നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

മൂന്ന് പെണ്ണുങ്ങളും 4 ആണുങ്ങളും ബോധം ഇല്ലാതെ കിടക്കുന്നു.. മെറിന്റെ അടി കൊണ്ട് വീണത് ആണ്…

“എവിടെടാ പട്ടി എന്റെ ചെക്കൻ??!”

അലറിക്കൊണ്ട് മെറിൻ കൈ ചുരുട്ടി അവന്റെ മുഖം നോക്കി ശക്തമായി വീണ്ടും ഇടിച്ചു…

അവന്റെ താടി എല്ലു പൊട്ടി താഴേക്ക് തൂങ്ങിയ കാഴ്ച കണ്ടപ്പോൾ ഒരു നിമിഷം ലിസക്ക് എന്തോ പോലെ തോന്നി…

“മെറിൻ.. പ്ലീസ് സ്റ്റോപ്പ്…”

ലിസ വേഗം അവളെ പിടിച്ചു മാറ്റി…

“ലിസ. അവൻ അവൻ ഇല്ല ഇവിടെ… അവനെ ഇവർ എന്തോ ചെയ്തു ലിസ…”

മെറിൻ അതും പറഞ്ഞു വിങ്ങിപൊട്ടിയപ്പോൾ ലിസ പകച്ചു അവളുടെ മുഖത്തേക്ക് നോക്കി… ഉടനെ ഡോർ തുറന്നു നാല് പേര് അകത്തേക്ക് ഓടി കയറി..

“മേറി…”

അത്രയേ വിളിക്കാൻ ലിസക്ക് ആയുള്ളൂ. ലിസയെ വിട്ടു അലറിക്കൊണ്ട് അവരുടെ നേരെ ഓടിയ മെറിൻ ചാടി ഉയർന്നു മുൻപിൽ വന്നവനെ കഴുത്തിൽ കാലു ചുറ്റി അവളുടെ ശരീരം താഴേക്ക് ആഞ്ഞു ചുറ്റിച്ചു..

അയാൾ ഒരു അലർച്ചയോടെ കറങ്ങി തെറിച്ചു പോയി വീണപ്പോഴേക്കും മെറിൻ ചാടി എഴുനേറ്റു നിമിഷ നേരം കൊണ്ട് ടൈഗർ സ്റ്റൈൽ ഓഫ് ഡിഫെൻഡിങ് എൻഗേജ് ചെയ്തു..

അവളുടെ കൈകൾ പുലി നഖം പോലെ വിടർത്തി ഉപ്പൂറ്റി പൊക്കി ദേഹം വലിഞ്ഞു മുറുകി അവൾ ഒരു നിമിഷം നിന്നു..

അവളുടെ മുഖത്തിന് നേരെ വന്ന അടിയിൽ നിന്നും താഴേക്ക് ഇരുന്ന അവൾ അലറിക്കൊണ്ട് അയാളുടെ കഴുത്തിൽ കൈ കുത്തി ആഞ്ഞു ഒരു വലി വലിച്ചു..

അയാളുടെ കഴുത്തിലെ തൊലി അടക്കം പറിഞ്ഞു വന്നപ്പോൾ അലറിക്കൊണ്ട് അയാൾ നിലത്തിരുന്നു..

അതിനു മുൻപേ തന്നെ പമ്പരം പോലെ വായുവിൽ കറങ്ങിയ മെറിന്റെ ബൂട്ട് അതി ശക്തം ആയി പുറകിൽ വന്നവന്റെ കഴുത്തു അടച്ചു കുടുങ്ങി..

അവൻ വീണു… മെറിൻ കാലും കയ്യും നിലത്തു കുത്തി പൂച്ച പോലെ ബാലൻസ് ചെയ്തു നിന്നു..

വീണ്ടും അലറിക്കൊണ്ട് നിലത്തു കാലു കുത്തി ഉയർന്നു ചാടിയ മെറിൻ അലറിക്കൊണ്ട് നാലാമന്റെ തലയുടെ മുകളിൽ കൈ മുട്ട് വച്ച് ആഞ്ഞു കുത്തി..

അവൻ മുട്ടുകുത്തി നിലത്തു ഇരുന്നപ്പോൾ അവൾ അയാളുടെ നെറ്റിയുടെ വശം നോക്കി കൈ ചുരുട്ടി ഒരു പഞ്ച് കൊടുത്തു…

അവനും വീണു..

കഴുത്തു പൊത്തി പിടിച്ചു നിലത്ത് ഇരുന്നവനെ അവൾ ചവുട്ടി നിലത്തിട്ടു..

ഈ വേഗതയും വന്യതയും കണ്ടു പകച്ച ലിസ അവളെ നോക്കി എന്തോ പറയാൻ വന്നപ്പോഴേക്കും മെറിൻ തെറിച്ചു ദൂരെ പോയി വീഴുന്നതാണ് അവൾ കണ്ടത്..

വാതിൽക്കലേക്ക് നോക്കിയാ ലിസ ഒന്ന് ഞെട്ടി.. തല മൊട്ട അടിച്ചു ദേഹം മൊത്തം ടാറ്റൂ അടിച്ച ഒരു ആഫ്രിക്കൻ വംശജ പെണ്ണ്.. ആണിനെ പോലെ ഉണ്ട്.. അവളുടെ ഉയർന്ന മാറിടം മാത്രമാണ് ഒരു പെണ്ണിനെത്തു ഉള്ളത്.

മുറുകിയ ശരീരം.. കൈകളിൽ ഒക്കെ നല്ല മസിൽ.. കറുത്ത കൈ ഇല്ലാത്ത ബനിയനും കറുത്ത ജീൻസും ബൂട്ടും വേഷം..

“യു തിങ്ക് യു ക്യാൻ ഫക്ക് വിത്ത് മി ആൻഡ് ജസ്റ്റ് വാക് ആവേ??”

അവൾ നിലത്തു നിന്നും എഴുനേറ്റു നിന്ന മെറിനോട് ചോദിച്ചു.

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.