ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 248

Views : 21861

      അന്ന് ആ ഫാം ഹൗസിൽ മഹിന്ദ്ര റെഡ്ഡിയുടെയും ആളുകളുടെയും ഒപ്പം കുറെ മോഡൽസും ഉണ്ടായിരുന്നു ഞാൻ ഡാഡി പറഞ്ഞത് അനുസരിച്ച് റെഡിയുടെയും ആ മോഡൽസിന്റെയും ചേർന്നുള്ള കുറച്ചു നേക്കഡ് വീഡിയോസ് എടുക്കാനായി ഒരു സപ്ലൈയറുയുടെ വേഷത്തിൽ അവിടെ കയറിപ്പറ്റി… റെഡ്ഡിയുടെ റൂമിൽ ഹിഡൻ ക്യാമറ സെറ്റ് ചെയ്തു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഞാൻ കാണുന്നത് ….റെഡിയെയും കൂട്ടരെയും വെട്ടിവീഴ്‌ത്തുന്ന ദേവനെയാണ്. …….അവന്റെ ദേഹം മൊത്തം ചോരയാൽ നനഞ്ഞിരുന്നു…. ഓരോരുത്തരെയായി അവൻ വെട്ടി കത്തുന്ന തീയിലേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു….. അർജുൻ കണ്ണുകൾ അടച്ചു ആ സോഫയിലേക്ക് ചാഞ്ഞു….

ഇതൊക്കെ കേട്ട് കാർത്തിക്കിന് പേടിയായി തുടങ്ങിയിരുന്നു… എന്നിട്ട് …..എന്നിട്ട് അവനെതിരെ ഒരു കേസും ഉണ്ടായില്ല ???

    ഒരു ഗ്രാമം മുഴുവൻ അത് തങ്ങളാണ് ചെയ്തത് എന്ന് പറഞ്ഞു പിറ്റേന്ന് പോലീസിൽ കീഴടങ്ങി …പിന്നെന്ത് കേസ്.

         അപ്പോൾ അവൻ അത്രയ്ക്ക് പവർഫുൾ ആണോ?? അമനാണ് ചോദിച്ചത്..

……. അവൻ മാത്രമല്ല അവൻറെ അച്ഛനും …..മുത്തച്ഛനും എല്ലാം…. അവർ രാജ പരമ്പരയാണ് .

…….അത് കേട്ടു അവർ മിഴിച്ചിരുന്നു…

…. അവൻറെ മുത്തച്ഛൻ ദേവരാജ മന്നാടിയാർ ..അയാളാണ് ദേവ് ഗ്രൂപ്പ് തുടങ്ങിവച്ചത് …തൻറെ പേര് തന്നെയാണ് അയാൾ തന്റെ ബിസിനസ് സംരംഭത്തിന് നൽകിയത്… ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം വിജയവാഡ ഉൾപ്പെട്ടിരുന്ന അമരാവതി ഭരിച്ചിരുന്നത് മന്നാടിയാന്മാർ ആയിരുന്നു ….സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം രാജഭരണം അവസാനിച്ചു , പക്ഷേ ദേവരാജൻ തന്റെ കയ്യൂക്ക് കൊണ്ട് ആന്ധ്ര, ഒറീസ ,ബംഗാളി എന്നിവിടങ്ങളിലെ എല്ലാം പോർട്ടുകൾ സ്വന്തമാക്കി അതിലൂടെ അയാൾ ചന്ദനത്തടികളും ആനക്കൊമ്പ് ഉൾപ്പെടെ എല്ലാം കടത്തി കോടിക്കണക്കിന് സമ്പാദിച്ചു ..അതാണ് ദേവ് ഗ്രൂപ്പിൻറെ അടിത്തറ… പക്ഷേ അയാളുടെ ഒറ്റ പുത്രൻ രാജശേഖര മന്നാടിയാക്ക് കൈക്കരത്തല്ലായിരുന്നു ആയുധം ചാണക്യ ബുദ്ധി ……അച്ഛൻ ഉണ്ടാക്കിയ ആ സാമ്രാജ്യം അയാൾ വളരെ വേഗത്തിൽ വലുതാക്കി പിന്നെയാണ് ദേവൻറെ വരവ്.. അച്ഛനും മുത്തച്ഛനും കൂടെയാണ് അവനെ വളർത്തിയത് ..അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ഒരു മിക്സാണവൻ…. രാജശേഖരനെ പോലെ നേരെ വാ നേരെ പോ നയമല്ല അവൻറെ …കണ്ണിനു കണ്ണ് പല്ലിന് പല്ല് എന്ന മുത്തച്ഛന്റെ നീതിയാണ് അവന് കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ അവൻറെ അവനാഴിയിൽ ചതിക്ക് ചതി വഞ്ചനയ്ക്ക് വഞ്ചന എല്ലാമുണ്ട് …ദേവരാജൻ ഒരു കുന്നാണ് ഉണ്ടാക്കിയതെങ്കിൽ മകനായ രാജശേഖരൻ അതൊരു മലയാക്കി ഇപ്പോൾ ദേവന്റെ കീഴിൽ അതൊരു അതിരുകളില്ലാത്ത സാമ്രാജ്യമാണ്….. സൂക്ഷിക്കണം ….അവനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പോലും ശക്തമായ ഇടപെടലുകൾ നടത്താൻ അവൻറെ കുടുംബത്തിന് ആകും. അതാണ് അവനെ അത്ര ഡെയിഞ്ചറസ് ആക്കുന്നത്….. അർജുൻ പറഞ്ഞു നിർത്തി

……….അപ്പോൾ ഇനി നമ്മുടെ അടുത്ത സ്റ്റെപ്പ് ………

..

         … സിംഹം വേട്ടക്കിറങ്ങിയാൽ കാട്ടിൽ പിന്നെ ഒരു നിയമമേ ഉള്ളൂ…..അവൻറെ വേട്ട കഴിയുന്നത് വരെ മാളത്തിൽ പതുങ്ങുക…… അല്ലെങ്കിൽ അവനിരയാകുക… അവൻ പുറത്തുണ്ട്… നമ്മളെ തേടിക്കൊണ്ടിരിക്കുകയാണ്…. അതുകൊണ്ട്….. അർജുൻ ഒന്ന് നിർത്തി.

അതുകൊണ്ട്….. കാർത്തിക് ചോദിച്ചു

സോഫയിൽ നിന്നും നിവർന്നിരുന്നുകൊണ്ട് അർജുൻ പറഞ്ഞു ….അതുകൊണ്ട് ഞാൻ പറയുന്നത് വരെ ഏതെങ്കിലും മാളത്തിൽ പോയി പതുങ്ങിക്കോണം… ഞാൻ പറഞ്ഞിട്ട് പുറത്തു വന്നാൽ മതി കേട്ടല്ലോ??

Recent Stories

The Author

പ്രിൻസ് വ്ളാഡ്

6 Comments

  1. 🦋 നിതീഷേട്ടൻ 🦋

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ 😁

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️👍👍❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ 🙏🙏🙏🙏🙏🙏🙏🙏

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com