നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

“എങ്ങോട്ടാണ് പോകേണ്ടത്?”

ലിസ അവളുടെ കഴുത്തിൽ പിസ്റ്റൾ മുട്ടിച്ചു..

“പുറകിലേക്ക്.. പോയി.. അകത്തു കയറിയാൽ അണ്ടർഗ്രൗണ്ട് വഴി തുറക്കും.. സെൻസർ ഉണ്ട് വണ്ടിയിൽ…”

അവൾ ഉടനെ പറഞ്ഞു.. മെറിൻ വണ്ടി പുറകിലേക്ക് ഓടിച്ചു കൊണ്ടുപോയി..
അവിടെ നിന്നും ഫാക്ടറിയുടെ അകത്തേക്ക് വച്ച മരപ്പലക വഴി വണ്ടി ഓടിച്ചു അകത്തേക്ക് കയറ്റി..

അകത്തു കയറിയ വണ്ടിക്ക് മുൻപിൽ വല്ലാത്ത ഒരു ശബ്ദത്തോടെ താഴേക്ക് ഒരു പാളി മാറി ഒരു വഴി തെളിഞ്ഞു വന്നു.. അടിയിൽ വെളിച്ചം തെളിഞ്ഞു.

മെറിൻ വണ്ടി മെല്ലെ താഴേക്ക് ഇറക്കി.. വളരെ വൃത്തി ഉള്ള ഒരു പാർക്കിങ്ങിലേക്ക് ആണ് വണ്ടി ഇറങ്ങിയത്.. വണ്ടി അടിയിൽ ഇറങ്ങിയതും മുകളിൽ ഡോർ അടഞ്ഞു.

കുറച്ചു ആഡംബര കാറുകൾ അവിടെ കിടന്നിരുന്നു.. ഒരു കറുത്ത മെഴ്‌സിഡസ് ജി വാഗണിന്റെ പുറകിൽ മെറിൻ വണ്ടി നിർത്തി.. മഞ്ഞ ലൈറ്റുകൾ മുകളിൽ കത്തുന്നു..

ഉടനെ ഒരാൾ പാർക്കിങ്ങിന്റെ അപ്പുറ വശത്തെ ചുവന്ന ഡോർ തുറന്നു കാറിനു നേരെ നടന്നു വന്നു.. കറുത്ത ഗൗൺ ഇട്ട ആൾ.. തൊപ്പി ഉണ്ടായിരുന്നു.. മുഖം പകുതിയേ കാണുന്നുള്ളൂ..

അയാൾ ഈ വണ്ടിയിൽ കൊണ്ടുവരുന്ന പെൺകുട്ടിയെ കാത്തു നിന്നത് ആണെന്ന് മെറിനും ലിസക്കും മനസിലായി.

അയാൾ കാറിനു അടുത്ത് എത്തിയതും മെറിൻ ഡോർ തുറന്നു ഇറങ്ങിയതും ഒരുമിച്ച് ആയിരുന്നു.. അയാൾ മെറിനെ കണ്ടു ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു.. കാറിലേക്ക് പകച്ചു നോക്കി..

വളരെ വേഗം അയാൾ തിരിഞ്ഞു ഡോർ ലക്ഷ്യം ആക്കി ഓടി… അതിനു മുൻപേ അയാളെ ലക്ഷ്യം ആക്കി മെറിൻ കുതിച്ചിരുന്നു…

അയാൾ ഡോറിൽ എത്തുന്നതിനും മുൻപേ മെറിൻ അവിടെ എത്തുകയും അവൾ ഓടി ചെന്ന സ്പീഡിൽ തന്നെ ഭിത്തിയിൽ ചവുട്ടി പൊങ്ങിചാടി കാൽമുട്ട് മടക്കി അയാളുടെ നെറ്റിയിൽ ആഞ്ഞു കുത്തി…

ഒരു അനക്കം പോലും ഇല്ലാതെ അവൻ നിലത്തു വീണു..

കൈ ചുരുട്ടി അവന്റെ കഴുത്തിന് നല്ല ശക്തിയിൽ ഒരു ഇടി കൂടി കൊടുത്ത മെറിൻ ഡോർ തുറന്നു അകത്തേക്ക് ഓടി..

“മെറിൻ വെയിറ്റ്..”

ഇതൊക്കെ നോക്കി ഇരുന്ന ലിസ പിസ്റ്റൾ തിരിച്ചു പിടിച്ചു ആ പെണ്ണിന്റെ തലക്ക് ഒരു അടി കൊടുത്തു കൊണ്ട് ചാടി ഇറങ്ങി മെറിന്റെ പുറകെ ഓടി…

ഡോർ തുറന്നു അകത്തേക്ക്.. നീണ്ട ഇടനാഴി.. അതിന്റെ അപ്പുറ വശത്ത് കറുത്ത ഗൗൺ ഇട്ട ഒരു പെണ്ണ് ബോധം ഇല്ലാതെ കിടക്കുന്നു.. അവളുടെ തല പിടിച്ചു ഭിത്തിക്ക് ഇടിച്ച പാട് കാണാം.. അവളുടെ നെറ്റി പൊട്ടി ചോര ചാടുന്നുണ്ട്..

അവൾ മുൻപോട്ട് ഓടി..

രണ്ടു റൂമുകൾ മുൻപിൽ.. ഒരെണ്ണം തുറന്നു നോക്കി.. അതിൽ ആരും ഉണ്ടായിരുന്നില്ല.. അടുത്തത് തുറന്നപ്പോൾ താഴേക്ക് പോകുന്ന പടവുകൾ..

അടിയിൽ നിന്നും മെറിന്റെ അലർച്ച കേട്ടപ്പോൾ ലിസ പടികൾ എടുത്തു ചാടി ഇറങ്ങി മുൻപിൽ കണ്ട ഡോർ വലിച്ചു തുറന്നു..

അലറികൊണ്ട് ഒരു തടിയനെ മലർത്തി കിടത്തി അവന്റെ മുഖം ഇടിച്ചു പൊളിക്കുന്ന മെറിനെ ആണ് ലിസ കണ്ടത്.. അവൾ ചുറ്റും നോക്കി…

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.