ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

അമൻ : അപ്പോൾ നമ്മുടെ ബിസിനസ് തൽക്കാലം കന്യകുമാരി പോർട്ടിൽ കൂടിയുള്ള ബിസിനസ് മാത്രം മതി എന്നാണോ???…… കേരളത്തിൽ ദേവദക്ഷ ……….അതിനു മുകളിലോട്ട് …

…..ഭദ്ര ഗ്രൂപ്പ്. ……..ഈസ്റ്റ് കോസ്റ്റ് ആണെങ്കിൽ ദേവൻറെയും… ആകെ ഉണ്ടായിരുന്നത് കന്യാകുമാരിയും തൂത്തുകുടിയും വരെയുള്ള കോസ്റ്റൽ ഏരിയ ആയിരുന്നു …….അതിൽ തൂത്തുക്കുടിയും ഇപ്പൊ പോയി …അവൻ പറഞ്ഞു .

       അപ്പോൾ കാർത്തിക് ഒരു വിടല ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു ദക്ഷ… അവൾ ഉടൻ തന്നെ നമ്മുടെ കയ്യിൽ ആവില്ല…. അർജുനളിയൻ അതിനുള്ള കളിയൊക്കെ കളിക്കുന്നുണ്ട് …അല്ലേ അളിയാ…. അവളെ കിട്ടിയാ എന്നെ കൂടി ഒന്ന് പരിഗണിക്കണം,. ഞാൻ ഒരുപാട് മോഹിച്ച മുതലാ……

……അർജുൻ കാർത്തിക്കിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു …കാർത്തിക് തിരിച്ചും.. അർജുന്റെ പുഞ്ചിരി മെല്ലെ മാഞ്ഞു അവന്റെ കണ്ണുകൾ ചുവന്നുതുടുത്തു… അവൻ വേഗത്തിൽ തന്റെ അടുത്തിരുന്ന ബിയർ ബോട്ടിലെടുത്ത് കാർത്തിക്കിന്റെ തലയിൽ ആഞ്ഞടിച്ചു ….ബാക്കി രണ്ടുപേരും ഞെട്ടിത്തരിച്ചു നിന്നു..

….നിനക്കെന്റെ പെണ്ണിനെ വേണം ….അല്ലേടാ നായിൻറെ മോനെ അർജുൻ പങ്കുവെച്ചിട്ടുണ്ട് ..പലതും…പക്ഷേ ദക്ഷ…. അവൾ എന്റെ മാത്രമാണ്… എന്റെ മാത്രം …..അവളുടെ പേര് പോലും നിൻറെ ദുഷിച്ച നാവുകൊണ്ട് ഉച്ചരിക്കരുത് കേട്ടല്ലോ …….അർജുൻ കോപത്തോടെ പറഞ്ഞു …കാർത്തിക്കിന്റെ തല പൊട്ടി ബ്ലഡ് വരുന്നുണ്ടായിരുന്നു അമൻ ഒരു ഐസ് ബാഗ് എടുത്ത് തലയിലേക്ക് ചേർത്തുപിടിച്ചു ബ്ലീഡിങ് തടഞ്ഞു…. അതിനിടെ അർജുന്റെ ഫോണിലേക്ക് ഒരു കോൾ വന്നു …..അവൻ അതും പിടിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു പോയി.

……കാർത്തിക് നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ???അമൻ അവനെ താക്കീത് ചെയ്തു.

കാർത്തിക് തന്റെ തലയിൽ പിടിച്ച് വേദനയോടെ ഞരങ്ങുന്നുണ്ടായിരുന്നു.. അമൻ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് അവൻറെ തലയിലെ രക്തം തുടച്ചുമാറ്റി ചെറിയ മുറിവ് മാത്രമേ ഉള്ളൂ… അവൻ ബാൻഡേജ് എടുത്ത് അവന്റെ തല ഡ്രസ്സ് ചെയ്യാൻ തുടങ്ങി …….അർജുൻ പോയതിനേക്കാൾ വേഗം തിരിച്ചുവന്നു. വേഗം ടിവി ഓൺ ചെയ്തു അതിൽ മറിയം പോർട്ടിൽ നിന്നും പെൺകുട്ടികളെ പോലീസ് രക്ഷിച്ചതിന്റെ ന്യൂസ് പോകുന്നുണ്ടായിരുന്നു ….

ഇതെങ്ങനെ സംഭവിച്ചു??പോലീസിന്‌ വിവരം ആര് കൊടുത്തു ??

പോലീസ് …..പോലീസ് ….ഒരു പോലീസുമല്ല ദേവൻ അവനാണ് ചെയ്തത്….അർജുൻ പിറുപിറുത്തു…

…. അതെങ്ങനെ ന്യൂസിൽ… പോലീസ് ആണെന്നല്ലേ …

…..സി.ഐ.കതിരേശനാണ് വിളിച്ചത് , അവർ അവിടെ ചെല്ലുമ്പോൾ അവളുമാരെ എല്ലാം മോചിപ്പിച്ചിരുന്നു …

……ആര് …….

…..നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി…

.. അവർ…. അവർ അങ്ങനെ അവിടെ…

… അതെല്ലാം അവൻറെ കളിയാണ് ദേവൻറെ,,, അവൻറെ ആരോ NIAൽ ഉണ്ട് പക്ഷേ ആരാണ് എന്ന് ഒരു പിടിയും ഇല്ല.

.. അപ്പോൾ …അവൾ… വൈദേഹി ….

…നോ ഐഡിയ …20 പെൺകുട്ടികളെ മാത്രമേ അവിടെ നിന്ന് കിട്ടിയുള്ളൂ എന്നാണ് പറയുന്നത് …അവളുടെ ഒരു അടയാളവും അവിടെ ഇല്ല …

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com