്തിരിഞ്ഞു പുറകിൽ നിന്നും മെറിനെ ശക്തിയിൽ നടു നോക്കി ചവുട്ടി.. ശക്തം ആയ ചവിട്ട് കിട്ടിയ മെറിൻ കമിഴ്ന്നു അടിച്ചു തെറിച്ചു നിലത്തു വീണു…

“ആം ഗോന്ന ഫക്ക് യു ബോത്ത് സൊ ഹാർഡ് ടുനൈറ്റ്…”

അവൾ അത് പറഞ്ഞു അലറി ചിരിച്ചു.. അവളുടെ പല്ലുകൾ വെള്ളി നിറം ആയിരുന്നു.

ലിസ മെറിനെ നോക്കി.. മെറിൻ അലറിക്കൊണ്ട് നിലത്ത് കൈവച്ചു രണ്ടു പ്രാവശ്യം തല്ലി ചാടി എണീറ്റു നിന്നു.. മെല്ലെ തിരിഞ്ഞു.

ആ പെണ്ണ് ഓടി വന്നു നേരത്തെ ചെയ്ത അതെ പോലെ മെറിന്റെ തലക്കു മുകളിൽ കൂടി ചാടി മറിഞ്ഞു അവളുടെ പുറകിൽ എത്തി..

എന്നാൽ മെറിൻ ഈ പ്രാവശ്യം കരുതി ആണ് നിന്നത്… അവൾ കാലുകുത്തി നിന്നപാടേ മെറിൻ വെട്ടിത്തിരിഞ്ഞു ഒരു സൈഡ് കിക്ക്‌ അടിച്ചു..

ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല അവൾക്ക്.. അവൾ ചവിട്ട് കുടുങ്ങി അലർച്ചയോടെ തെറിച്ചു വീണു.. അവിടെ നിന്നും അലറി വിളിച്ചു കുതിച്ചു വന്ന് അവൾ മെറിനെ കുതിര ചാടും പോലെ ചാടി ചവുട്ടി..

അതിൽ നിന്നും ഒഴിഞ്ഞ മെറിൻ അവളുടെ കാലിൽ പിടിച്ചു പൊക്കി അവളുടെ നാഭിക്ക് തന്നെ കാൽമുട്ട് കയറ്റി..

അതിന്റെ റിയാക്ഷൻ അവളിൽ ഉണ്ടാകുന്നതിനും മുൻപേ മെറിൻ അവളുടെ നിലത്തു ഊന്നിയ കാലിൽ കാലു കൊളുത്തി വലിച്ചു അവളെ നിലത്ത് തള്ളി ഇട്ടു..

അവളുടെ വലത്തേ കാൽ ഇപ്പോഴും മെറിന്റെ കയ്യിൽ ആയിരുന്നു.. അവൾ ആ കാൽ രണ്ടു കൈകൾ കൊണ്ടും മുറുക്കെ പിടിച്ചു, അതിനു ശേഷം ഒരു കാലു പൊക്കി പമ്പരം കറങ്ങും പോലെ വായുവിൽ തലകുത്തി ഒന്ന് വലത്തേക്ക് കറങ്ങി..

അവളുടെ കാലിന്റെ എല്ലുകൾ പൊട്ടുന്ന ശബ്ദവും അവളുടെ അലർച്ചയും അവിടെ മുഴങ്ങി…

മെറിൻ അതെ പോലെ നിലത്തു കാലുകൾ ഉറപ്പിച്ചു നിന്നു.

മെറിൻ അവളുടെ ഒടിഞ്ഞു തൂങ്ങിയ കാലിൽ നിന്നും പിടി വിട്ടു അവളെ മലർത്തി കിടത്തി അവളുടെ വയറിൽ കയറി ഇരുന്നു..

“ടെൽ മി.. വേർ ഈസ് ദി ബോയ്??”

അവൾ അത് ചോദിച്ചു മറുപടിക്ക് നിൽക്കാതെ തന്നെ അരയിൽ നിന്നും കത്തി എടുത്തു അവളുടെ തോളിന്റെ എല്ലിൽ ആഞ്ഞു കുത്തി…

“ആആ.. ഗോഡ്.. പ്ലീസ്…..!”

അവളുടെ അലർച്ച അവിടെ മുഴങ്ങി. മെറിന്റെ മുഖം വല്ലാതെ മാറി.. അവൾ ആ കത്തി ഊരി എടുത്തു വീണ്ടും കുത്തി തിരിച്ചു..
വേദനയിൽ കുതിർന്ന അലർച്ച വീണ്ടും.

ലിസ അറിയാതെ തിരിഞ്ഞു നിന്നുപോയി.. അവൾക്ക് പോലും അത് താങ്ങാൻ കഴിയുന്നില്ലായിരുന്നു.. മെറിന്റെ ഭാവം കണ്ടപ്പോൾ അന്ന് റോഷൻ കാട്ടികൂട്ടിയതാണ് അവൾക്ക് ഓർമ വന്നത്..

“സ്പീക് അപ്പ് ബിച്ച്.. “

മെറിൻ കത്തി വലിച്ചു ഊരി അവളുടെ കണ്ണിൽ കത്തിയുടെ മുന കാണിച്ചു… തൊട്ടു തൊട്ടില്ല എന്ന രീതിയിൽ.

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.