നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

“പറ. എവിടെ നിന്നും കൊണ്ടുവന്നതാണ് ഇതിനെ? എങ്ങോട്ട്? എന്തിന്? ടെൽ മി എവെരിതിങ് ഓർ ഡൈ….”

അവൾ അലറി കൊണ്ട് പിടി മുറുക്കി…. ഉടനെ അവൾ വാ തുറന്നു..

“പറ.. പറയാം ….”

ലിസ പിടി വിട്ടു..

“എന്നാൽ പറ…”

അവൾ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു..

***

മെർവൂൺ ഗ്രഹം.

ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി… നെറ്റിയിൽ എന്തോ പുരട്ടിയിരിക്കുന്നു.. എന്തോ പച്ച ഇലയുടെ മണം..

ഒരു വശത്തേക്ക് നോക്കിയപ്പോൾ ട്രിനിറ്റി എന്നെ നോക്കി ഇരിക്കുന്നുണ്ട്..

“റോഷൻ… സോറി.. അവൾ…”

അവൾ ഞാൻ കണ്ണ് തുറന്നതും എന്നോട് ക്ഷമ പറയാൻ വന്നു.. ഉടനെ ഞാൻ അവളുടെ കൈ പിടിച്ചു..

“സാരമില്ല.. ഞാൻ വന്നത് നിനക്ക് ബുദ്ധിമുട്ട് ആയി തോന്നുണ്ടോ?”

“റോഷൻ.. എന്താ ഈ പറയുന്നത്? ഇവിടെ ഈ കുട്ടികൾ ഓടി ചാടി കളിക്കുന്നത് റോഷന്റെ കരുണ കാരണം ആണ്.. അങ്ങനെ ഒരാൾ എനിക്ക് ബുദ്ധിമുട്ട് ആകുമോ??”

അത് കേട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു..

“ഇന്ന് റോഷനെ കാണാൻ വേണ്ടി.. എല്ലാവരും പുറത്തു ഉണ്ട്.. വാ…”

അവൾ എന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്റെ മുഖം തുടച്ചു പുതിയ ഒരു ഗൗൺ ഇട്ടു തന്നു. കുടിക്കാൻ എന്തോ തന്നു.. കുടിച്ചു നോക്കി.. കരിക്കിൻ വെള്ളം പോലെ എന്തോ ഒന്ന്.. അത് കുടിച്ചതും അവൾ എന്നെ പുറത്തേക്ക് കൊണ്ടുപോയി…

ഇപ്പോൾ സൂര്യന്മാരുടെ വെളിച്ചം കുറവാണ്.. ചുറ്റും നന്നായി കാണാം.. ഒപ്പം അടുത്തുള്ള മറ്റു ഗ്രഹങ്ങളും കാണാം.. ആകെ പരിഭ്രാന്തി തോന്നി.. അത് മനസിലാക്കിയ ഉടനെ ട്രിനിറ്റി എന്റെ കയ്യിൽ പിടിച്ചു..

ഞാൻ അവളെ നോക്കി.. അവൾ മുഖം കൊണ്ട് കാണിച്ച സ്ഥലത്തേക്ക് ഞാൻ നോക്കി…

അവിടെ.. കുറെ ആളുകൾ…ആളുകൾ എന്ന് പറഞ്ഞാൽ കൃതിരിൻ പെണ്ണുങ്ങൾ.. അതിൽ കൂടുതലും കുട്ടികൾ ആണ്… അവരൊക്കെ എന്നെ സാകൂതം നോക്കിയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…

ഒരു കൃതരിൻ പെണ്ണ് മുൻപോട്ട് വന്നു.. ഒപ്പം അവളുടെ രണ്ടു പെൺകുട്ടികളും..

കുട്ടികൾ എനിക്ക് നേരെ കടും നീല നിറമുള്ള ഒരു പൂവ് നീട്ടി.. ഞാൻ അത് വാങ്ങി.. നല്ല സുഗന്ധം..

“നന്ദി. എനിക്ക് ഇവരെ തന്നതിന്….ഞങ്ങളെ സന്തോഷിപ്പിക്കുന്നതിനും കാണാൻ വന്നതിനും ..”

ആ കൃതിരിൻ പെണ്ണ് എന്റെ വലതു കൈ എടുത്തു ചുംബിച്ചു..
കുട്ടികളും അത് ചെയ്തു.. ഞാൻ അവരുടെ തലയിൽ മെല്ലെ തലോടിയപ്പോൾ അവർ ചിരിച്ചു കൊണ്ട് എന്നെ കണ്ണ് വിടർത്തി നോക്കി.. ഇവർക്ക് പച്ച കണ്ണുകൾ ആണ്..

ആ കൂട്ടത്തിൽ പച്ചയും നീലയും ചുവപ്പും കണ്ണുള്ളവർ ഉണ്ട്..

എന്റെ കുട്ടികൾ ആണ്.. അവർ മാത്രം അല്ല.. ഈ നിൽക്കുന്നവർ ഒക്കെ അതെ.. ഒരു പ്ലാനറ്റ് മൊത്തം എന്റെ കുട്ടികൾ.. എന്തൊരു നിയോഗം.. എനിക്ക് അത്ഭുതം തോന്നി..

ഇതിനൊക്കെ ആണോ എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടത്?

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.