ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

     അല്ല ചേട്ടാ അവന്മാർ നാലുപേരും… എനിക്ക് ബോധമുള്ളപ്പോൾ തന്നെയാ… ബാക്കിയവൾക്ക് പറയാനായില്ല.. ഞാൻ ആർക്കും ഇതുവരെ ഒരു ദ്രോഹം ചെയ്തിട്ടില്ലാട്ടോ.. പിന്നെ എന്തിനാ എന്നോട് ഇങ്ങനെ… അവൾ വിതുമ്പുകയായിരുന്നു. ……മോൾ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട , അതൊക്കെ കഴിഞ്ഞ കഥയായി കണ്ടു മറക്കണം …മോളുടെ മുന്നിൽ ജീവിതം ഒരുപാട് ബാക്കിയുണ്ട്… മോള് വിഷ്ണുവേട്ടന്റെ അനിയത്തി അല്ലേ… ഏട്ടൻറെ സ്വന്തം കുട്ടിയല്ലേ ….ഇനി കരയരുത് …മോളു വാ ചേട്ടനോടൊപ്പം നമുക്കൊരു ഇടം വരെ പോകാം… അവളെ ചേർത്തുപിടിച്ചുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി ഡോർ തുറന്ന് അവളെ കാറിൽ കയറ്റി .ആ കാർ ചെന്നു നിന്നത് മന്നാടിയാർമാരുടെ കുലദൈവമായ നരസിംഹ സ്വാമിയുടെ ക്ഷേത്രത്തിനു മുന്നിലായിരുന്നു …

അവൻ വൈദേഹിയെ പിടിച്ചിറക്കി ഇതേതാ ഏട്ടാ ഈ അമ്പലം ???വൈദേഹി ചോദിച്ചു .ഈ എനിക്ക് ലോകത്തിൽ രണ്ടു ദൈവങ്ങളാണ്. …ഒന്ന് എന്റെ അച്ഛൻ.. രാജശേഖരമന്നാടിയാർ… രണ്ട് ഈ നരസിംഹ സ്വാമി… ഞാനെൻറെ വിഷമങ്ങൾ ഇവരോടാണ് പറയാറുള്ളത്. മോളു വാ …ദേവൻ വൈദേഹിയുടെ കൈ പിടിച്ച് പടിക്കെട്ടുകൾ കയറി നരസിംഹ സ്വാമി ക്ഷേത്രത്തിൻറെ ശ്രീകോവിലിനു മുന്നിൽ ആയി നിന്നു… മോളെ നിൻറെ സങ്കടങ്ങൾ മുഴുവൻ നീ സ്വാമിയോട് പറയു.. അദ്ദേഹം നിൻറെ എല്ലാ സങ്കടങ്ങളും മാറ്റും ,.വൈദേഹി തൻറെ മനസ്സിലെ സങ്കടങ്ങൾ എല്ലാം ശ്രീമൻ നരസിംഹ സ്വാമിയുടെ സവിധത്തിൽ അർപ്പിച്ചു… കണ്ണു തുറന്നു നോക്കുമ്പോൾ അവൾ കാണുന്നത് നരസിംഹ സ്വാമിയുടെ തങ്ക വിഗ്രഹത്തിൽ രക്തചന്ദനം അഭിഷേകം ചെയ്യുന്നതാണ് … ക്രോധമാർന്ന നരസിംഹ സ്വാമിയുടെ ദംഷ്ട്രകളിലൂടെയും നഖങ്ങളിലൂടെയും രക്തചന്ദനം ചുടുനിണം പോലെ ഒഴുകിയിറങ്ങുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിലും പക ആളിക്കത്തി …അവളുടെ മനസ്സിലും ആ നിമിഷം വന്നത് ക്രോധമാണ്… അവൾ ദേവന് നേരെതിരിഞ്ഞു ഉറച്ച ശബ്ദത്തിൽ ദേവനോടായി പറഞ്ഞു.. ഞാൻ എൻറെ ചേട്ടനോട് ഈ സവിധത്തിൽ നിന്ന് ആവശ്യപ്പെടുകയാണ്… എന്നെ നശിപ്പിച്ച ആ നാലുപേരെയും എനിക്ക് വേണം ….ഈ കൈകൾ കൊണ്ട് എനിക്ക് അവരെ ഇല്ലാതാക്കണം ..വേറെ ഒരു പെണ്ണിനും ഈ അവസ്ഥ ഇനി വന്നു കൂടാ.. വൈദേഹിയുടെ ഈ പുതിയ മുഖവും ദൃഢതയാർന്ന ശബ്ദവും കേട്ട് ദേവൻ അമ്പരന്നു ..പകപ്പുവിട്ട ശേഷം ദേവൻ അവളുടെ അടുത്തേക്ക് ചെന്ന് വൈദേഹിയെ തന്നിലേക്ക് ചേർത്തുപിടിച്ചു. മോളെ നീ ഇപ്പോഴാണ് എൻറെ അനിയത്തി ആയത് ….ഞാൻ കുമ്പിടുന്ന ഈ നരസിംഹസ്വാമിയാണെ… ഞാനെൻറെ ദൈവമായി കാണുന്ന എൻറെ അച്ഛനാണെ… അവന്മാർക്ക് ഒരു മരണം ഉണ്ടെങ്കിൽ …അത് എൻറെ അനിയത്തി കുട്ടിയുടെ കൈകൾ കൊണ്ടായിരിക്കും… ഇത് ഈ ചേട്ടൻ എൻറെ മോൾക്ക് തരുന്ന വാക്കാണ് ….

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.