ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

  പിന്നെ എന്ത് ചെയ്യും ??

അമറിന്റെ ഫോൺ റിംഗ് ചെയ്തു… വൈഗ വൺ മിനിറ്റ്… അവൻ ഫോൺ ചെവിയോട് ചേർത്ത് വെച്ച് പുറത്തേക്ക് നടന്നു,. അൽപ്പ സമയത്തിനുള്ളിൽ തിരിച്ചു വൈഗയുടെ മുന്നിലേക്ക് എത്തി .പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ട്… അവന് മുംബൈയിൽ ഒരു സെറ്റപ്പ് ഉണ്ട് …അനുരാധ ,.ഒരു മോഡൽ ആണ് അവളെ കാണാനായി അവൻ ഇടയ്ക്കിടയ്ക്ക് ബോംബെയിൽ വരുന്നുണ്ട്, അവടെ വച്ചുപൊക്കാം …

പക്ഷേ അവൻ അതിന് ബോംബെയിൽ വരണ്ടേ ???

കൂൾ ഡൗൺ വൈഗാ… അവൻ ചെന്നൈ എയർപോർട്ടിൽ നിന്നും കയറിയിട്ടുണ്ട്.. നാളെ എനിക്ക് അവനെ അവിടെ വെച്ച് കാണണം …ആ സമയം കൊണ്ട് നീ വൈദേഹീടെ ഡാഡിയുടെ ശത്രുക്കളെ പറ്റിയെന്ന് തിരക്ക്..

പക്ഷേ …അത് അറിയണമെന്നുണ്ടെങ്കിൽ തറവാട്ടിൽ തന്നെ ചോദിക്കേണ്ട ??അപ്പോൾ അവളുടെ കിഡ്നാപ്പിനെ പറ്റിയും പറയേണ്ടിവരും… അതവരെ വല്ലാതെ വേദനിപ്പിക്കും , പ്രത്യേകിച്ച് മുത്തച്ഛനെയും മുത്തശ്ശിയും …

അതും ശരിയാണ് എന്നാൽ തൽകാലം ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം …എന്നിട്ട് ബാക്കി തീരുമാനിക്കാം..

അമറേ…. അവൾ വിളിക്കുമ്പോൾ അവളുടെ സ്വരം നേർത്തു പോയിരുന്നു , ചില സമയങ്ങളിൽ നമ്മൾ അവളെ വല്ലാതെ അവോയ്ഡ് ചെയ്തിരുന്നു അല്ലേ??? നമ്മൾ തറവാട്ടിൽ ചെന്ന് കയറുമ്പോൾ സന്തോഷത്തോടുകൂടി ഓടി വന്നിരുന്നു അവൾ… പക്ഷേ അച്ഛനോട് അവരൊക്കെ ചെയ്തതോർത്ത് നമ്മൾ അവളോട് അടപ്പും കാണിച്ചില്ല .. പിന്നീട് അവൾ പലപ്പോഴും നമ്മോടു അടുക്കാൻ ശ്രമിച്ചിരുന്നു …പക്ഷേ അപ്പോഴും നമ്മൾ അവളെ അവോയ്ഡ് ചെയ്തു ..തെറ്റായി പോയി…അവളും ഒരു പെൺകുട്ടിയല്ലേ?? ഒരുപക്ഷേ അവളുടെ വിഷമങ്ങൾ നമ്മളോട് പറയാൻ അവൾ ശ്രമിച്ചിട്ടുണ്ടാകും… അതൊന്നു കേൾക്കാൻ അന്ന് തയ്യാറായിരുന്നെങ്കിൽ… വൈഗയുടെ കണ്ണുകൾ നിറഞ്ഞു വന്നു..

ഡീ… നീ ഇങ്ങനെ ഡെസ്പാവാതെ അവളെ നമുക്ക് തിരിച്ചു കിട്ടും …

കിട്ടണം ….അമർ , എനിക്ക് അവളെ ചേർത്തു പിടിക്കണം.. എൻറെ അനിയത്തി കുട്ടിയായി .നീ എപ്പോഴാ പോകുന്നത് ??

ഞാൻ ഇറങ്ങുകയാണ് ഇപ്പൊ പോയാലേ.. അവിടെ ബാക്കിയുള്ള കാര്യങ്ങൾ സെറ്റ് ചെയ്യാൻ പറ്റൂ… അതും പറഞ്ഞു അവൻ അവിടെ നിന്നിറങ്ങി.

*********************************

തൻറെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജയാനന്ദൻ ഒരു ടാക്സിയിൽ അനുരാധയുടെ വീട്ടിൽ വന്നിറങ്ങി , ചുറ്റുപാടും കണ്ണോടിച്ചു …ആരുമില്ല എന്ന് ഉറപ്പുവരുത്തി വീട്ടിലേക്ക് അയാൾ കയറി ചെന്നു , കോളിംഗ് ബെൽ അടിച്ചു .അല്പം നിമിഷത്തിനുള്ളിൽ ആ വാതിലുകൾ അയാൾക്കായി തുറക്കപ്പെട്ടു , അയാളുടെ സ്വപ്ന സുന്ദരി അനുരാധ അയാളുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു .

      ബ്ലാക്ക് കളർ സാറ്റയിൻ സാരിയാണ് അവൾ ഉടുത്തിരുന്നത് ..ലോവേസ്റ്റിൽ ഉടുത്തിരുന്ന സാരിക്കടയിലൂടെ അവളുടെ വെളുത്ത അണിവയറും വൈരക്കൽ സ്റ്റഡടിച്ച നാഭിയും തെളിഞ്ഞു കാണാം… അതിൽ അയാളുടെ കണ്ണുകൾ മേഞ്ഞു നടന്നു.. അതിനു മുകളിലേക്ക് അവളുടെ എടുത്തുപ്പിടിച്ച് നിൽക്കുന്ന സമൃദ്ധമായ മാറിടവും അയാളെ മത്തുപിടിപ്പിച്ചു.. അവളുടെ ശരീരം ആകെ അയാൾ കണ്ണുകൾ കൊണ്ട് കൊത്തിവലിച്ചു ….പക്ഷേ അയാളുടെ വർദ്ധിച്ച കാമാവേശത്താൽ അവളുടെ കണ്ണുകളിൽ പതിയിരുന്ന ഭയം..അത് അയാൾ കാണാതെ പോയി ..

  അയാൾ സമയം പാഴാക്കാതെ അവളെയും കൊണ്ട് ബെഡ്റൂമിലേക്ക് പോയി …ബെഡ്റൂമിൽ കയറിയതും , ബെഡ്റൂമിന് നടുവിലായി കിടക്കുന്ന കിംഗ് സൈസ് ബെഡ്ഡിൽ ഒരാൾ കാലൻമേൽ കാലും കയറ്റി വെച്ച് കിടക്കുന്നുണ്ടായിരുന്നു.

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.