ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

താങ്ക്സ് മച്ചു ….സണ്ണി ദേവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചു …ചുറ്റും നിന്നവരൊക്കെ അവരുടെ സ്നേഹപ്രകടനം കണ്ടു നിന്ന് ചിരിച്ചു , പലർക്കും ദേവനെ അത്ര പരിചയമില്ലെങ്കിലും സണ്ണിയെ എല്ലാവർക്കും അറിയാം , ദേവൻ വല്ലപ്പോഴും മാത്രമേ ഹോസ്പിറ്റലിൽ പോകാറുള്ളൂ ..ഹോസ്പിറ്റലിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് അച്ഛനാണ് . പലർക്കും ദേവനെ അറിയുകപോലുമില്ല മുതിർന്ന ഡോക്ടേഴ്സ് മാത്രമേ അവനെ പരിചയമുള്ളൂ…  രഘുവരൻ ഡോക്ടറും ജൂനിയേഴ്സും അത് കണ്ടു കൊണ്ടാണ് അങ്ങോട്ടേക്ക് എത്തിയത്, റൗൺസിനായി. ജൂനിയർ ഡോക്ടർസ് ഒന്ന് രണ്ട് പേർ ഗൗരിയെ നോക്കി ചിരിക്കുന്നുണ്ട്.. ഗൗരി ആണെങ്കിൽ ഇങ്ങേര് എന്നെ നാറ്റിക്കുമോ എന്ന് ആലോചിച്ചുകൊണ്ട് നിൽക്കുകയാണ് .

എന്താണ് മിസ്റ്റർ സണ്ണി ..പബ്ലിക് ആയി സ്നേഹപ്രകടനം ഒക്കെ?? രഘുവരൻ തൻറെ ഗാംഭീര്യം മാറുന്ന ശബ്ദത്തിൽ ചോദിച്ചു ..പക്ഷേ അതിനുത്തരം പറഞ്ഞത് ദേവനാണ്… നാളെ മുതൽ സെയിം ഷിഫ്റ്റ് ആണിവർക്ക് എന്ന് പറഞ്ഞതിന്റെ സന്തോഷമാണ്.. ദേവൻ ഗൗരിയെ നോക്കിയൊന്ന് കണ്ണ് ചിമ്മി .എല്ലാവരും ഗൗരിയെയും സണ്ണിയെയും മാറിമാറി നോക്കി. അതും കൂടെ കണ്ടപ്പോൾ ഗൗരി നിന്ന നിൽപ്പിൽ അറ്റാക്ക് വന്നു തട്ടി പോയങ്കിൽ എന്ന് പ്രാർത്ഥിച്ചു.. പക്ഷേ സണ്ണിക്ക് ഒരു മാറ്റം ഇല്ലായിരുന്നു അവൻ എല്ലാവരെയും നോക്കി വെളുക്കെ ചിരിച്ചു.

ദേവൻ റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ സമ്മതിച്ചത്… ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു. രഘുവരൻ ഒരു ചെറു ചിരിയോടെ സണ്ണിയുടെ തോളിൽ തട്ടി പറഞ്ഞു. ജൂനിയേഴ്സിനെല്ലാം അത്ഭുതമായിരുന്നു സാധാരണ രഘു സാർ അങ്ങനെ കളിചിരി പറയുന്ന ഒരാളല്ല.. എപ്പോഴും സ്ട്രിക്ട് ആയിരിക്കും ഇതിപ്പോൾ സണ്ണി ഡോക്ടറോടും വേറെ ഒരാളോടും ഇതുപോലെ സംസാരിക്കുന്നത് കണ്ടു അവരും വണ്ടർ അടിച്ചു. ദേവൻ നടന്നുവന്ന് ഗൗരിയുടെ തോളിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചു ..എന്തൊക്കെയുണ്ട് മിസ്സിസ് ഗൗരി സണ്ണി???
ദേ ദേവാ ഇതിങ്ങളുടെ എല്ലാം മുന്നിൽ വച്ച് നിങ്ങൾ രണ്ടുപേരും എന്തിനാ എന്നെ ഇങ്ങനെ നാറ്റിക്കുന്നെ??? ദേവനോട് ചേർന്ന് അവൾ ചോദിച്ചു .

അവൻ റിക്വസ്റ്റ് ചെയ്തിട്ടാടി.. നീയില്ലാതെ അവന് ഹിപ്നോട്ടൈസ് ചെയ്യാൻ പറ്റുന്നില്ല എന്ന് ….

അയാളുടെ ഒരു ഹിപ്നോട്ടിസിംഗ് …വീട്ടിൽ ചെല്ലട്ടെ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്?? ഗൗരി ദേഷ്യത്തോടെ സണ്ണിയെ നോക്കി. പക്ഷേ അവിടെ സണ്ണിയും രഘു സാറും എന്തോ വലിയ ചർച്ചയിലായിരുന്നു .ദേവൻ തിരിഞ്ഞ് അവളുടെ കൂടെ നിൽക്കുന്ന ജൂനിയേഴ്സിനോട് ആയി …നിങ്ങളെല്ലാവരും ഇവിടെ പുതിയതാണോ ??അവർക്കാർക്കും ദേവനെ പരിചയമുണ്ടായിരുന്നില്ല , ഒന്ന് രണ്ട് പേർ കണ്ടിട്ടുണ്ടെന്ന് അല്ലാതെ അവനെപ്പറ്റി കൂടുതലായി അറിവുണ്ടായിരുന്നില്ല .ദേവൻ അവരോട് ഹോസ്പിറ്റലിൽ പറ്റിയും രോഗികളെ പറ്റിയും ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു… എല്ലാവരോടും വളരെ ഫ്രണ്ട്‌ലിയായാണ് ദേവൻ ഇടപെട്ടത്. അപ്പോഴേക്കും സണ്ണി മായുള്ള സംസാരം അവസാനിപ്പിച്ച് രഘുവരൻ സാർ അവരുടെ അടുത്തേക്ക് എത്തി സണ്ണിയും ഒപ്പം ഉണ്ടായിരുന്നു. സണ്ണി ഗൗരി നോക്കി ചിരിച്ചു… ഗൗരിയുടെ മുഖം എപ്പോഴും കടന്നൽ കുത്തിയത് പോലെ തന്നെയായിരുന്നു അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു കാണിച്ചു.

അപ്പൊ ശരി ദേവാ.. റൗൺസ് ഇനിയും ബാക്കിയുണ്ട് ഞങ്ങൾ ചെല്ലട്ടെ.. രഘുവരൻ ഒന്നു നിർത്തിയതിനു ശേഷം തൻറെ ജൂനിയേഴ്സിനോട് ആയി ദേവനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. അപ്പോൾ ആളെ മനസ്സിലായല്ലോ ഇതാണ് ദേവദേവൻ… ഈ ഹോസ്പിറ്റൽ ഉൾപ്പെടുന്ന ദേവ് ഗ്രൂപ്പിൻറെ സിഇഒ..

അവിടെ നിന്നിരുന്ന ജൂനിയേഴ്സ് മൊത്തം ഒന്ന് ഞെട്ടി.. ദേവനെ കുറിച്ചുള്ള പല കഥകളും അവർ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് പുള്ളിയെ ഇതുവരെ ആരും കണ്ടിട്ടില്ലായിരുന്നു ..അയാളാണ് തങ്ങളുടെ ഒപ്പം ഇത്രയും നേരം ചിരിച്ചും കളിച്ചും നിന്നത്.. സണ്ണി മൊത്തത്തിൽ ഒന്ന് നോക്കി , പലരും കിളി പറന്നു നിൽക്കുകയാണ് . അത് കണ്ടവന് ചിരി പൊട്ടി..
പറന്നു പോയ കിളികളെയോക്കെ പിടിച്ച് കൂട്ടിൽക്കേറ്റി എല്ലാരും പോകാൻ നോക്ക് ….സണ്ണി അവരോട് പറഞ്ഞു. അവൻ പറഞ്ഞതിന്റെ അർത്ഥം പലർക്കും കത്തി അവരും ചിരിച്ചു ..രഘുവരൻ സാറിന് പക്ഷേ അത് അങ്ങോട്ട് മനസ്സിലായില്ല.. ഓൾഡ് ജനറേഷൻ അല്ലേ??? ആ സീൻ അവിടെ തീർന്നു രഘുവരനും ജൂനിയേഴ്സും റൗൺസിനായി പോയി…. സണ്ണി ഡോക്ടർ തൻറെ ക്യാബിനലേക്കും …ദേവൻ തിരികെ മന്നാടിപുരം പാലസിലേക്കും തിരിച്ചു
*********************************

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.