ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333

എനിക്ക് അതൊന്നും അറിയേണ്ട… നമുക്കിപ്പോൾ തന്നെ പോകാം … വൈഗ ശാഠ്യം പിടിച്ചു …എന്നിട്ട് അവൾ തന്നെ അമറിനെ താങ്ങിയെടുത്ത് മുറ്റത്ത് കിടന്ന ജീപ്പ് കോമ്പസിന്റെ പിന്നിലായിരുത്തി , ശേഷം രാമനാഥൻറെ അടുത്തെത്തി അവിടെക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. വണ്ടി അവിടം ലക്ഷ്യമാക്കി ഓടിച്ചു..

പുറത്തിറങ്ങിയ ദേവൻ ആദ്യം വിളിച്ചത് കുമാരൻ ഗുരുക്കളെയായിരുന്നു…

… ഹലോ ഗുരുക്കളെ ഇത് ദേവനാ, ദേവദേവൻ….

ആ ദേവാ… താൻ ഇപ്പോൾ എവിടെ നിന്നാ… എന്താ ഈ രാത്രിയിൽ…

……… ഗുരുക്കളെ ഞാനൊരു അപേക്ഷയുമായാണ് വിളിക്കുന്നത്…

അപേക്ഷയോ??? അതൊരു പുതിയ കാര്യമാണല്ലോ… എന്താണ് തൻറെ അപേക്ഷ ..ഗുരുക്കൾ ഒരു ചെറു ചിരിയോടെ ചോദിച്ചു .

ഗുരുക്കളെ കാണാനായി ഇപ്പോൾ രണ്ടുപേർ വരും…. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് അവർ , എത്ര വൈകിയാലും അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കണം.. ഇതൊരു അപേക്ഷയാണ്..

എന്തായാലും തന്റെ ആദ്യത്തെ അപേക്ഷയല്ലേ… പരിഗണിച്ചിരിക്കുന്നു.. ആരാണവർ ???

അമർനാഥ് പിന്നെ വൈഗ…അതാണ് അവരുടെ പേര്… പാലക്കാട് നിന്നാണ് വരുന്നത് …

ശരി… അവർ തൻറെ ആരാണ്??? സുഹൃത്തുക്കളാണോ ??ഗുരുക്കൾ തിരക്കി..

കുടുംബത്തിലുള്ളവരാണ് ..ഗുരുക്കളെ കൂടപ്പിറപ്പുകളാണ്… പക്ഷേ ഒരു കാര്യം ഞാൻ അങ്ങയെ വിളിച്ചിരുന്നു എന്ന് അവർ അറിയരുത്.. അവർ അറിയേണ്ട സമയത്ത് ഞാൻ തന്നെ പറഞ്ഞോളാം.

…. ശരി അങ്ങനെ ആകട്ടെ …പിന്നെ താൻ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങണം… പഴയ ശിഷ്യന്മാരെ കാണുന്നത് ഈ ഗുരുവിനും ഒരു സന്തോഷമാണ്…

തീർച്ചയായും ഗുരുക്കളെ… ഈയാഴ്ച തന്നെ ഞാൻ വരുന്നുണ്ട്… എന്നാൽ വെക്കട്ടെ …

അപ്പോ ശരി ദേവാ ….ആ സംഭാഷണം അവിടെ അവസാനിച്ചു.

പിന്നീട് ദേവൻ തൻറെ നെഞ്ചൊക്കെ ഒന്ന് വിരിച്ചു വിട്ടു ….ശേഷം കൈകളും കാലുകളും ഒക്കെ ഒന്ന് കുടഞ്ഞു.. ശരീരത്തിൻറെ ജോയിൻസുകളിൽ നിന്നും ഞൊട്ട വിടുന്നു സൗണ്ട് കേട്ടു …

..ചെക്കന്റെ പഞ്ചിന് ഒക്കെ എന്നാ പവറാ… ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. ശേഷം ദേവൻ കാറുമെടുത്ത് സമറിന് അയച്ചു കൊടുത്തിരുന്ന ലൊക്കേഷനിലേക്ക് പോയി.. ചോപ്പറിൽ എയർ ലിഫ്റ്റിന് പറ്റിയ വിജനമായ സ്ഥലം… അടുത്തൊന്നും ജനവാസമില്ല , കൊയ്ത്തു കഴിഞ്ഞ പാടം മാത്രം… ദേവൻ കാർ അവിടെ ഒതുക്കി വെയിറ്റ് ചെയ്തു , സമറിൻെറ കാളിനുവേണ്ടി …കൃത്യം ഒരു മണിക്കൂറിന്റെ അലറാം റിങ്ങ് ചെയ്യുന്നതിന് മുൻപ് തന്നെ സമറിന്റെ കോൾ ദേവനായി വന്നു …

എന്തായി സമർ????

ദേവേട്ടാ സംശയകരമായി രണ്ട് കണ്ടെയ്നർ ആണ് ഉള്ളത്… രണ്ടും ഇന്ത്യക്ക് പുറത്തേക്ക് പോകുന്നത്.. ഒന്ന് കുഞ്ഞാലിമരക്കാർ പോർട്ടിൻ നിന്നും ദുബായിലേക്ക് ഒരു കണ്ടെയ്നർ ടൈറ്റാനിയം ഡയോക്സൈഡ്… മറ്റൊന്ന് നവീ മുംബൈയിലെ പോർട്ടിൽ നിന്നും ആഫ്രിക്കയിലേക്കും അതിൽ മെഡിസിനൽ സബ്സ്റ്റൻസ് എന്നാണ് പറഞ്ഞിരിക്കുന്നത്… രണ്ടിന്റെയും ഫ്രം അഡ്രസ്സ ചെക്ക് ചെയ്തു രണ്ടും ഇമ്മീഡിയറ്റ് ആയി വന്ന കൺസെൻമെന്റുകളാണ് മാത്രമല്ല അതിനു മുൻപ് അവർ ഇത്ര അർജന്റായി സാധനങ്ങൾ ഷിപ്പ് ചെയ്തിട്ടുമില്ല… രണ്ടും പൊക്കണോ ദേവേട്ടാ ???

വേണ്ട …ആഫ്രിക്കയിലേക്ക് പോകുന്നത്… അതാണ് നമുക്ക് വേണ്ടത് , അതും ബോംബെയിൽ നിന്നും …ആ ലോഡ് എന്തായാലും നമ്മൾ പൊക്കിയിരിക്കും… നീയും അടുത്ത ഫ്ലൈറ്റിൽ തന്നെ മുംബൈയിലെത്തണം.. ഞാനും ഇവിടെ നിന്ന് പുറപ്പെടുകയാണ് ..ചോപ്പറിന്റെ കാര്യം എന്തായി ??

10 മിനിറ്റിനുള്ളിൽ  ദേവേട്ടൻ പറഞ്ഞ ലൊക്കേഷനിൽ അവർ എത്തിയിരിക്കും…

.. അപ്പോൾ ശരി സമർ ബോംബെയിൽ വച്ച് കാണാം ….

എനിക്കറിയാം ഇതൊരു യാദൃശ്ചികതയല്ല ഈ മൂന്ന് ഷിപ്മെന്റും നിൻറെ തന്നെയാണ്… അതിൽ ആ ഷിപ്മെൻറ് നീ അങ്ങ് മറന്നു കളഞ്ഞേക്ക് , അത് ഞാൻ നിനക്ക് നൽകുന്ന ഫൈൻ ആണ് , എൻറെ റൺവേയിൽ കയറി കളിച്ചതിന്… നീ മുംബൈയിൽ എന്തൊക്കെ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ടോ അതെല്ലാം നാളെ ഇരുട്ടുന്നതിനുള്ളിൽ ദേവൻ മണ്ണോട് മണ്ണാക്കിയിരിക്കും… ദേവൻറെ കണ്ണുകൾ ചുവന്നു വന്നു..

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.