ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333

ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം.. നമുക്ക് അവളെ തിരിച്ചു പിടിക്കാം… എന്നിട്ട് എങ്ങോട്ടും വിടാതെ ചേർത്തുനിർത്താം.. അത്രയേ ഇനി നമുക്ക് കഴിയൂ ..അമർ അവളെ സമാധാനിപ്പിച്ചു .

പക്ഷേ ഇപ്പോൾ എന്ത് ആലോചിച്ചാലും അവസാനം അവളിലേക്ക് തന്നെ വന്നെത്തുന്നു… അമർ ….ഒരുപക്ഷേ കുറ്റബോധമായിരിക്കാം.. ഇത്രയും നാൾ അവളെ പോലെയുള്ള ഒരു പാവം പെണ്ണ്.. നെഞ്ച് വല്ലാതെ വിങ്ങുന്നെടാ….

അവൾക്കൊന്നും പറ്റിക്കാണില്ല ….നീ സമാധാനപ്പെട്….. അവളെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും  അമറിന്റെ കണ്ണുകളും ഈറൻ അണിഞ്ഞിരുന്നു.

അപ്പോഴാണ് ഭദ്രൻ അവരുടെ അരികിലേക്ക് കടന്നുവന്നത് ..അവർക്ക് അഭിമുഖമായുള്ള ചെയറിൽ അയാൾ ഇരുന്നു .

..എന്താണ് എൻറെ പൊന്നുമക്കൾ രണ്ടുപേരും കൂടി ….കാര്യമായ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ.. അപ്പോഴാണ് ദേവൻ ഭദ്രനെ ശ്രദ്ധിക്കുന്നത് ……ഭദ്രൻ ……തൻറെ അമ്മയെ സ്നേഹിച്ചിരുന്ന ആൾ……. ഇയാളാണോ …..ഇയാൾ തന്നെയാണോ വൈഗയുടെയും അമർനാഥന്റെയും അച്ഛൻ…… ശരിയാണ് വൈഗയും അമർനാഥും ആണ് ഭദ്ര ഇൻഡസ്ട്രീസ് നടത്തുന്നത് ….അതിൻറെ ഉടമയും ഒരു ഭദ്രനാണ് ……ആ ഭദ്രൻ തന്നെയാണ് തൻറെ മുന്നിൽ ഈ നിൽക്കുന്നത് …….അവന്റെ കണ്ണുകൾ ഭദ്രനിൽ ഒഴുകി നടന്നു …അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് അയാളെ പറ്റി… പക്ഷേ ഇങ്ങനെ ഒരു പോസിബിലിറ്റി അവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ….വൈഗയും അമർനാഥും ഈ തറവാട്ടിലെ ആണ് എന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്… അപ്പോൾ വൈദേഹികമായുള്ള ഇവരുടെ ബന്ധം ഇതാണ് ….അവൻ അതെല്ലാം ആലോചിച്ചു തല ഒന്ന് ആഞ്ഞുകുലുക്കി …അവൻറെ മുന്നിൽ എല്ലാം ക്ലിയർ ആയി വന്നു…..

അകത്ത് വൈഗയും.. ഭദ്രനും… അമറും… കമ്പനിയുടെ കാര്യങ്ങളും മറ്റും സംസാരിക്കുകയായിരുന്നു.. അതെല്ലാം കഴിഞ്ഞു ഭദ്രൻ പുറത്തേക്കിറങ്ങി.. അപ്പോൾ തന്നെ ദേവൻ ആ ജനാലയുടെ സൈഡിൽ നിന്നും മാറുകയും ചെയ്തിരുന്നു… പക്ഷേ അവന്റെ കൈകൾ അപ്പോഴും ജനറൽ കമ്പനിയിൽ തന്നെയായിരുന്നു… ഭദ്രൻ അതൊന്നും ശ്രദ്ധിക്കാതെ താഴേക്ക് പോയി , പക്ഷേ അച്ഛൻ പോയ വഴിയെ നോക്കിയ അമർനാഥ് ജനലിൽ പിടിച്ചിരിക്കുന്ന ആ കൈ കണ്ടു ..അവൻ വളരെ പെട്ടെന്ന് തന്നെ ജാഗരൂകനായി ..ആ ജനലിലൂടെ തങ്ങളെ മറ്റാരോ നിരീക്ഷിക്കുന്നതായി അമറിനു മനസ്സിലായി ..അവൻ വളരെ സാവധാനത്തിൽ ആർക്കും സംശയം ഉണ്ടാകാതെ കുനിഞ്ഞ് വൈഗയുടെ ചെവിയിൽ ആ കാര്യം പങ്കുവെച്ചു… നിമിഷങ്ങൾക്കുള്ളിൽ അവർ ഒരു പ്ലാൻ അവിടെ രൂപപ്പെടുത്തി..

അതനുസരിച്ച് അമർ സാവധാനം എഴുന്നേറ്റ് ആ റൂമിന്റെ ബാൽക്കണിയിലേക്ക് നീങ്ങി. വൈഗയാകട്ടെ അച്ഛൻറെ പുറകെ പോകുന്നു എന്നവണ്ണം അലസമായി താഴേക്ക് പോകാനായി ഇറങ്ങി …വൈഗ താൻ നിൽക്കുന്ന ജനലിനടുത്തേക്ക് വരുന്നത് കണ്ട ദേവൻ മെല്ലെ പിറകിലേക്ക് മാറാനായി തുടങ്ങി …വളരെ പെട്ടെന്നാണ് ജനലഴികൾക്കിടയിലൂടെ രണ്ടു കൈകൾ വന്നു ദേവൻറെ ജനലിൽ പിടിച്ചിരുന്ന ഇടംകൈയെ മുറുകെ പിടിച്ചത്.. വൈഗയായിരുന്നു അത് …ആ നീക്കം ദേവൻ ഒട്ടും പ്രതീക്ഷിച്ചില്ല …ഒരു നിമിഷം ദേവൻറെ ബോധമണ്ഡലം ശൂന്യമായി… പക്ഷേ വളരെ പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത ദേവൻ വൈകയുടെ കൈയുടെ മണിബന്ധത്തിന് കീഴടയായി വലം കൈവിരൽ കൊണ്ട് ആഞ്ഞൊരു തട്ട് തട്ടി …വൈകയ്ക്ക് തന്റെ കൈകളിലൂടെ ഷോക്കടിക്കുന്ന ഒരു പ്രതീതിയാണ് ഉണ്ടായത് …അവൾ വളരെ വേഗം തന്റെ കൈകൾ പുറകോട്ട് വലിച്ചു കൈകൾ ആഞ്ഞു കുടഞ്ഞു …അത്രയും സമയം മതിയായിരുന്നു ദേവനെ താഴേക്ക് ചാടി ഇറങ്ങാൻ , ചാടി താഴെയിറങ്ങി പുറത്തേക്കോടുന്ന ദേവനു നേരെ തിളങ്ങുന്ന എന്തോ പാഞ്ഞു വന്നു… ഒരു നിമിഷം …ദേവൻ വളരെ പെട്ടെന്ന് പുറകിലേക്ക് മറിഞ്ഞു തന്റെ കണ്ണിന്റെ മുകളിലൂടെ പാഞ്ഞു വന്ന ആ സാധനം പിറകിലായി നിന്നിരുന്ന മരത്തിൽ തറഞ്ഞു കയറി …..ഒരു ചെറിയ കൈകോടാലി… ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അത് തൻറെ തലയിൽ തന്നെ തറച്ചു കയറുമായിരുന്നു ദേവൻ ഓർത്തു …

അവിടെ നിന്നും പിടഞ്ഞെഴുന്നേൽക്കുമ്പോൾ ദേവൻ കണ്ടു തൊട്ടുമുന്നിലായി അമർനാഥനെ …അവൻ കൈകൾ മാറിൽ പിണച്ചു കെട്ടി ദേവനെ തന്നെ നോക്കി അലസ്വഭാവത്തിൽ നിൽക്കുകയാണ് …

…..ചോദ്യം പഴയതാണ് …നീ ആരാണ്….. എന്തിന് വന്നു??? ഇതിന് ഉത്തരം പറഞ്ഞിട്ട് നിനക്ക് പോകാം , അല്ലെങ്കിൽ ഈ പറമ്പിൽ തന്നെ നിനക്ക് വേണ്ടി ഞാൻ ഒരു കുഴിയെടുക്കും ..അമർനാഥ്‌  തൻറെ മുന്നിൽ നിൽക്കുന്ന കറുത്ത രൂപത്തെ നോക്കി  പറഞ്ഞു .

പക്ഷേ ദേവൻ ഒന്നും മിണ്ടിയില്ല തൻറെ രൂപമോ ശബ്ദമോ അവൻ മനസ്സിലാകരുത് എന്ന് ദേവന് നിർബന്ധം ഉണ്ടായിരുന്നു… ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവനു നേരെ അമർനാഥ് കുതിച്ചുചാടി.. കാൽമുട്ട് മടക്കി ദേവൻറെ നെഞ്ചിന് നേരെ ലക്ഷ്യം വച്ചാണ് അവൻറെ വരവ് ..ദേവൻ തന്റെ രണ്ടു കൈകളും മുന്നിലേക്ക് കോർത്ത് പിടിച്ചുകൊണ്ട് അവൻറെ ആ കാൽമുട്ട് തടഞ്ഞു ..പക്ഷേ അമറിന്റെ വേഗത്തിൽ ദേവൻ കുറച്ച് പിന്നിലേക്ക് പോയിരുന്നു.. അമർ വളരെ പെട്ടെന്ന് തന്നെ ദേവൻ ധരിച്ചിരിക്കുന്ന മുഖംമൂടി ഊരിയെടുക്കാനായി കൈനീട്ടി ദേവൻ ആ കൈപിടിച്ച് അമറിനെ തന്റെ മുകളിലൂടെ പുറകിലേക്ക് വലിച്ചെറിഞ്ഞു ..തറയിൽ വീണ അമർ വളരെ പെട്ടെന്ന് തന്നെ പിടഞ്ഞ് എഴുന്നേറ്റു. തന്റെ മുന്നിൽ നിൽക്കുന്നത് നിസ്സാരക്കാരനല്ല എന്ന് അവനും തോന്നിത്തുടങ്ങി…. ദേവനാകട്ടെ അവനെ ആക്രമിക്കാൻ ശ്രമിച്ചില്ല.. അവൻറെ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാൻ മാത്രമായി ദേവന്റെ ശ്രദ്ധ… അമർ മരത്തിൽ തറച്ചിരുന്ന തൻറെ കോടാലി ഊരിയെടുത്തു… ദേവൻറെ കൈ അറിയാതെ തന്നെ തൻറെ ബ്ലാക്ക് ജീൻസിന്റെ പിന്നിലുള്ള പിസ്റ്റലിലേക്ക് നീങ്ങി …അതുകണ്ട് അമറിന്റെ കണ്ണുകൾ കുറുകി… പക്ഷേ അമറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കൈകൾ പിസ്റ്റൽ എടുക്കാതെ തിരികെ മുന്നിലേക്ക് തന്നെ വന്നു….

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.