ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

ദേവൻ : നീ എത്ര പെട്ടെന്നാ അവളെ ചിരിപ്പിച്ചേ….അപ്പൊ നീ സത്യത്തിൽ സൈക്യാട്രിസ്റ്റ് തന്നെയാണല്ലേ…

സണ്ണി : പിന്നെ നീ എന്താ വിചാരിച്ചത് ഈ ഡിഗ്രി ഒക്കെ ഞാൻ മരത്തീന് കുലുക്കിയിട്ടതാണെന്നോ?? ഈ സണ്ണി ഒരു കേസ് എടുത്താൽ ..അതിനായി ഒരു മനശാസ്ത്രജ്ഞനും പോകാത്ത വഴികളിലൂടെ എല്ലാം ഞാൻ പോയെന്ന് ഇരിക്കും ഒരു ഭ്രാന്തനെ പോലെ ….

……..നീ ഏതു വഴിയിലൂടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ അവസാനം വീട്ടിൽ തന്നെ എത്തിക്കോണം ഇല്ലെങ്കിൽ കെട്ടിയോള് നിനക്കിട്ട് തരും …

   ഓ …..ഇന്ന് ഇനി വീട്ടിലോട്ടു പോയിട്ട് കാര്യമില്ല ….അവൾക്ക് നൈറ്റാ….അല്ല..നീ ഇനി എങ്ങോട്ടാ ???

  സമയം ഒരുപാട് ആയില്ലേ ???നേരെ വീട്ടിലേക്ക് ബാക്കിയൊക്കെ നാളെ…

അപ്പോൾ നാളെ ഇങ്ങോട്ട് ഇറങ്ങ്‌ നമുക്ക് ബാക്കി നോക്കാം…

ശരി… ദേവൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് നടന്നു …എന്തായാലും ഇവനോടൊപ്പം നടക്കുമ്പോൾ ഒരു പ്രത്യേക വൈബ് ആണ് …ദേവൻ ഓർത്തു.

പിറ്റേദിവസം രാവിലെ തന്നെ ദേവൻ ഹോസ്പിറ്റലിൽ എത്തി ,.പിന്നെ സണ്ണിയേയും കൂട്ടി വൈദേഹിയെ പോയി കണ്ടു ..സണ്ണിയുടെയും ദേവന്റെയും സാമീപ്യം വൈദേഹിയെ നല്ലതുപോലെ ആശ്വസിപ്പിച്ചു ..അവൾ അവരോട് പലതും സംസാരിച്ചു പക്ഷേ അപ്പോഴും അവൾ തനിക്ക് നടന്ന അത്യാഹിതങ്ങളെ പറ്റി ഒരക്ഷരം പോലും സംസാരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു .അവളോടൊപ്പം കുറെ സമയം ചെലവഴിച്ചതിനുശേഷം സണ്ണിയും ദേവനും പുറത്തേക്കിറങ്ങി .

സണ്ണി : അവൾ ഒരു വിധം നോർമലായി എന്ന് തോന്നുന്നു..

അതെ എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത് ദേവൻ പറഞ്ഞു.

നിനക്ക് തോന്നിയിട്ട് കാര്യമില്ല …എനിക്ക് തോന്നണം.. ഞാനാണ് സൈക്യാട്രിസ്റ്റ് അല്ലാതെ നീ അല്ല ..നിൻറെ തോന്നലിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല ..സണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു ..

നീയിടയായിട്ട് ഫുള്ള് കോമഡി ആണല്ലോ?? ഫുൾ ടൈം പടം കാണല് തന്നെ ????

അതെ …അല്ലാതെ വേറെ എന്ത് ചെയ്യാനാ?? അതുപോട്ടെ നീ അവളുടെ വീടിനെപ്പറ്റിയും സ്ഥലത്തെപ്പറ്റിയും തിരക്കാഞ്ഞത് എന്താ ??അത് അറിയേണ്ടേ ??

ദേവൻ : നമ്മൾ ചോദിച്ചിട്ടല്ല …അവൾ ആയിട്ട് പറയണം ..അവൾക്ക് അവളുടെ വീട്ടിലോ നാട്ടിലോ ശത്രുക്കൾ വല്ലതും ഉണ്ടെങ്കിൽ ??

അത് ശരിയാ ..സണ്ണി പറഞ്ഞു .

ദേവൻ : പക്ഷേ അവളുടെ സ്ഥലം പാലക്കാട് ആണ് …

അത് നിനക്ക് എങ്ങനെ മനസ്സിലായി. ??

ദേവൻ : അവളുടെ സംസാരത്തിൽ നിന്നും.. അതെങ്ങനെ എന്നർത്ഥത്തിൽ സണ്ണി ദേവനെ നോക്കി

എടാ അവൾ സംസാരിക്കുന്നത് വള്ളുവനാടൻ മലയാളമാണ് അത് പാലക്കാട് ജില്ലയിലാണ് കൂടുതലായി സംസാരിക്കുന്നത്

സണ്ണി : അത് നിനക്ക് എങ്ങനെ അറിയാം??

എന്റെ ലക്ഷ്മി അമ്മയും അങ്ങനെയാ സംസാരിക്കുന്നേ..

സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ????

ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ………..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com