വൈദേഹി : നീ എന്ത് പഠിക്കാനാ അവിടെ പോയെ….
രുദ്ര ഒരു ചിരിയോടെ MBA….
ദേവേട്ടൻ നിന്നെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല… നീ ശരിക്കും മന്ദബുദ്ധി ആണോ അതോ അതുപോലെ അഭിനയിക്കുന്നതാണോ??
രുദ്ര അതിൻറെ മറുപടിയായി വൈദേഹിക്ക് നല്ലൊരു പാൽ പുഞ്ചിരി സമ്മാനിച്ചു …അതൊക്കെ വിട് വൈദൂ… നമുക്ക് പെട്ടി പൊട്ടിക്കാം ..അവർ താങ്ങൾക്കായി കൊണ്ടുവന്ന പെട്ടികൾ പൊട്ടിച്ച് ഓരോന്നായി എടുത്ത് അടുക്കി വെക്കാൻ തുടങ്ങി ..അതിൽ ഡ്രസ്സുകളും മേക്കപ്പ് സാധനങ്ങളും… ചോക്ലേറ്റ്സും ടെഡി ബെയറും എല്ലാം ഉണ്ടായിരുന്നു… അപ്പോ ആ പെട്ടികളിൽ ഉള്ളതൊക്കെ ആർക്കാ? ബാക്കിയിരുന്ന പെട്ടികളിലേക്ക് ചൂണ്ടി വൈദേഹി രുദ്രയോട് ചോദിച്ചു.
നമ്മൾ മാത്രമല്ലെടി ഇവിടെ… ബാക്കി ഉള്ളവരും ഇല്ലേ ??അവർക്കായുള്ളതാണ് ആ പെട്ടികളിൽ …പിന്നെ ഒരു സർപ്രൈസ് ഉണ്ട് ..ഇപ്പോൾ ഇത്രയും മതി വാ …നമുക്ക് വല്ലതും കഴിക്കാം ..വയറു വിശന്നു തള്ളക്ക് വിളിക്കുന്നു …ഫുഡ് കഴിക്കാൻ ഇറങ്ങുന്നതിനിടയ്ക്ക് രുദ്ര വീണ്ടും ആ കറുത്ത പെട്ടിയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി …തങ്ങളുടെ ജീവിതം വരെ മാറ്റിമറിക്കാൻ കഴിവുള്ള ആ പെട്ടിയിലേക്ക്.
………
………….
…………….
………………
………………….
……………………..
………………………..
…………………………….
ആരും അത്രക്കൊന്നും പേടിക്കണ്ട , രുദ്ര ലണ്ടനിൽ നിന്ന് വരുന്ന വഴിക്ക് ഡ്യൂട്ടി പെയ്ഡിൽ നിന്നും ഒരു ജാക്ക് ഡാനിയൽസ് വാങ്ങിയിട്ടുണ്ട്.. അത് ഭദ്രമായി ആ കറുത്ത പെട്ടിലുണ്ട് .അവളുടെ സ്വഭാവത്തിന് അവൾ ഇന്ന് രാത്രി തന്നെ അത് എടുത്ത് അടിക്കും …കൂടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് വൈദേഹിയെയും കൂട്ടും , അടിച്ചു ബോധം പോയി രണ്ടും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. രാജശേഖരൻ കണ്ടാൽ കുഴപ്പമില്ല … പക്ഷെ ലക്ഷ്മി അമ്മ കണ്ടാൽ അപ്പോൾ തന്നെ രണ്ടിന്റെയും ഇടപാട് തീർക്കും… പിന്നെ എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെ അറിയണം… അതാണ് ഞാൻ പറഞ്ഞത് ജീവിതം മാറ്റിമറിക്കാൻ പോകുന്നത് എന്ന് ..അല്ലാതെ ആ കുടുംബത്തെ തകർക്കാനുള്ള രഹസ്യം ഒന്നും ആ കറുത്ത പെട്ടിയിൽ കൊണ്ട് നടക്കാനുള്ള മെച്യൂരിറ്റി നമ്മുടെ പാവം രുദ്രകില്ല …അവളുടെ കയ്യിൽ ഇതുപോലെയുള്ള കുഞ്ഞ് അടികൊള്ളിത്തരങ്ങളൊക്കേ ഉള്ളൂ… അവളിൽ നിന്ന് നിങ്ങൾ ഓവറായി ഒന്നും പ്രതീക്ഷിക്കരുത്…
*************************************
രാത്രി അത്താഴവും കഴിഞ്ഞ് ഒരു കുപ്പി കോക്കും കൊണ്ട് റൂമിലെത്തിയതാണ് രുദ്ര… ജാക്ക് ഡാനിയൽസിന് പറ്റിയ കോമ്പിനേഷൻ കൊക്കക്കോള ആണെന്ന് കുട്ടി എങ്ങനെയോ യൂട്യൂബിൽ നിന്ന് അറിഞ്ഞിരുന്നു …പിന്നീട് ഉറങ്ങാനായി റൂമിലേക്ക് പോയ വൈദേഹിയെയും അവൾ തൻറെ റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുവന്നു .എടി നിനക്ക് സർപ്രൈസ് എന്താണെന്ന് അറിയണ്ടേ ??രുദ്ര പറഞ്ഞു.
എന്ത് സർപ്രൈസ് ??വൈദേഹി ഒന്നും മനസ്സിലാവാതെ അവളോട് ചോദിച്ചു.
രുദ്ര : അതൊക്കെയുണ്ട് മോളെ… ജാക്ക് ഡാനിയേൽ ….വിത്ത് കൊക്കക്കോള ….ഹഹഹ. എങ്ങനെയുണ്ടെൻെറ സർപ്രൈസ്…
ആ കൊള്ളാം …ഞാനും ഇതുവരെ ആ പടം കണ്ടിട്ടില്ല ..അർജുന്റെയും ദിലീപിന്റെയും പടമല്ലേ ..ഞാൻ കാണണമെന്ന് വിചാരിച്ചതാ പക്ഷേ നടന്നില്ല.. എന്തായാലും കാണാം ലാപ് എടുത്തു വെക്ക് …കൊക്കക്കോള മാത്രമേയുള്ളൂ പോപ്കോൺ കൂടി വേണമായിരുന്നു.. വൈദേഹി സന്തോഷത്തോടെ പറഞ്ഞു.
ഏതു പടം ???രുദ്ര അമ്പരപ്പോടെ തിരക്കി.
ജാക്ക് ഡാനിയൽസ്… നീയല്ലേ പറഞ്ഞത്??
ഓഹോ ഇതിനിടയ്ക്ക് അങ്ങനെയും ഒരു പടം ഇറക്കി…
ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?
Hlo next part ennan varuka
ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്
Than ezhuth nirthi poya
Super
❤❤❤❤❤
Bro charectors inte connection onn clear aakki tharamo
Manassilakunila
But sambhvam poli aanu
???????
Super story ..but pages kuravanu
Pwoli
❤️?♥️
Poli
Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??
ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ
Page kooti ezhuthadei.
വന്നത് ലേറ്റായാണല്ലൊ?