ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333

അപ്പോഴാണ് ഒരു ബ്ലാക്ക് റേഞ്ച് റോവർ കാർ മന്നാടിയാർ പാലസിന്റെ പോർച്ചിലേക്ക് വന്നു നിന്നത്… അതിൽ നിന്നും സൂര്യനാരായണൻ പുറത്തേക്കിറങ്ങി …അവൻ നേരെ നോക്കിയപ്പോൾ കാണുന്നത് തൂണിൽ ചാരി നിൽക്കുന്ന രുദ്രയെയും മറ്റൊരു പെൺകുട്ടിയുടെ മുതുക് തടവി കൊടുത്തുകൊണ്ടിരിക്കുന്ന രാജശേഖരനെയും ആണ് …..രാത്രിയിൽ ഈ പിള്ളേർക്കും അച്ഛനും പുറത്ത് എന്താ പണി സൂര്യൻ സ്വയം ആലോചിച്ചു …ശേഷം അവൻ ,രുദ്ര !!!!എന്ന് ഉറക്കെ വിളിച്ചു… രുദ്ര തൻറെ അവശേഷിക്കുന്ന ബോധത്തിൽ സൂര്യനെ തിരിച്ചറിഞ്ഞു… ചേട്ടാ എന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയി അവനെ ചുറ്റിപ്പിടിച്ചു…. അവളോടി പോകുന്നതും സൂര്യനെ ചുറ്റിപ്പിടിക്കുന്നതും വൈദേഹിയുടെ അടുത്തുനിന്ന രാജശേഖരനും കണ്ടു… രാജശേഖരന് അതൊരു ആശ്വാസമായി …. ഏൽപ്പിക്കാൻ ആളെ കിട്ടിയല്ലോ….. സൂര്യൻ രുദ്രയെ തിരികെ പൊതിഞ്ഞു പിടിക്കുമ്പോഴേക്കും അവൾ സൂര്യൻറെ നെഞ്ചിലേക്ക് വാളു വച്ചിരുന്നു ……സൂര്യൻ അത് തിരിച്ചറിഞ്ഞപ്പോഴേക്കും അവൻറെ വെളുത്ത ഷർട്ട് മുഴുവൻ അവൾ വൃത്തികേടാക്കി കഴിഞ്ഞിരുന്നു ….പക്ഷേ അതുകണ്ട് സൂര്യന് ദേഷ്യമല്ല മറിച്ച് ആധിയാണ് വന്നത് …തൻറെ കുഞ്ഞ് അനിയത്തിക്ക് എന്തുപറ്റി എന്നറിയാത്ത ഒരു ജ്യേഷ്ഠന്റെ ആധി…. അവൻ അവളുടെ മുഖത്ത് തട്ടി വിളിച്ചു…. മോളെ …രുദ്ര… അവൻ വിളിച്ചുകൊണ്ടിരുന്നു നിനക്ക് എന്തുപറ്റി????പറ മോളെ ????സൂര്യൻ അവളെ തൻറെ കൈകളിൽ കോരിയെടുത്ത് കൊണ്ട് രാജശേഖരന്റെ മുന്നിലായി വന്നു ….

അച്ഛാ ഇവർക്ക് എന്ത് പറ്റി ????

എന്തുപറ്റിയെന്നോ???? നീയൊക്കെ അല്ലേ ഇവൾക്ക് ബിയർ വാങ്ങി കൊടുത്തു പഠിപ്പിച്ചത് ….പിള്ളേർ ഒന്ന് അപ്ഗ്രേഡ് ചെയ്തു …അത്രതന്നെ .

സൂര്യന് പെട്ടെന്ന് അങ്ങോട്ട് മനസ്സിലായില്ല…. അച്ഛാ ഇവർ എന്തു ചെയ്തു എന്നാ പറഞ്ഞുവരുന്നേ…

അവളുടെ റൂമിൽ ഇരിപ്പുണ്ട്… ഒരു കുപ്പി ജാക്ക് ഡാനിയൽസ്…. പൊന്നനിയത്തി ലണ്ടനിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നത്.. അവൾ അതെടുത്ത് കുടിച്ചതും പോരാ പാവം ഈ കൊച്ചിനും കൂടെ കൊടുത്തു….. ഇപ്പൊ ഇതാണ് രണ്ടിന്റെയും അവസ്ഥ ….നിൻറെ അമ്മ രണ്ടിനെയും കയ്യോടെ പൊക്കി …ഇപ്പം ഞാൻ ഉൾപ്പെടെ പുറത്താ… ഇനിയിപ്പം മോൻ വന്നല്ലോ രണ്ടിനെയും കൈയോടെ അങ്ങ് ഏൽപ്പിക്കുകയാണ് ..എന്താണെന്ന് വെച്ചാൽ ചെയ്തോ…

ഞാൻ ഒറ്റയ്ക്കോ??? ഞാൻ ഒറ്റയ്ക്ക് ഇവരെ എന്ത് ചെയ്യാനാ ..അച്ഛാ..

അതൊന്നും എനിക്കറിയേണ്ട…. വേണമെന്നുണ്ടെങ്കിൽ ഇതൊക്കെ നിൻറെ കൂടെ ഒപ്പിച്ചുവെച്ച വേറൊരുത്തൻ ഉണ്ടല്ലോ അച്ചു …..അവനെ കൂടി വിളിച്ച് വരുത്തിക്കോ…. എനിക്കിങ്ങനെ ഉറക്കം കളയാൻ ഒന്നും വയ്യ …അതും പറഞ്ഞ് വൈദേഹിയെയും രുദ്രയെയും അവന്റെ കയ്യിൽ ഏൽപ്പിച്ച രാജശേഖരൻ തിരികെ അകത്തേക്ക് നടന്നു പോയി… എന്തായാലും ബെഡ്റൂമിന്റെ വാതിൽ തുറക്കില്ല… രാജശേഖരൻ നേരെ ദേവൻറെ റൂമിലേക്കാണ് പോയത് …

സൂര്യൻ ആകട്ടെ ഒരു വശത്ത് വൈദേഹിയെയും ഒരു വശത്ത് രുദ്രയും പിടിച്ച് നിൽക്കുകയാണ്…

രണ്ടുപേരും ഇടയ്ക്കിടെ ഛർദ്ദിക്കുന്നുണ്ട്… രുദ്ര ഇടയ്ക്കിടയ്ക്ക് ഏട്ടാ എന്ന് വിളിക്കുന്നത് കേട്ടു വൈദേഹിയും സൂര്യനെ ചുറ്റിപ്പിടിച്ച് ഏട്ടാന്ന് വിളിക്കുന്നുണ്ട്… അവളുടെ ഉപബോധമനസ്സിൽ ദേവനാണ് അവിടെ നിൽക്കുന്നത്… സൂര്യൻ രണ്ടുപേരുടെയും പുറം തടവി കൊടുത്തു കൊണ്ട് ഇരിക്കുകയാണ് …നിൽക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് അടുത്തുള്ള പഠിക്കെട്ടിൽ ഇരിക്കുകയാണ് രണ്ടുപേരും അവരുടെ പിന്നിലായി സൂര്യനും …ഇടയ്ക്കിടെ രണ്ടുപേരും അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട് ….സൂര്യനാണെങ്കിൽ അത് മനസ്സിലാകുന്നുമില്ല ….അല്പസമയം കൂടി കഴിഞ്ഞ് രണ്ടുപേരുടെയും ചർദ്ദി ഒക്കെ മാറി …പക്ഷേ രണ്ടിനും രണ്ടുകാലിൽ നിൽക്കാൻ ആവുന്നില്ല …സൂര്യൻ രണ്ടുപേരുടെയും മുഖമൊക്കെ നല്ലപോലെ കഴുകി കൊടുത്തു. …പിന്നീട് തൻറെ ഷർട്ടും അഴിച്ച് കഴുകി പിഴിഞ്ഞ് തിരിച്ചിട്ടു… എന്നിട്ട് ഓരോരുത്തരെയായി എടുത്തുകൊണ്ടുപോയി രുദ്രയുടെ റൂമിൽ കിടത്തി ….ശേഷം ലക്ഷ്മി അമ്മയുടെ റൂമിലേക്ക് ചെന്നു വാതിലിൽ തട്ടി വിളിച്ചു.

അല്പസമയത്തിനുശേഷം ലക്ഷ്മി വന്നു വാതിൽ തുറന്നു …..നല്ല ദേഷ്യത്തിലാണ് വാതിൽ തുറന്നത് ,,പക്ഷേ അപ്രതീക്ഷിതമായി സൂര്യനെ കണ്ടപ്പോൾ അവർ ഒന്ന് മയപ്പെട്ടു …അല്ലെങ്കിലും സൂര്യനോട് ഒരു വല്ലാത്ത വാത്സല്യമാണ് ലക്ഷ്മിക്ക് ….മോൻ എപ്പോഴാ വന്നേ??? വല്ലതും കഴിച്ചോ ???ഇല്ലെങ്കിൽ വാ അമ്മ ചപ്പാത്തി ചൂടാക്കി തരാം …അവർ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

… അമ്മേ ..രുദ്രയും വൈദേഹിയും …സൂര്യൻ വിക്കി വിക്കി പറഞ്ഞു .പക്ഷേ ലക്ഷ്മി അത് പറഞ്ഞു മുഴുപ്പിക്കാൻ അവനെ അനുവദിച്ചില്ല ..അതിനു മുന്നേ അവൾ ദേഷ്യപ്പെട്ടു ..ആ കുരുത്തംകെട്ട രണ്ടിനെ പറ്റിയും മിണ്ടരുത് നീ …..അല്ല …ഇതൊക്കെ ആരോടാ പറയുന്നേ …നീയും ദേവനും കൂടി അല്ലേ രുദ്രയ്ക്ക് വേണ്ടാത്തത് ഓരോന്നൊക്കെ വാങ്ങിക്കൊടുത്ത് ഈ പരുവമാക്കിയത് …അവൾ ആണെങ്കിൽ ഇപ്പം വേറെ ഒരെണ്ണത്തെ ഒറ്റ ദിവസം കൊണ്ട് അവളെ പോലെയാക്കി ….സൂര്യാ നീ പോകാൻ നോക്ക് അവരുടെ കാര്യമൊന്നും എനിക്ക് കേൾക്കണ്ട….

അമ്മേ …സൂര്യൻ ലക്ഷ്മിയെ കെട്ടിപ്പിടിച്ചുകൊണ്ട് കൊഞ്ചി …..ഈ ഒറ്റത്തവണത്തേക്ക് മാപ്പാക്ക്.. അമ്മേ… ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം …അവൻ ലക്ഷ്മിയെ മയപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ രണ്ടുപേരെയും താങ്ങിയെടുത്ത് രുദ്രയുടെ റൂമിൽ കൊണ്ടുപോയി കിടത്തിയിട്ടുണ്ട് , പാവം രണ്ടുപേരും നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട് ..അതുപോലെതന്നെ ഡ്രസ്സും അപ്പടി നനഞ്ഞു…. അമ്മ പോയി അവരുടെ രണ്ടുപേരുടെയും ഡ്രസ്സ് ഒന്ന് മാറ്റി കൊടുക്ക്… രണ്ടും കട്ടിലിൽ കിടക്കുന്നുണ്ട് ….ലക്ഷ്മി പിന്നീട് അവനോട് കയർക്കാനൊന്നും പോയില്ല നേരെ രുദ്രയുടെ റൂമിലേക്ക് പോയി അവരുടെ ഡ്രസ്സുകൾ ഒക്കെ മാറി ഒരു ഷീറ്റെടുത്ത് അവരെ പുതപ്പിച്ച ശേഷം ഹാളിലേക്ക് വന്നു…

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.