ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു രണ്ടാഴ്ചകൾക്ക് ശേഷം

മംഗലാപുരം ഭദ്ര ഗ്രൂപ്പിൻറെ കോർപ്പറേറ്റ് ഓഫീസ്… അതിൻറെ പോർച്ചിലേക്ക് ഒരു നിസാൻGT-R വന്നു നിന്നു.. അതിൻറെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അമർനാഥ് പുറത്തിറങ്ങി , വളരെ വേഗത്തിൽ തന്നെ അകത്തേക്ക് നടന്നു കയറി.
ഓഫീസിലെ തൻറെ ക്യാബിനിൽ അസ്വസ്ഥ ആയിരിക്കുകയാണ് വൈഗ.. അവൾ തന്നെ റിവോൾവിങ് ചെയർ ഇരു സൈഡിലേക്കും വെട്ടിക്കുന്നുണ്ട്.. ഇടതു കൈയുടെ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചു നെറ്റിയിൽ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.. അവിടേക്കാണ് അമർനാഥ് കയറിവന്നത്.

പോയിട്ട് എന്തായി??? അവനെ കണ്ട ഉടനെ വൈഗ ചോദിച്ചു .

ആളെ കിട്ടി ..ജയാനന്ദൻ ..മെമ്പർ ഓഫ് പാർലമെൻറ് ..അവൻ വിളിച്ചു പറഞ്ഞിട്ടാണ് ആ  ലോഡുകൾ പെട്ടെന്ന് റിലീസ് ചെയ്തത്.

ജയാനന്ദൻ ???അവൻറെ ഡീറ്റെയിൽസ് എടുത്തോ??

അതിപ്പോൾ വരും.. തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ് ..പക്ഷേ ആള് തെലുങ്കാനാണ്. നീയാ വണ്ടികളുടെ പിന്നിൽ പോയിട്ട് എന്തായി ??

  അമർ… അതൊരു ഡെഡ്  എൻഡാണ്..

അതെന്തു പറ്റി????

മഹാരാഷ്ട്ര രജിസ്ട്രേഷൻ ഉള്ള നമ്പർ… അത് തേടി മഹാരാഷ്ട്രയിലെ എല്ലാ ചോർ ബസാറുകളിലും ഞാൻ പോയി. പക്ഷേ അവിടെ നിന്നൊന്നും ഒരു ലീഡും ലഭിച്ചില്ല.. പിന്നീട് ഞാൻ നിൻറെ ആക്സിഡന്റ് സ്പോട്ടിന് 5 കിലോമീറ്റർ റേഡിയസിലുള്ള എല്ലാ സ്ഥലങ്ങളിലെയും സിസിടിവി ഫൂട്ടേജ് പരിശോധിച്ചു… അങ്ങനെ ഞാൻ ആ ഡ്രൈവറെ കണ്ടു പിടിച്ചു.. ഒരു തമിഴൻ. ഞാനും അജുവും കൂടി അവിടെ എത്തിയപ്പോഴേക്കും അയാളും …അയാളുടെ കുടുംബവും ആത്മഹത്യ ചെയ്തിരുന്നു.. എന്തൊക്കെയോ സാമ്പത്തിക പ്രശ്നങ്ങൾ എന്നാണ് അറിയാൻ കഴിഞ്ഞത് ..അയാളെ ആരെങ്കിലും തീർത്തതാണോ എന്നും ഞാൻ അന്വേഷിച്ചു ..പക്ഷേ.. പക്ഷേ അവിടെ നിന്നും ഒന്നും ലഭിച്ചില്ലെടാ …

അല്ല അജുവും നിന്നോടൊപ്പം ഉണ്ടായിരുന്നോ?? അവൻ എന്നു വന്നു??

അവൻ കഴിഞ്ഞാഴ്ച തന്നെ കൊൽക്കട്ടയിൽ നിന്നും വന്നിരുന്നു.. സഭാപതി അങ്കിളിനെ കാണാൻ പോയപ്പോൾ അവൻ അവിടെയുണ്ടായിരുന്നു.. പിന്നെ അവനെയും കൂടെ കൂട്ടി ..

അപ്പൊ മാലിനി ആൻറിയീടെ അമ്മയെ ഇടിച്ചിട്ട ആ വണ്ടി.. അത് കിട്ടിയില്ലേ ?

ഹാ…ബെസ്റ്റ് .അതിന്റെ നമ്പർ എന്താണെന്ന് നിനക്കറിയാമോ ..KL 9 ZZ 4518അങ്ങനൊരു നമ്പർ ഇന്ത്യൻ ഗവൺമെൻറ് ആർക്കും കൊടുത്തിട്ടില്ല.. പിന്നെങ്ങനെ.. വണ്ടി ആണെന്നുണ്ടെങ്കിൽ ഒരു റെഡ് കളർ ആൾട്ടോ 800.. എന്നിട്ടും ഞാനാ സിസിടിവി ഫുട്ടേജ് എടുത്തു , ആ സ്പോട്ടിൽ നിന്ന് പോയിട്ടുള്ള എല്ലാ ആൾട്ടോയുടെയും ഓണർ സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്തു എല്ലാ ഓണേഴ്സും ജനുവിൻ തന്നെയാണ്.. അവൾ നിരാശയോടെ മേശയുടെ പുറത്ത് കൈമടക്കി ഇടിച്ചു ..

നീ ഇനി അതു തകർക്കണ്ട , എന്തായാലും നമ്മുടെ മുന്നിൽ ഒരു വഴി ഉണ്ടല്ലോ ..എംപി ജയാനന്ദൻ ആ വഴിയേ പോയി നോക്കാം.

    അപ്പോൾ എന്താണ് നിൻറെ പ്ലാൻ ? അവനെ അവിടെ പോയി പോകുകയല്ലേ?

അതൊന്നും അത്ര പെട്ടെന്ന് നടക്കില്ല.. അവന് അവിടെ നല്ല സ്വാധീനമുണ്ട് ..

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.