ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

ഇതാണ്… ഇതാണ് …എനിക്കിഷ്ടം ഞാൻ പറഞ്ഞിട്ടല്ല.. നിങ്ങളായിട്ട് ചോദിച്ചറിയണം എൻറെ ആവശ്യം …അതിനു മുൻപ് എൻറെ ആവശ്യം സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഞാൻ ഒന്ന് പറയാം…. പിന്നെ ഓരോന്നായി ചെയ്ത് കാണിക്കേണ്ടി വരില്ലല്ലോ.. അപ്പൊ സാർ ഇങ്ങോട്ടൊന്നു നോക്കിയേ.. ജയാനന്ദൻ അവനെയും അവൻറെ പിടിയിൽ കിടക്കുന്ന അനുരാധയേയും നോക്കി…. ഇവളുടെ ദേഹത്ത് സാറ് അണിയിച്ചിരിക്കുന്ന ഈ കമ്മലുകൾ ഉണ്ടല്ലോ അത് ഓരോന്നായി ഇവളുടെ ദേഹത്ത് നിന്നും ഞാൻ പറിച്ചെടുക്കും… അത് കേട്ട് അനുരാധ ഞെട്ടി …അവനിൽ നിന്നും അടർന്നു മാറാനായി ശ്രമിച്ചു ..അപ്പോൾ അവൻ അവളെ അവനിലേക്ക് ഒന്ന് ചേർത്ത് പിടിച്ചു ..മോള് പേടിക്കണ്ട ഇവൻ ഞാൻ പറഞ്ഞത് ചെയ്തില്ലെങ്കിൽ മാത്രമേ അത് സംഭവിക്കൂ…

       എന്തായാലും തന്നെ അവൻ ഒന്നും ചെയ്യില്ല …ജയാനന്ദൻ ആശ്വസിച്ചു , പക്ഷേ അതിന് അധികം നേരം ആയുസ്സ് ഉണ്ടായിരുന്നില്ല …

   തീർന്നില്ല സാറേ …ഇവളിൽ നിന്ന് എടുത്ത സ്റ്റഡുകൾ ഉണ്ടല്ലോ… അത് ഓരോന്നായി സാറിൻറെ ദേഹത്തേക്ക് ഞാൻ അടിച്ചു കേറ്റും… ഇവളുടെ എവിടെയൊക്കെ താൻ സ്റ്റഡ് അടിച്ചിട്ടുണ്ടോ അവിടെയൊക്കെ തന്നെ ഞാൻ തന്റെ ദേഹത്തും കയറ്റും.. ഓർത്തോ …അത് കേട്ട് ജയാനന്ദൻറെ നല്ല ജീവൻ പോയിരുന്നു…. അത് കഴിഞ്ഞ് തന്നെയും ഇവളെയും കൂടെ നാളെ രാജ്പഥിൽ പൊതുദർശനത്തിന് വെക്കും…

അങ്ങനെങ്ങാനും സംഭവിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓർത്തപ്പോൾ തന്നെ ജയാനന്ദൻ ഒന്നു കിടുങ്ങി …തൻറെ രാഷ്ട്രീയ ഭാവി ..തൻറെ കുടുംബം …എല്ലാം നഷ്ടപ്പെടും .

വേണ്ട… നിങ്ങൾക്കെന്തു വേണമെങ്കിലും ഞാൻ തരാം പൊന്നോ , പണമോ പെണ്ണോ എന്ത് വേണമെങ്കിലും…

പൊന്നും.. പണവും… അതൊക്കെ ഈ അമർനാഥ് ഒരുപാട് കണ്ടിട്ടുണ്ട്… പിന്നെ പെണ്ണ് , തന്നെപ്പോലെ കാമം നടക്കാനുള്ള ഒരു വസ്തു അല്ല അമറിന് പെണ്ണ്… അതെല്ലാ.. ഒരു പെണ്ണിനോട് മോഹം തോന്നിയാൽ അടുത്ത നിമിഷം താലികെട്ടി എന്റേതാക്കിയിരിക്കും ഞാനവളെ …പിന്നീട് അവൾ മാത്രമായിരിക്കും എൻറെ മനസ്സിന്റെയും ശരീരത്തിന്റെയും അവകാശി…. അതുകൊണ്ട് നീ അത് വിട് , എനിക്ക് നിന്നോട് ചോദിക്കാനുള്ളത് ഒരു ചെറിയ ചോദ്യമാണ്… അതിനുത്തരം പറഞ്ഞാൽ നിനക്ക് പോകാം…. അമർ തുടർന്നു ….രണ്ടാഴ്ച മുൻപ് നിൻറെ ഓഫീസിൽ നിന്നും കർണാടക ഫോറസ്റ്റ് ഡിപ്പോയിലേക്ക് ഒരു കോൾ പോയിരുന്നു… അതനുസരിച്ച് അവർ നാല് ലോഡുകൾ ദേവലോകം ടിമ്പഴ്സിന് അയച്ചിരുന്നു… അത് ആരു പറഞ്ഞിട്ടാണ് നീ ചെയ്തത് , എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി.

ജയാനന്ദൻ അവിടെ കുത്തിയിരുന്നു അവർ പറഞ്ഞതിനെപ്പറ്റി ആലോചിച്ചു.. അത്.. ഞാൻ ..എൻറെ അനിയൻ ജയദേവൻ പറഞ്ഞതനുസരിച്ചാണ് വിളിച്ചത്.. അവൻറെ ഏതോ കൂട്ടുകാരൻറെ മില്ലിലേക്കുള്ള തടി ആണെന്നാണ് എന്നോട് പറഞ്ഞത് ..ഞാൻ അത് ചെയ്യുകയും ചെയ്തു.

എന്നാൽ ഫോണെടുത്ത് താൻ തന്റെ അനിയനെ വിളി , എന്നിട്ട് അവനോട് ആര് പറഞ്ഞിട്ടാണ് ഈ പരിപാടി ചെയ്തത് എന്ന് ചോദിക്ക്… വേഗം വേണം.. ജയാനന്ദൻ ഫോണെടുത്ത് അയാളുടെ അനിയനെ വിളിച്ചു സംസാരിച്ചു അതിനുശേഷം അമർനോടായി… കാർത്തിക് എന്നാണ് അവൻറെ പേര്.. എന്റെ അനിയൻറെ കൂട്ടുകാരനാണ് .

കൂട്ടുകാരൻ… അപ്പോൾ അവന് തന്റെ അനിയനെ നല്ലതുപോലെ അറിയാമായിരിക്കുമല്ലോ…. താനാ ഫോൺ സ്പീക്കറിൽ ഇടു എന്നിട്ട് അവനെപ്പറ്റി ഡീറ്റെയിൽ ആയി ചോദിക്കൂ.. ജയാനന്ദൻ അത് അനുസരിച്ച് ഫോൺ സ്പീക്കർ മോഡിലിട്ടു …നിനക്ക് കാർത്തിക്കിനെ എങ്ങനെയാ പരിചയം …

  ചേട്ടാ … അന്നത്തെ നമ്മുടെ പാർട്ടിയിൽ ആ കുട്ടികളെ സപ്ലൈ ചെയ്തത് അവനാണ് ..അതുപോലെ തന്നെ നമ്മുടെ ശർമാജി.. ഫാം ഹൗസിൽ എത്തിയപ്പോൾ അയാൾക്ക് വേണ്ടി 5 പെൺകുട്ടികളെ എത്തിച്ചു തന്നതും അവനാണ്.. അത് കാരണമല്ലേ നമുക്ക് എംപി സീറ്റ് പോലും കിട്ടിയത്.. അതുകൊണ്ടാ അവൻ ഒരാവശ്യം പറഞ്ഞപ്പോൾ ചെയ്തു കൊടുത്തത് …

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.