ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333

…… അരുത് എൻറെ കൈകൊണ്ട് അവന്റെ ദേഹത്തുനിന്നും ഒരു തുള്ളി ചോര പോലും പൊടിയരുത്…….. ദേവൻറെ മനസ്സ് മന്ത്രിച്ചു .

അമർനാഥ് അതുകണ്ട് ഒന്ന് ചിരിച്ചു ശേഷം തൻറെ കോടാലി അവൻ സൈഡിലേക്ക് വലിച്ചെറിഞ്ഞു… അതുകൊണ്ട് ദേവൻറെ ചുണ്ടിലും ഒരു ചിരി മിന്നി മറിഞ്ഞു… അവർ ഇരുവരും പരസ്പരം അടുത്തേക്ക് നീങ്ങി… ആദ്യം പഞ്ച് ചെയ്തത് അമർനാഥ് ആയിരുന്നു …അമർനാഥന്റെ എല്ലാ പഞ്ചുകളെയും ദേവൻ വളരെ വിദഗ്ധമായി ബ്ലോക്ക് ചെയ്തു… കുറേ പഞ്ചൊക്കെ ബ്ലോക്ക് ചെയ്യുമ്പോൾ അമറിന്റെ വേഗത കുറയും എന്ന ദേവൻറെ വിശ്വാസത്തെ തെറ്റിച്ചുകൊണ്ട് അമറിന്റെ പഞ്ചുകളുടെ വേഗതയും കൃത്യതയും കൂടിക്കൂടി വന്നു… താൻ എതിരിട്ട മറ്റുള്ളവരെ പോലെയല്ല അവൻ എന്ന് ദേവന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി…. ദേവൻ തന്റെ പദ്ധതികൾ ഒന്ന് മാറ്റി …അമറിന്റെ  രണ്ടു മൂന്നു പഞ്ചുകൾ മനപ്പൂർവം തന്നെ ദേവൻ ഏറ്റുവാങ്ങി ..ദേവൻ കുഴഞ്ഞതുപോലെ പിറകിലേക്ക് മാറാനായി തുടങ്ങി… അത് മനസ്സിലാക്കിയ അമർ തൻറെ ആക്രമണം കൂടുതൽ വേഗതയിലാക്കി… ഒരു പഞ്ചിനു ശേഷം അല്പം കൂടുതൽ പിറകിലേക്ക് പോയ ദേവനെ അമർനാഥ് ചവിട്ടി വീഴ്ത്തി… ദേവൻ ആ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാതെ മെല്ലെ ഞരങ്ങി അവിടെത്തന്നെ കിടന്നു… അത് കണ്ട് അമർനാഥ് അമിതമായ ആത്മവിശ്വാസത്തോടെ ദേവൻറെ അടുത്തേക്ക് ചെന്ന് കുനിഞ്ഞ് ദേവൻറെ മാസ്ക് അഴിക്കാൻ ആയി തുടങ്ങി… അമർനാഥ് തന്റെ പ്രതിരോധം മുഴുവനായി വിസ്മരിച്ച സമയം , ആ സമയം മതിയായിരുന്നു ദേവന് അവനെ കീഴ്പ്പെടുത്താൻ …അമർനാഥന്റെ തലയും ഇടംകയ്യും ദേവൻ കാലുകളാൽ ഒരു ട്രയാങ്കിൾ ലോക്കിലൂടെ ലോക്ക് ചെയ്തു… ശേഷം വലംകൈയുടെ പല ഭാഗങ്ങളിലായി തൻറെ വലംകൈയുടെ തള്ളവിരൽ അമർത്തി വൃത്തത്തിൽ തിരിച്ചു ….വടക്കൻ കളരിമുറ അനുസരിച്ചുള്ള മർമ്മ വിദ്യ….. അല്പസമയത്തിനുള്ളിൽ തന്നെ അമറിന് തൻറെ വലംകയുടെ സ്വാധീനം നഷ്ടപ്പെടുന്നത് പോലെ തോന്നി….. അവന് ആ  കൈ അനക്കാൻ സാധിക്കുന്നില്ല….

ദേവൻ നോക്കുമ്പോൾ വൈഗ ദൂരെ നിന്നും അങ്ങോട്ടേക്ക് ഓടി വരുന്നുണ്ട്… ഇനി ഇവിടെ നിന്നാൽ തൻറെ മറ്റു കാര്യങ്ങൾ അവതാളത്തിൽ ആകും……

“””” വടക്കേപ്പാട്ട് കുമാരൻ ഗുരുക്കൾ”””” ദേവൻ ആ കിടന്ന കിടപ്പിൽ തന്നെ അമറിന്റെ ചെവിയിലേക്ക് മെല്ലെ പറഞ്ഞു… ശേഷം അമറിനെയും കൊണ്ട് എഴുന്നേറ്റു.. ദേവൻ അമറിനെ ഓടി വരുന്ന വൈഗയുടെ നേരെ പിടിച്ച തള്ളി …അമർ , വൈഗയും കൊണ്ട് ഒരു സൈഡിലേക്ക് മറിഞ്ഞു…. ആ തക്കത്തിന് ദേവൻ പുറത്തേക്ക് ഓടി മറഞ്ഞു …..

താഴെ കിടക്കുന്ന അമറിനെ വൈഗ തൻറെ മടിയിലേക്ക് എടുത്തു കിടത്തി… പുറത്തെ ബഹളം കേട്ട് അപ്പോഴേക്കും ദേവലോകം തറവാട്ടിൽ ഉള്ളവർ പുറത്തേക്ക് എത്തിയിരുന്നു …വൈഗ അമറിനെ തട്ടിവിളിക്കുകയാണ്… അമർ… കണ്ണ് തുറക്കെടാ …

ദേവൻറെ ട്രയാങ്കിൾ ലോക്കിൽപ്പെട്ടു അമറിന്റെ ശ്വാസം വിലങ്ങിയിരുന്നു… അവൻ ആയാസപ്പെട്ട് ശ്വാസം എടുത്തു.. കണ്ണ് തുറക്കുമ്പോൾ വൈഗയുടെ മടിയിലാണ് അവൻ .

…..വൈഗ ….അവൻ നേർത്ത ശബ്ദത്തോടെ വിളിച്ചു.. എടീ എനിക്കെന്റെ വലംകൈ ഫീൽ ചെയ്യുന്നില്ല ….

…..എന്താ ????വൈഗ സങ്കടത്തോടെ ചോദിച്ചു .

എടീ എനിക്ക് എൻറെ വലംകൈ അനക്കാൻ പറ്റുന്നില്ല എന്ന്…

… അച്ഛാ വണ്ടി എടുക്ക് നമുക്ക് പെട്ടെന്ന് ആശുപത്രിയിൽ പോകണം… വൈഗ ഭദ്രനോടായി പറഞ്ഞു .അപ്പോഴാണ് അവരുടെ മുത്തച്ഛൻ രാമനാഥൻ അമറിന് അടുത്തേക്ക് എത്തിയത് , ശേഷം അവൻറെ വലംകൈയെടുത്ത് പരിശോധിച്ചു .അവിടെ അങ്ങിങ്ങായി നീല നിറത്തിൽ കരുവാളിച്ച് കിടപ്പുണ്ട്..

..ഇത് മർമ്മ വിദ്യയാണ് …രാമനാഥൻ പറഞ്ഞു…. ഇതിപ്പം അഴിക്കാൻ ആയി?? രാമനാഥൻ നെഞ്ചിൽ കൈവച്ച് മുകളിലേക്ക് നോക്കി ആലോചിച്ചു..

“” വടക്കേപ്പാട്ട് കുമാരൻ ഗുരുക്കൾ””” അമർനാഥ് മെല്ലെ പറഞ്ഞു ….

അതെ… കുമാരൻ ഗുരുക്കൾ ….നിനക്ക് എങ്ങനെ അറിയാം മോനേ അദ്ദേഹത്തെ പറ്റി ….വടക്കൻ കളരിമുറയിൽ അഗ്രഗണ്യനാണ് അദ്ദേഹം …അദ്ദേഹത്തിനേ ഇത് അഴിക്കാൻ പറ്റൂ…. ഉടൻ തന്നെ അങ്ങോട്ടേക്ക് പോകാം …പക്ഷേ ഒരു പ്രശ്നമുണ്ട് അദ്ദേഹം പകൽ മാത്രമേ ആളുകളെ കാണാറുള്ളൂ …അതും കളരി പഠനത്തിനു ശേഷം …രാമനാഥൻ പറഞ്ഞു.

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.