നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

ഇതുപോലെ ഓരോ പെണ്ണും കുട്ടികളും ആയി വന്നു എന്നോട് നന്ദി പറഞ്ഞു.. ഓരോരുത്തരും എന്തൊക്കെയോ തന്നു.. ഞാൻ അതൊക്കെ വാങ്ങി.

കുട്ടികൾക്കും എന്റെ രൂപം അന്യം ആയിരുന്നു.. എന്നാലും അവരൊക്കെ എന്നോട് ചിരിച്ചു.. ചിലർ കൈ പിടിച്ചു വിരൽ എണ്ണി നോക്കി.. നഖം നോക്കി.. ദേഹം ഒക്കെ തൊട്ടു നോക്കി.. അതിശയത്തോടെ അവരുടെ അമ്മയെ നോക്കി..

എനിക്കും സന്തോഷം തോന്നി… എല്ലാവർക്കും സന്തോഷം ആണ്..

പക്ഷെ ഒരാൾ മാത്രം മാറി നിന്നു.. ഡെൽറ്റ.. അവൾ അവളുടെ കുട്ടികളെ പോലും എന്റെ അടുത്തേക്ക് വിട്ടില്ല.. അവർ എന്നെ നോക്കി നിന്നിരുന്നു..

“ഇവിടെ മൊത്തം.. ആയിരത്തോളം കൃതിരിൻ പെണ്ണുങ്ങൾ ആണ് ഉണ്ടായിരുന്നത്.. ഞാൻ അടക്കം കുട്ടികളെ പ്രസവിച്ചു.. അതിൽ കൂടുതലും ട്വിൻസ് ആയിരുന്നു.. ഞങ്ങൾ അങ്ങനെ ചെയ്തതാണ്.. ഇപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണം മാത്രം 1734 ആണ് റോഷൻ.. അതിൽ പകുതി പെണ്ണും പകുതി ആണും. അതൊക്കെ നിന്റെ കുട്ടികൾ ആണ്…ഭാഗ്യവാൻ ആണ് നീ…”

ട്രിനിറ്റി എന്റെ ചെവിയിൽ പറഞ്ഞു..

“എങ്ങനെ കഴിഞ്ഞു അത്?”

ഞാൻ അതിശയത്തോടെ ചോദിച്ചു..

“പറഞ്ഞില്ലേ? ടെക്നോളജിയിൽ വളരെ മുൻപിൽ ആണ് ഞങ്ങൾ.. നിന്റെ തലച്ചോറിൽ ഞങ്ങൾ ഇവിടുത്തെ ആയോധന കലകൾ കയറ്റും… അത് കഴിഞ്ഞാൽ പരിശീലനം ആണ്…”

അവൾ പറഞ്ഞത് അത്ഭുതത്തോടെ ആണ് ഞാൻ കേട്ടത്.. അപ്പോഴും ഡെൽറ്റ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.. അവൾക്ക് എന്നോടുള്ള ദേഷ്യം കൊണ്ട് എന്നെ കയ്യിൽ കിട്ടിയാൽ കൊല്ലും എന്നെനിക്ക് തോന്നി..

ട്രിനിറ്റി പറഞ്ഞത് പോലെ അവളെ ശ്രദ്ധിക്കേണ്ട.. ഇവിടെ പരിശീലനം കഴിഞ്ഞു ഉടനെ പോകണം…

“വിശ്രമിക്കു റോഷൻ…”

ട്രിനിറ്റി എന്നെ റൂമിൽ കയറ്റി ഡോർ പുറത്തു നിന്നും അടച്ചു.

***

കൊച്ചി

പോലീസ് ആംബുലൻസ് കൊണ്ടാണ് വന്നത് ആ പെൺകുട്ടിയെ അതിൽ കയറ്റി ഒരു ലേഡി ഡോക്ടർ അവളെ നോക്കി.. അവളെയും കൊണ്ട് ആംബുലൻസും അതിന് പുറകെ പോലീസുകാരും പോയി..

മെറിൻ വീണ്ടും ഡ്രൈവിംഗ് സീറ്റിൽ കയറി.. അവൾ പറഞ്ഞ കാര്യങ്ങൾ മെറിനെയും ലിസയെയും ഞെട്ടിച്ചിരുന്നു.. ഉടനെ തന്നെ റാണയോട് ഇത് റിപ്പോർട്ട് ചെയ്യണം എന്ന് അവർ ഉറപ്പിച്ചു.

ലിസ സെലിനെ സീറ്റിന്റെ അടിയിലേക്ക് തള്ളി ഇട്ടു സീറ്റിൽ ഇരുന്നു..

മെറിൻ അവൾ പറഞ്ഞ ഇടത്തേക്ക് വണ്ടി വിട്ടു..

നഗരത്തിൽ നിന്നും 19 കിലോമീറ്റർ അകലെ ഉള്ള ഒരു കാട്ടിലെ പൊളിഞ്ഞ ഫാക്ടറി.. അതായിരുന്നു ലക്ഷ്യം..

മെറിൻ വണ്ടി നല്ല സ്പീഡിൽ വിട്ടു.. വഴികൾ താണ്ടി വണ്ടി അവസാനം ആ കാട്ടിലേക്ക് കയറി..

വണ്ടിയുടെ വെളിച്ചം കണ്ടു വഴിയിൽ നിന്ന കുറച്ചു മാനുകൾ ഓടി ഒളിച്ചു..

പുല്ലു വളർന്ന വഴി.. ചളി ആണ് വഴിയിൽ.. അതിൽ യാത്ര സുഗമം ആക്കാൻ വേണ്ടിയാണ് ഇതിന് ഓഫ് റോഡിങ് ടയറുകൾ ഇട്ടിരിക്കുന്നത്..

ആ വഴിയിൽ കൂടി മെറിൻ വണ്ടി വിട്ടു.. ഇടക്ക് വണ്ടികൾ പോകുന്ന ചാല് കാണാം.. മെറിൻ വണ്ടി നന്നായി സ്ലോ ആക്കി ഓടിച്ചു.. വളവുകൾ ഉണ്ട്.. ഒന്ന് തെറ്റിയാൽ എല്ലാ പ്ലാനും പാളും. രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് വണ്ടി പോയപ്പോൾ ഒരു പൊട്ടിപൊളിഞ്ഞ ഫാക്ടറി കണ്ടു..

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.