വിട്ടേ …വിട്ടേ… പട്ടാപ്പകൽ ഹാളിൽ വച്ചാ ശൃംഗാരം ….അപ്പനും കൊള്ളാം മോളും കൊള്ളാം… എനിക്കടുക്കളയിൽ പിടിപ്പത് പണിയുണ്ട് ഞാൻ പോവാ… രാജശേഖരന്റെ കയ്യിൽ നിന്നും കുതറി ലക്ഷ്മി അടുക്കളയിലേക്ക് ഓടി…
നിന്നെ എൻറെ കയ്യിൽ കിട്ടുമെടീ ലക്ഷ്മിക്കുട്ടി ….രാജശേഖരൻ മെല്ലെ പറഞ്ഞു.
***************************************
രുദ്ര ഫ്രഷായി വരുന്നതും കാത്ത് രുദ്രയുടെ റൂമിൽ കട്ടിലിൽ ഇരിക്കുകയാണ് വൈദേഹി ….അവൾ ആലോചിക്കുകയായിരുന്നു എത്ര പെട്ടെന്നാണ് രുദ്ര തന്റെ മനസ്സിൽ ഇടം നേടിയത് …ഒരുപാട് നാളായി പരിചയമുള്ള ഒരു സുഹൃത്തിനെ പോലെയാണ് അവളിപ്പോൾ തനിക്ക് …അല്ലെങ്കിലും ഈ കുടുംബത്തിലെ എല്ലാവരോടുമായി എനിക്ക് എന്തോ മുൻജന്മബന്ധം ഉണ്ടാകണം , അതാണ് എന്നെ ഇവരോട് അടുപ്പിച്ച് നിർത്തുന്നത് …ആദ്യം ദേവേട്ടൻ.. പിന്നെ ലക്ഷ്മി അമ്മ.. ശേഖരൻ അച്ഛൻ… ഇപ്പോൾ രുദ്രയും …..എന്തോ എനിക്കൊരു കാര്യത്ത് നഷ്ടപ്പെട്ടതെല്ലാം എന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന പോലെ…. അപ്പോഴാണ് ദേവരുദ്ര കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയത്… ഒരു വെള്ള ലോങ്ങ് കുർത്തയും ഫ്ലോറൽ പ്രിൻറ് ഉള്ള പാവാടയും ആണ് വേഷം… തലതുവർത്തിക്കൊണ്ട് പുറത്തിറങ്ങിയ രുദ്രയെ വൈദേഹി നോക്കി നിന്നു …നല്ല ഭംഗിയുണ്ട് ലക്ഷ്മി അമ്മയെ പോലെ തന്നെയാണ് ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും കറുത്തിരുണ്ട കൃഷ്ണമണികളും പനിനീർ ദളങ്ങൾ പോലെയുള്ള ചുണ്ടുകളും ശരിക്കും ഒരു കൊച്ചു സുന്ദരിയാണ് രുദ്ര….
തന്നെ നോക്കി നിൽക്കുന്ന വൈദേഹിയോട്
രുദ്ര : പറഞ്ഞോളൂ ….
വൈദേഹി : എന്ത് ???
രുദ്ര : ഞാൻ സുന്ദരിയാണെന്ന്… ദേവലോകത്ത് നിന്നും വന്ന അപ്സരസുകൾ പോലും തോറ്റുപോകും നിൻറെ സൗന്ദര്യത്തിന് മുന്നിൽ എന്ന്…. എനിക്ക് ഇങ്ങനെ പുകഴ്ത്തുന്നത് ഒന്നും ഇഷ്ടമല്ല ..എങ്കിലും ഇടക്ക് സത്യമൊക്കെ കേൾക്കുന്നത് നല്ലതല്ലേ …തന്റെ കൈകൾ രണ്ടും മാറിൽ പിണച്ചു വച്ചു കൊഞ്ചികൊണ്ട് രുദ്ര പറഞ്ഞു .
വൈദേഹി : അയ്യടി… ഒരു അപ്സരസ് വന്നിരിക്കുന്നു ….ആ തല നല്ലപോലെ തോർത്തെടി …ഇല്ലെങ്കിൽ പനി പിടിക്കും.
വൈദേഹി രുദ്രയുടെ കയ്യിൽ നിന്നും തോർത്ത് വാങ്ങി അവളുടെ തല നല്ലപോലെ തോർത്തി കൊടുത്തു… അപ്പോ ഇനി പെട്ടി പൊട്ടിക്കൽ മഹാമഹം തുടങ്ങാം അല്ലേ ??രുദ്ര പറഞ്ഞു .
അല്ലെടി രണ്ട് കളർ കൂടി ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് മഴവില്ല് പൂർത്തിയാക്കാമായിരുന്നു , രുദ്ര കൊണ്ടുവെച്ച 5 വ്യത്യസ്ത കളറിൽ ഉള്ള പെട്ടികൾ നോക്കി വൈദേഹി പറഞ്ഞു.
ശരിയാല്ലേ ….ഞാനും വിചാരിച്ചതാ.. പക്ഷേ അത്രയും ലഗേജ് ഒന്നും കൊണ്ടുപോകാൻ കഴിയില്ലത്രേ…. എയർപോട്ടുകാരുടെ ഒരു അഹങ്കാരമേ… പിന്നെ വളരെ കഷ്ടപ്പെട്ടാ ഞാനീ അഞ്ചെണ്ണം എങ്കിലും ഒപ്പിച്ചത്…. പറ്റാവുന്നത്ര സാധനങ്ങൾ ഞാൻ ഇംഗ്ലണ്ടിൽ നിന്നും കടത്തിയിട്ടുണ്ട്….. ഒരുകാലത്ത് നമ്മുടെ നാട്ടിൽ അവന്മാർ കൊണ്ടുപോയതല്ലേ …അവന്മാരും അനുഭവിക്കട്ടെ …ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ആവേശത്തോടെ രുദ്ര പറഞ്ഞു.
എടി പൊട്ടി …നിന്റെ അപ്പനും അമ്മയും ഇവിടെ കിടന്നു അധ്വാനിക്കുന്ന കാശ് അവിടെ കൊണ്ടുപോയി കൊടുത്തു അവരുടെ സാധനങ്ങൾ മേടിച്ചാൽ ലാഭം അവർക്കല്ലേടി ഉണ്ടാവുക….
രുദ്ര : അത് ശരിയാണല്ലോ ..ഞാനത് അത്രയ്ക്ക് ഓർത്തില്ല …
ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?
Hlo next part ennan varuka
ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്
Than ezhuth nirthi poya
Super
❤❤❤❤❤
Bro charectors inte connection onn clear aakki tharamo
Manassilakunila
But sambhvam poli aanu
???????
Super story ..but pages kuravanu
Pwoli
❤️?♥️
Poli
Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??
ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ
Page kooti ezhuthadei.
വന്നത് ലേറ്റായാണല്ലൊ?