ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 270

Views : 22501

ദേവലോകം 5

Author :പ്രിൻസ് വ്ളാഡ്

 

സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ????

ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ………..

   എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി

ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് തോന്നുമ്പോൾ അമ്മ പറയട്ടെ…. അതുവരെ ഞാൻ ഒന്നും ചോദിക്കില്ല.
.. അതൊക്കെ പോട്ടെ നീ എന്താ വീട്ടിലോട്ട് ഒന്നും ഇറങ്ങാത്തെ?? അമ്മ തിരക്കിയിരുന്നു ..

ഇറങ്ങിയിട്ടില്ലെന്നോ രണ്ടാഴ്ച മുമ്പ് ഞാനും ഗൗരിയും കൂടി നിൻറെ അമ്മയെ വന്ന് കണ്ടത് …തിരികെ പോരുമ്പോൾ കാറിന്റെ ഡിക്കി നിറയെ സാധനങ്ങൾ ആയിരുന്നു.. അതുകൊണ്ട് അവൾ ഒരാഴ്ച അടുക്കളയിൽ ഒരു സാധനോം വെച്ചിട്ടില്ല.. മൊത്തം നിൻറെ വീട്ടിൽ നിന്ന് കൊണ്ടുവന്നതായിരുന്നു… അതു പറഞ്ഞപ്പോഴാണ് ” ദേവരുദ്ര “… എന്നാണ് വരുന്നത്???

… അവളുടെ കാര്യം ഒന്നും പറയണ്ട മൂന്നുവർഷം ഉള്ള BBA അഞ്ചുവർഷമായി പഠിച്ചു കൊണ്ടിരിക്കുകയാണ്.. എന്നിട്ട് ഇപ്പോഴും ആറാമത്തെ സെമസ്റ്റർ ആയതേയുള്ളൂ …അതെങ്ങനെ എപ്പോ നോക്കിയാലും വീട്ടിൽ തന്നെ ഉണ്ടാവും എക്സാം എഴുതാൻ വേണ്ടി മാത്രമാണ് ലണ്ടനിൽ പോകുന്നെ…

എന്നാപ്പിന്നെ അവൾക്ക് ഇവിടെങ്ങാനും ചെയ്താൽ പോരായിരുന്നോ ????

അതെങ്ങനെ …അപ്പേട വാശി ഞാനും അപ്പയും ഒക്കെ ലണ്ടനിൽ  നിന്നാണല്ലോ MBA എടുത്തത് അതുകൊണ്ട് അവളും അവിടെ തന്നെ ചെയ്യണം എന്ന് നിർബന്ധം.. അവൾക്കാണെങ്കിൽ നാട്ടിൽ നിന്നും പോകാൻ ഇഷ്ടമല്ല.. പിന്നെന്തു ചെയ്യാനാ?? രണ്ടുമാസമായി പോയിട്ട് മിക്കവാറും ഈയാഴ്ചയോ അടുത്താഴ്ചയോ തിരിച്ചുവരും.. അവൾ വരുന്നതിനുമുൻപ് കുറെ പരിപാടികൾ തീർക്കാൻ ഉണ്ട് ..അവൾ വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല ..എന്തിന് എൻറെ കാറുപോലും അവൾ എനിക്ക് തരില്ല…

അത് പിന്നെ ചേട്ടൻറെ ചെല്ലക്കുട്ടി അല്ലേ??? സണ്ണി അവനിട്ട് ഒന്നു താങ്ങി..

അതേടാ.. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാ അവളെ എൻറെ അമ്മ എൻറെ കയ്യിലേക്ക് തന്നത് ..അവൾക്ക് ഞാനൊരു ഏട്ടൻ മാത്രമല്ല അച്ഛനും കൂട്ടുകാരനും ഒക്കെയാണ്..

അതുകൊണ്ടാണ് അവൾ നിന്റെ തലയിൽ കയറി ഇരിക്കുന്നത് ??

എൻറെ മാത്രമോ??? ഒരു കാര്യം ചെയ്യാം അവൾ വരുമ്പോൾ ഹോസ്പിറ്റലിലേക്ക് വിട്ടേക്കാം എന്താ…

അയ്യോ വേണ്ട …കഴിഞ്ഞ പ്രാവശ്യം എന്നെ കണ്ടു മടങ്ങിയപ്പോൾ സൈക്യാട്രിസ്റ്റിന് എന്തിനാ സ്റ്റെതസ്കോപ്പ് എന്ന് പറഞ്ഞുകൊണ്ട് എൻറെ സ്റ്റെസും കൊണ്ടുപോയവളാ ..അത് മാത്രമോ അവളും അവളുടെ കൂട്ടുകാരികളും കൂടി പെട്ടി വിഴുങ്ങിയതിന്റെ കാശും എന്നെക്കൊണ്ട് കൊടിപ്പിച്ചിട്ടാ അവൾ പോയത് …

നിനക്കിത് വല്ലപ്പോഴുമല്ലേ കിട്ടുന്നുള്ളൂ എനിക്ക് ഡെയിലിയാ… ആകെ ആശ്വാസം ആ സൂര്യൻ വരുമ്പോഴാണ് പിന്നെ അവൻറെ തലയിൽ ആയിക്കോളും.. പോലീസിൽ ആണെന്നും പറഞ്ഞിട്ട് കാര്യമില്ല അവളോട് കൂടിയാൽ പിന്നെ അവനും കണക്കാ…

ഇപ്പൊ സൂര്യൻ എവിടെയാ??

ഇപ്പൊ ബാംഗ്ലൂർ ഉണ്ട് .മാസത്തിൽ നാലഞ്ച് ലീവെടുത്ത് ഇങ്ങ് പോരും അമ്മയ്ക്ക് അവനെ കാണാതിരിക്കാൻ പറ്റില്ല.. അവനും.

   ഇപ്പോഴും അവരുടെ സ്നേഹം എനിക്കൊരു മിസ്റ്ററിയാ , ദത്തെടുത്ത ഒരാളെയൊക്കെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുമോ ???

    ദേവൻ സണ്ണിയുടെ വയറ്റത്ത് ഇട്ട് നല്ലൊരു ഇടികൊടുത്തു ..എടാ തെണ്ടീ ..അനാവശ്യം പറയരുത് അവനെന്റെ കൂടപ്പിറപ്പാണ്.. എൻറെ അമ്മ പ്രസവിച്ചതാണ് അവനേയും..അങ്ങനെ കേൾക്കാനാണ് എനിക്കിഷ്ടം .

  സോറിഡാ ..പെട്ടെന്ന് പറഞ്ഞു പോയതാ

പിന്നെ നിന്റെയും ഗൗരിയുടെയും ഷിഫ്റ്റ് സെയിം ആക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.. നാളെ മുതൽ രണ്ടുപേർക്കും ഡേ ആയിരിക്കും..പോരെ..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

9 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Yaa mone കൊലമാസ് 🔥🔥🔥🔥🔥🔥

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️💥

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹🌹🌹🌹🌹🌹🌹🌹🌹🌹❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ 😜😜😜 അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് 👍🙏🌷👍❤️ കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com