ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

അവളൊന്ന് റിലാക്സ് ആയതു പോലെ തോന്നി …സണ്ണി അവിടെ ഇരുന്ന് ഒരു സ്ഫിഗ്മോമനോമീറ്റർ എടുത്തുകൊണ്ട് വൈദേഹിയുടെ അരികിലേക്ക് ചെന്നിരുന്നു. എന്നിട്ട് അവളുടെ കൈപിടിച്ച് അതിലേക്ക്  മാനോമീറ്ററിന്റെ പ്രഷർ കപ്പ് ചുറ്റിവച്ചു , അവളുടെ കയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു വൈദേഹി സണ്ണിയെയും ദേവനെയും മാറിമാറി നോക്കി…. സണ്ണി അവളുടെ കൈകളിലെ വിറയലിൽ നിന്നും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി , അവൾ വല്ലാതെ പേടിക്കുന്നുണ്ട് ആരെയൊക്കെയോ ….

….ഓ പ്രഷർ ഒക്കെ നോർമലാ. അപ്പോ ഞാൻ ഞങ്ങളെ ഒന്ന് പരിചയപ്പെടുത്താം എൻറെ പേര് സണ്ണി പിന്നെ ഈ നിൽക്കുന്ന കക്ഷി ദേവൻ ഞങ്ങളുടെ രണ്ടുപേരുടെയും വേഷത്തിൽ നിന്നും മനസ്സിലായി കാണുമല്ലോ ഞങ്ങൾ രണ്ടുപേരും ഡോക്ടർസ് ആണ് , പിന്നെ താൻ ഇങ്ങനെ വിറക്കുകയൊന്നും വേണ്ട ഇവിടെ കയറി തന്നെ ആരും ഒന്നും ചെയ്യില്ല ..സണ്ണി അവളെ നോക്കി ചിരിച്ചു എന്നിട്ടും വൈദേഹിയുടെ പക്കൽ നിന്നും പോസിറ്റീവായ ഒരു റെസ്പോൺസും ലഭിക്കാത്തത് കൊണ്ട് ഡോക്ടർ സണ്ണി തന്റെ അടുത്ത അടവെടുത്തു ..ദേവനെ നോക്കി ആറാം തമ്പുരാൻ ഡയലോഗ് അങ്ങോട്ട് കാച്ചി  “എന്താ ഗോവിന്ദൻകുട്ടി ഈ കുട്ടി ഒന്നും മിണ്ടുന്നില്ലല്ലോ….. “എടോ താൻ ആരെയാ ഈ പേടിക്കുന്നെ തനിക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ ഞങ്ങളോട് പറയാം …എന്നിട്ടും വൈദേഹിയുടെ ഭാഗത്തുനിന്നും നോ റെസ്പോൺസ്… “ഗോവിന്ദൻ കുട്ടി ഈ കുട്ടി പിന്നേം ഒന്നും മിണ്ടുന്നില്ല ..”സണ്ണി വീണ്ടും ദേവനോട്… പിന്നെ ദേവനെ ചൂണ്ടിക്കാട്ടി സണ്ണി തുടർന്നു ..ഇതിലും വിറച്ചു നിന്ന ഒരവസ്ഥ ഉണ്ടായിരുന്നു ഇവന്‌…….അതുകേട്ട് ദേവൻ പൊട്ടനെ പോലെ മിഴിച്ചുനിന്നു എനിക്കോ.. എപ്പോ ..ഞാൻ അറിഞ്ഞില്ലല്ലോ …ദേവൻ മനസ്സിൽ പറഞ്ഞു അതെപ്പോഴായിരുന്നെടാ ? ദേവൻ ഞെട്ടലിൽ നിന്നും മുക്തനായി ചോദിച്ചു..

       നീ മറന്നോ ഗൗരിയെ വിളിച്ച് ഇറക്കാൻ പോയപ്പോൾ …വൈദേഹി ഇരുവരുടെയും സംസാരം കൗതുകത്തോടെ  കേട്ടിരുന്നു.

   മോളെ.. ഇവൻ കള്ളം പറയുകയാണ് ഞാൻ എപ്പോഴാടാ നിന്ന് വിറച്ചേ…നീയല്ലേ നിന്ന് വിറച്ചതും ബോധം കെട്ട് താഴെ വീണതും ..അത്രയും പറഞ്ഞുകഴിഞ്ഞാണ് താൻ വൈദേഹിയെ എന്താണ് സംബോധന ചെയ്തത് എന്ന് ദേവൻ മനസ്സിലാക്കിയത് എന്തോ ….അപ്പോൾ അവന് അങ്ങനെ വിളിക്കാനാണ് തോന്നിയത് .

   അതെ, ഞാൻ ബോധം കെട്ടു വീണു… പക്ഷേ അത് ഞാൻ മനപ്പൂർവം ചെയ്തതാണ് അതുകൊണ്ടല്ലേ നിനക്ക് അതുവരെ ഇല്ലാതിരുന്ന മനോധൈര്യം കിട്ടിയതും അവളെ വീട്ടിൽ നിന്ന് ചാടിച്ച് വിവാഹം കഴിപ്പിക്കാനും സാധിച്ചത് ..സണ്ണി പറഞ്ഞു..

    മോളെ …നീ ഈ പറയുന്നതൊന്നും വിശ്വസിക്കരുത് ഈ ഗൗരിയാരണെന്നറിയാമോ ?? ഇവൻറെ കെട്ടിയോള് …വിപ്ലവം ആയിരുന്നു രണ്ടും അവസാനം അവളെ വിളിച്ചിറക്കാൻ ചെന്നപ്പോൾ ഇവൻ വാഴ വെട്ടിയിട്ടതുപോലെ താഴെ അവസാനം ഇവനെയും അവളെയും ഞാനാ ഹോസ്പിറ്റൽ എത്തിച്ചത്… എന്നിട്ട് കെട്ടും നടത്തി കൊടുത്തു.. ദേവൻ തലയിൽ കൈ വച്ച് പറഞ്ഞു …

സണ്ണി ചിരിച്ചുകൊണ്ട് വൈദേഹിയുടെ കയ്യിൽ മെല്ലെ തട്ടി ..എന്നിട്ട് വൈദേഹിയോട് ആയി ..എൻറെ വിശ്വരൂപ കണ്ടവർ ഞെട്ടണ്ട എന്ന് കരുതി ഞാനത് വിട്ടുകൊടുത്തതാണ് ..പക്ഷേ ഇവന് ഇതുവരെ അത് മനസ്സിലായിട്ടില്ല സില്ലി ബോയ് ….ഇത് കേട്ട് വൈദേഹി പുഞ്ചിരിച്ചു.

ഉടനെ സണ്ണി ദേവനോടായി “ഗോവിന്ദൻകുട്ടി കുട്ടി ചിരിച്ചെടാ…..” അപ്പോഴേക്കും മൂന്നുപേരും ഒരുമിച്ച് ചിരിച്ചിരുന്നു.. ഇതുപോലെ ഇടക്കിടക്ക് ചിരിക്കണം കേട്ടോ സണ്ണി വൈദേഹിയുടെ കവിളിൽ തട്ടി പറഞ്ഞു , തൻറെ ചിരി കാണാൻ നല്ല രസമാണടോ.. ദേവനും പറഞ്ഞു.

      അപ്പൊ ചേട്ടൻമാർക്ക് ഇനീം കുറച്ച് ആളുകളെ ഒക്കെ കാണാനുണ്ട് …മരുന്നു കൊടുക്കാനുണ്ട് ..ചിരിപ്പിക്കാൻ ഉണ്ട്.. അപ്പോൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ ഇങ്ങോട്ട് പ്രതീക്ഷിക്കാം.. അപ്പോൾ ഇപ്പോൾ ഞങ്ങൾ പോവുകയാണ് , വൈദേഹി കിടന്നോളൂ ….അവൾ അവരെ രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.

ദേവനും സണ്ണിയും ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങി ..

സണ്ണി : നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അവളുടെ ഉള്ളിൽ എന്തൊക്കെയോ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടപ്പുണ്ട് നമുക്ക് ഓരോന്നായി പുറത്തെടുക്കാം..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com