…അപ്പോ പടം …അല്ലേ ????
പടമല്ലടി …പഴമാ…. എടീ ഒറിജിനൽ ജാക്ക് ഡാനിയൽ ….അവൾ കുപ്പിയെടുത്ത് വൈദേഹിക്ക് മുന്നിലായി വച്ചു… ഇതുവരെ ജിന്നൊക്കെയെ അടിച്ചിട്ടുള്ളൂ… ആദ്യമായിട്ടാണ് …JD.. ഇന്ന് നമ്മൾ പൊളിക്കും ….
എനിക്കൊന്നും വേണ്ട …വൈദേഹി കുരിശ് കണ്ട ചെകുത്താനെ പോലെ ജെഡി കണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഒരു മൂലയ്ക്ക് പോയിനിന്നു…
നീ എന്തിനാടി പേടിക്കുന്നെ.. ഇത് പിടിച്ച് കടിക്കത്തൊന്നുമില്ല…
നീ എന്തു പറഞ്ഞാലും ഞാൻ ഇതിനില്ല.. രുദ്രെ… എനിക്ക് പേടിയാ…
എടി നീ പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല… ഇത് ജാക്ക് ഡാനിയൽസ് ആണ് …അല്ലാതെ കൂതറ റം അല്ല …അതടിച്ചാലാണ് നീ പറഞ്ഞപോലെ കറങ്ങി ഒക്കെ നടക്കുന്നത്… ജെഡി അടിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല… നമ്മൾ പയറു പയറു പോലെ തന്നെ നിൽക്കും …സിനിമയിലൊക്കെ കണ്ടിട്ടില്ലേ… എടീ വലിയ പണക്കാരാ ഇതൊക്കെ കഴിക്കുന്നെ… ഇതൊക്കെ വളരെ സ്മൂത്ത് അല്ലേ ..രുദ്ര വെള്ളമടിയെ കുറിച്ചുള്ള തൻറെ ജ്ഞാനം വൈദേഹിക്കായി പകർന്നു നൽകി… മെല്ലെ വൈദേഹിയും രുദ്രയുടെ ട്രാക്കിലേക്ക് എത്തി ..
നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..ഇത് കഴിച്ചാൽ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലൊ..
നീ ധൈര്യമായിട്ട് ഇരിക്ക് …എന്തിനും ഞാനില്ലേ നിൻറെ കൂടെ …ഈ രുദ്ര …
രുദ്ര യൂട്യൂബിൽ ഒക്കെ നോക്കി രണ്ട് ഗ്ലാസിലേക്ക് ആയി ജെഡിയും കോക്കും മിക്സ് ചെയ്തു വച്ചു… കൂടെ കൊറയ്ക്കാനായി കുറച്ച് വറുത്ത കപ്പലണ്ടിയും …
നീ ഇത് ഫുൾ സെറ്റപ്പിൽ ആണല്ലോ??? വൈദേഹി രുദ്രയോട് പറഞ്ഞു.
പിന്നല്ല.. രുദ്ര ഒരു കാര്യത്തിന് ഇറങ്ങിയാൽ അതെല്ലാം വളരെ പെർഫെക്റ്റ് ആയി ചെയ്യുന്ന ആളാണ് …അപ്പോ ചിയേഴ്സ്.
വലിയ കുഴപ്പമൊന്നും കൂടാതെ രണ്ടുപേരും ആദ്യത്തെ പെഗ് അകത്താക്കി.. അത് പിന്നീട് രണ്ടായി മൂന്നായി നാലായി അപ്പോഴേക്കും അവർ രണ്ടും ഒരു വഴിയായി ..എങ്ങനെ മിക്സ് ചെയ്യണം എന്നെ അവർ യൂട്യൂബിൽ നോക്കിയിരുന്നുള്ളൂ. അല്ലാതെ എങ്ങനെ കുടിക്കണം എന്ന് പാവങ്ങൾ രണ്ടും ശ്രദ്ധിച്ചില്ല ..നാല് പെഗ്ഗും അവർ വെള്ളംകുടി മത്സരത്തിന് ചെയ്യുന്നതുപോലെ തന്നെ ഒരുമിച്ചുതന്നെ തീർത്തു… എന്താ പറയുക അല്ലേ??
രണ്ടുപേർക്കും സാധനം കുറേശ്ശെ തലയ്ക്ക് പിടിച്ച് തുടങ്ങിയിരുന്നു… വൈദേഹിയാണ് തുടക്കമിട്ടത് ..
രുദ്രെ…. എടീ രുദ്രെ…എനിക്ക് എന്തോ പോലെ തോന്നുന്നു…. കണ്ണുകൾ ഒക്കെ അടഞ്ഞു വരുന്ന പോലെ …ദേ എൻറെ തല അങ്ങോട്ട് എങ്ങോട്ടും പോകുന്നു…
അതൊക്കെ നിനക്ക് തോന്നുന്നതാടി…. നിന്റെ തല ഇരുന്നിടത്ത് തന്നെ നിൽപ്പുണ്ട്… …..അല്ല …കേട്ടോ …ശരിയാ നിൻറെ തല അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുണ്ട് ….രുദ്രയ്ക്കും തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു .
വൈദേഹി കരഞ്ഞു തുടങ്ങി …എനിക്ക് ഇപ്പം അമ്മയെ കാണണം ….
എന്തോന്ന് ???
എനിക്ക് ഇപ്പം അമ്മയെ കാണണം..
അയ്യോ …അങ്ങനെ പറയല്ലേ ….ഈ കോലത്തിൽ അമ്മ കണ്ടാൽ നമ്മളെ രണ്ടുപേരെ അടിച്ചു പുറത്താക്കും രുദ്ര ഉള്ള ബോധം എല്ലാം കൂട്ടി വെച്ച് പറഞ്ഞു.
വൈദേഹി ഒരു നിമിഷത്തേക്ക് ഒന്നടങ്ങി അപ്പോഴാണ് സ്വിച്ച് ഓൺ ചെയ്തപോലെ ഒരു രുദ്ര കരയാൻ തുടങ്ങിയത് എനിക്ക് ഏട്ടനെ കാണണം രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിച്ച് കരച്ചിൽ തുടങ്ങി
…
……
………
………….
………………
ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?
Hlo next part ennan varuka
ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്
Than ezhuth nirthi poya
Super
❤❤❤❤❤
Bro charectors inte connection onn clear aakki tharamo
Manassilakunila
But sambhvam poli aanu
???????
Super story ..but pages kuravanu
Pwoli
❤️?♥️
Poli
Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??
ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ
Page kooti ezhuthadei.
വന്നത് ലേറ്റായാണല്ലൊ?